ജോലി കിട്ടിയ ഉടനെ പുതിയ ശമ്പളക്കാരുടെ നോട്ടം ക്രെഡിറ്റ് കാര്‍ഡിലേക്കാണ്. ഇന്നത്തെ തലമുറയ്ക്കിടയില്‍ ചെലവാക്കല്‍ രീതികള്‍ മാറുന്നതിന്റെ സൂചനയാണ് ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണത്തില്‍ കാണുന്ന വര്‍ധനവ്. ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് വിവിധ ഇടപാടുകളില്‍ ലഭിക്കുന്ന ഇളവുകളും റിവാര്‍ഡുകളും പരിഗണിക്കുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡുകളിലേക്കുള്ള ഒഴുക്ക് വര്‍ധിക്കുന്നത് സ്വാഭാവികം.
അതോടൊപ്പം ഭാവിയില്‍ ഭവന വായ്പകള്‍ പോലുള്ള വായ്പകളിലേക്ക് കടക്കുന്നവര്‍ക്ക് മികച്ച ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടാക്കിയെടുക്കാനും ക്രെഡിറ്റ് കാര്‍ഡുകള്‍ കൃത്യതയോടെ ഉപയോഗിക്കുന്നത് നല്ല രീതിയാണ്. ഇങ്ങനെയൊക്കെയാണെങ്കിലും ഒരു ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കുക എന്നത് അത്ര എളുപ്പമല്ല, അതും തുടക്കരാരന്. എങ്ങനെ ഈ വെല്ലുവിളി അതിജീവിക്കാം എന്ന് നോക്കാം.

സാലറി അക്കൗണ്ടുള്ള ബാങ്കില്‍ നിന്നാകാം
മുന്‍പ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാത്തവരാണെങ്കില്‍ പുതിയ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കാന്‍ സ്വന്തം സാലറി അക്കൗണ്ടുള്ള ബാങ്കാണ് നല്ലത്. ബാങ്കിനോട് ക്രെഡിറ്റ് കാര്‍ഡ് അന്വേഷണം നടത്തി മികച്ച റിവാര്‍ഡുള്ള അനുയോജ്യമായ ക്രെഡിറ്റ് കാര്‍ഡ് തിരിഞ്ഞെടുക്കാം. അപേക്ഷകന്‍ ജോലി ചെയ്യുന്ന കമ്പനിയുമായി മികച്ച ബന്ധം പുലര്‍ത്തുന്ന ബാങ്കായതിനാല്‍ അപേക്ഷകന്റെ ശമ്പള നിലവാരവും സാമ്പത്തിക പ്രൊഫൈലും ബാങ്കിന് പരിശോധിക്കാന്‍ എളുപ്പമായിരിക്കും.
സാലറി അക്കൗണ്ട് ഉപയോഗിച്ച് ചെലവാക്കുന്നതിനാല്‍ ബാങ്കിന് അപേക്ഷകന്റെ ചെലവ ാക്കല്‍ രീതിയെ പറ്റിയുള്ള ധാരണയും ലഭിക്കും. ഇത് ക്രെഡിറ്റ് കാര്‍ഡ് അപേക്ഷകള്‍ എളുപ്പത്തില്‍ ലഭിക്കാന്‍ സഹായിക്കുന്നു.
സ്ഥിര നിക്ഷേപത്തിനെതിരെ ക്രെഡിറ്റ് കാർഡ്
കുറഞ്ഞ ക്രെഡിറ്റ് സ്കോറിന്റെ പേരിൽ ബാങ്ക് നിരന്തരം ക്രെഡിറ്റ് കാർഡ് അപേക്ഷകൾ നിരസിക്കുമ്പോൾ മികച്ച കാർഡ് ലഭിക്കാൻ ക്രെഡിറ്റ് സ്കോർ ഉയർത്തണം. ഇതിനായി സ്ഥിര നിക്ഷേപത്തിനെതിരെ ഒരു കാർഡ് എടുക്കാം. ബാങ്കിൽ സ്ഥിര നിക്ഷേപമിട്ട് ഈ ഗ്യാരണ്ടിയിൽ ക്രെഡിറ്റ് കാർഡ് സ്വന്തമാക്കാം. റിവാർഡ് പോയിന്റുകളും ക്യാഷ്ബാക്ക് ഓഫറുകളും ഇത്തരം കാർഡുകളിൽ കൂടുതലായിരിക്കും. കൂടാതെ സ്ഥിര നിക്ഷേപത്തിനെതിരെ ക്രെഡിറ്റ് കാർഡ് എടുത്ത് കൃത്യസമയത്ത് ബില്ലുകൾ അടച്ചാൽ ഇത് ക്രെഡിറ്റ് സ്കോർ ഉയർത്തും.
അതിലൂടെ ബാങ്കുകൾ രണ്ടാമത്തെ കാർഡ് അപേക്ഷ അംഗീകരിക്കുകയും ചെയ്യും. ക്രെഡിറ്റ് കാർഡ് ബിൽ തുക കൃത്യസമയത്ത് തിരിച്ചടയ്ക്കാൻ കഴിയുന്നില്ലെങ്കിൽ ബാങ്കുകൾക്ക് സ്ഥിര നിക്ഷേപത്തിൽ നിന്ന് തുക ഈടാക്കും. എഫ്ഡിയുടെ 75-90 ശതമാനം വരെയാണ് ക്രെഡിറ്റ് ലിമിറ്റ് ലഭിക്കുക.
ഏത് കാർഡ് വേണം
കാർഡുകൾക്ക് അപേക്ഷിക്കുന്നു അപേക്ഷകൾ നിരസിക്കുന്നു എന്ന അവസ്ഥയിൽ ഏതെങ്കിലും ക്രെഡിറ്റ് കാർഡ് സ്വന്തമാക്കാൻ ശ്രമിക്കുന്നത് അനാവശ്യകാര്യമായി മാറും. ഷോപ്പിംഗ് ആവശ്യത്തിനാണോ വിമാന യാത്ര ഇളവുകൾ പ്രതീക്ഷിച്ചാണോ ഇന്ധനം നിറയ്ക്കുന്നതനാണോ ക്രെഡിറ്റ് കാർഡ് സ്വന്തമാക്കുന്നത് എന്നിങ്ങനെ ഓരോരുത്തർക്കമുള്ള ആവശ്യം ആദ്യം വ്യക്തമാകണം. ഓൺലൈൻ വാങ്ങൽ താൽപര്യമുള്ളൊരാളാണെങ്കിൽ ഏതൊക്കെ ക്രെഡിറ്റ് കാർഡുകളാണ് കൂടുതൽ ക്യാഷ്ബാക്ക് ഓഫറുകളും കിഴിവുകളും നൽകുന്നതെന്ന് മനസിലാക്കണം.
ദീർഘകാലത്തേക്ക് ഉപയോഗപ്രദമായ കാർഡുകൾ സ്വന്തമാക്കാൻ ഇത് സഹായിക്കും. ചെറിയ രീതിയിൽ മാത്രം ഇന്ധനം നിറയ്ക്കുന്നൊരാലാണെങ്കിൽ ഇന്ധനം വാങ്ങുമ്പോൾ കിഴിവ് നൽകുന്ന കാർഡുകൾ വലിയ പ്രയോജനം ചെയ്യില്ല. ഇത്തരം കാര്യങ്ങൾ കാർഡ് സ്വന്തമാക്കുന്നതിന് മുൻപ് മനസിലാക്കണം.
കാർഡുകളുടെ ചെലവുകൾ
ക്രെഡിറ്റ് കാർഡുകളിലെ സേവനങ്ങളൊന്നും സൗജന്യമല്ല. വാങ്ങലുകളിൽ പണം ലാഭിക്കാൻ ക്രെഡിറ്റ് കാർഡ് സഹായിക്കുമെങ്കിലും ക്രെഡിറ്റ് കാർഡുകളിൽ വാർഷിക ഫീസ് മുതൽ ചെലവുകലുണ്ട്. തുടക്കകാർ, ക്രെഡിറ്റ് കാർഡിൽ ചെറിയ വാങ്ങലുകൾ നടത്താൻ ഉദ്യേശിക്കുന്നവർ എന്നിവർക്ക് കുറഞ്ഞ ചെലവുള്ള, ലൈഫ് ടൈം ഫ്രീ ക്രെഡിറ്റ് കാർഡുകൾ പരിഗണിക്കാം. കാർഡ് ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ കമ്പനികൾ വാർഷിക ഫീസ് ഈടാക്കും. ഇത് ഒഴിവാക്കാൻ ലൈഫ് ടെെം ഫ്രീ ക്രെഡിറ്റ് കാർഡ് വഴി സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
