രാജ്യത്ത് ശമ്പളക്കാരായ ജീവനക്കാർക്കുള്ള ഏറ്റവും മികച്ച ക്ഷേമ പദ്ധതിയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്). വിരമിക്കൽ കാലം വരെയുള്ള നിക്ഷേപമാണെങ്കിലും ജീവതത്തിന്റെ അത്യാവശ്യഘട്ടത്തിൽ പിൻവലിക്കാൻ ഇപിഎഫ് അനുവദിക്കുന്നുണ്ട്. വ്യത്യസ്ത ആവശ്യങ്ങൾക്ക് ഇപിഎഫിൽ നിന്ന് പിൻവലിക്കുമ്പോൾ വ്യത്യസ്ത തുകയാണ് ലഭിക്കുക. വ്യത്യസ്ത ഫോമുകളും അപേക്ഷകൻ സമർപ്പിക്കേണ്ടതായി വരും. ഇപിഎഫ് നിക്ഷേപം വിരമിക്കൽ കാലത്ത് പിൻവലിക്കുമ്പോൾ പൂർണമായും നികുതി മുക്തമാണ്. എന്നാൽ നേരത്തെയുള്ള പിൻവലിക്കൽ ഘട്ടങ്ങളിൽ ചില സാഹചര്യങ്ങളിൽ നികുതി വരുന്നുണ്ട്.
ഇപിഎഫ് നേരത്തെ പിൻവലിക്കാം
ഇപിഎഫ്ഒ വിരമിക്കൽ പ്രായം 55 വയസായി നിശ്ചയിച്ചിട്ടുണ്ട്. വിരമിക്കൽ പ്രായം എത്തുമ്പോൾ മാത്രമേ മുഴുവൻ പിഎഫ് തുകയും പിൻവലിക്കാനാകൂ. ജീവനക്കാരന് വിരമിക്കുന്നതിന് ഒരു വർഷം മുമ്പ് പിഎഫ് ഫണ്ടിന്റെ 90 ശതമാനവും പിൻവലിക്കാം. ജോലി നഷ്ടപ്പെട്ട് ഒരു മാസത്തിന് ശേഷം പിഎഫ് ഫണ്ടിന്റെ 75 ശതമാനവും രണ്ട് മാസത്തിന് ശേഷം മുഴുവൻ തുകയും പിൻവലിക്കാം.

ആരോഗ്യ ചെലവുകള്‍, വസ്തു വാങ്ങല്‍, വിദ്യാഭ്യാസ ചെലവുകൾ, ഭവന വായ്പ തിരിച്ചടവ് എന്നിവയ്ക്കായി ഇപിഎഫ് നിക്ഷേപത്തില്‍ നിന്ന് ഭാഗികമായി പിന്‍വലിക്കാന്‍ അനുവദിക്കുന്നുണ്ട്. 7 വർഷം ഇപിഎഫ് വിഹിതം അടച്ച വരിക്കാരന് വിദ്യാഭ്യാസ ചെലവ്, വിവാഹ ആവശ്യങ്ങൾക്കായി തൊഴിലുടമയുടെ വിഹിതത്തിന്റെ 50 ശതമാനം വരെ പിൻവലിക്കാം.
ഭവന വായ്പ ബാധ്യത തീർക്കാൻ 90 ശതമാനം വരെയാണ് തുക അനുവദിക്കുക. നിലവിലെ തൊഴിലുടമയ്ക്ക് കീഴിൽ മൂന്ന് വർഷം പൂർത്തിയാക്കിയവർക്ക് മാത്രാമണ് ഈ ആവശ്യ പ്രകാരം പണം പിൻവലിക്കാൻ സാധിക്കുക. വീട് വാങ്ങാനായി ഇപിഎഫിൽ നിന്ന് പണം പിൻവലിക്കാൻ 5 വർഷം അംഗത്വമുള്ളവരായിരിക്കണം. സ്ഥലം വാങ്ങാനായി 24 മാസത്തെ ശമ്പളമോ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേർന്ന തുകയോ ഇപിഎഫ് വിഹിതവും പലിശയും അടങ്ങുന്ന തുകയോ ഏതാണ് ചെറുത് അനുസരിച്ച് അനുവദിക്കും.
പിൻവലിക്കുമ്പോൾ നികുതി
ആദായനികുതി നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് ജീവനക്കാരൻ അഞ്ച് വർഷമോ അതിൽ കൂടുതലോ കാലയളവിൽ തുടർച്ചയായി ജോലി ചെയ്ത ശേഷം ഇപിഎഫ് അക്കൗണ്ടിലെ ബാലൻസ് പിൻവലിക്കുമ്പോൾ നികുതി ബാധകമല്ല. ജീവനക്കാരൻ ജോലി മാറ്റുകയും തന്റെ പിഎഫ് അക്കൗണ്ടിലെ ബാലൻസ് പഴയ തൊഴിലുടമയിൽ നിന്ന് പുതിയ തൊഴിലുടമയുടെ പിഎഫ് അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്താൽ, 'തുടർച്ചയുള്ള സേവന' കാലയളവ് കണക്കാക്കുന്നതിൽ മുൻ തൊഴിലുടമകളുമായുള്ള തൊഴിൽ കാലയളവും ഉൾപ്പെടും.
ഒന്നോ അതിലധികമോ സ്ഥാപനങ്ങളിൽ 5 വർഷത്തെ തുടർച്ചയായ സേവനം പൂർത്തിയാക്കുന്നതിന് മുൻപ് ഒരു ജീവനക്കാരൻ പിഎഫ് ഫണ്ട് പിൻവലിച്ചാൽ സ്രോതസിൽ നിന്നുള്ള നികുതിയായി ഈടാക്കും. 10 ശതമാനം ആണ് ടിഡിഎസ് നിരക്ക്. പിൻവലിക്കുന്നതിന്ന മുൻപ് ഇപിഎഫുമായി പാൻ ലിങ്ക് ചെയ്തില്ലെങ്കിൽ 20 ശതമാനം ടിഡിഎസ് കുറയ്ക്കും.
പിൻവലിക്കുന്ന തുക 50,000 രൂപയിൽ കുറവാണെങ്കിൽ ടിഡിഎസ് ബാധകമല്ല. 5 വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം പിന്‍വലിക്കുമ്പോള്‍ ടിഡിഎസ് ബാധകമല്ല. ജോലി മാറിയ ശേഷം ഇപിഎഫ് നിക്ഷേപം ട്രാന്‍സ്ഫര്‍ചെയ്യുമ്പോഴും ടിഡിഎസ് ബാധകമല്ല.
നിക്ഷേപത്തിനുള്ള നികുതി ഇളവ്
ഇപിഎഫ് വിഹിതം അടയ്ക്കുമ്പോൾ 1.5 ലക്ഷം രൂപ വരെയുള്ള ജീവനക്കാരന്റെ സംഭാവനയ്ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം കിഴിവ് ക്ലെയിം ചെയ്യാം. തൊഴിലുടമ പിഎഫിലേക്ക് അടയ്ക്കുന്ന ശമ്പളത്തിന്റെ 12 ശതമാനം വരെയുള്ള മുഴുവൻ വിഹിതവും നികുതി ഒഴിവാക്കിയിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
