ബാങ്കുകളില്‍ പലിശ ഉയരുമ്പോഴും അനക്കമില്ലാതെ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍; എന്താണ് കാരണം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിക്ഷേപങ്ങൾക്ക് ബാങ്കുകൾ പലിശ നിരക്കുയർത്തുമ്പോൾ ചിത്രത്തിൽ ഇല്ലാത്ത അവസ്ഥയിലാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളായ ലഘുസമ്പാദ്യ പദ്ധതികൾ. 2022 മേയ് മാസം മുതൽ റിപ്പോ നിരക്ക് വർധനവിന് ആനുപാതികമായി ബാങ്കുകൾ പലിശ നിരക്ക് ഉയർത്താൻ തുടങ്ങിയതോടെ പല പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ നിരക്കിനോളം പൊതുമേഖലാ ബാങ്കുകളുടെ പലിശ നിരക്കെത്തി. 3 വർഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് എസ്ബിഐയിൽ 5.60 ശതമാനം പലിശ ലഭിക്കുമ്പോൾ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾക്ക് 5.5 ശതമാനമാണ് പലിശ.

 

5 വർഷത്തിൽ കൂടുതലുള്ള എസ്ബിഐ സ്ഥിര നിക്ഷേപത്തിന് 5.65 ശതമാനം പലിശ ലഭിക്കുമ്പോൾ പോസ്റ്റ് ഓഫീസ് 6.7 ശതമാനം നൽകുന്നുണ്ട്. എസ്ബിഐയിൽ മുതിർന്ന പൗരന്മാർക്ക് 6.45 ശതമാനം ലഭിക്കും. 2020-21 ലെ ആദ്യ പാദത്തിൽ നിരക്ക് കുറച്ച ശേഷം പിന്നീട് പലിശ പുതുക്കിയിട്ടില്ല. ഇതിന്റെ കാരണങ്ങളെന്തെല്ലാമാണെന്ന് നോക്കാം.

പലിശ നിരക്കുകൾ പുതുക്കുന്നത്

പലിശ നിരക്കുകൾ പുതുക്കുന്നത്

2020 -2021 ലെ ആദ്യ പാദത്തിലാണ് അവസാനമായി പലിശ നിരക്ക് പുതുക്കിയത്. അന്ന് നിരക്ക് കുറയ്ക്കുകയാണുണ്ടായത്, പിന്നീട് 2021 മാര്‍ച്ച് 31 ന് നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റിലെയും മന്ത്‌ലി ഇന്‍കം സ്‌കീമിന്റെയും പലിശ കുറച്ച് ധനമന്ത്രാലയം പത്രകുറിപ്പിറക്കിയെങ്കിലും തൊട്ടടുത്ത ദിവസം പിൻവലിച്ചു. പിഴവാണെന്നായിരുന്നു വിശദീകരണം. എന്നാൽ പശ്ചിമബം​ഗാളിൽ അസംബ്ലി തിരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാലാണ് നിരക്ക് പിൻവലിച്ചതെന്ന വിമർശനവുമുണ്ടായി.

സാധാരണക്കാർക്ക് ഏറെ ആശ്വാസമാകുന്ന ദീര്‍ഘകാലത്തേക്ക് മികച്ച നേട്ടം തരുന്ന നിക്ഷേപങ്ങളാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്, നാഷല്‍ സേവിംഗ്‌സ സര്‍ട്ടിഫിക്കറ്റ്, റിക്കറിംഗ് ഡെപ്പോസിറ്റ്, സുകന്യ സമൃദ്ധി യോജന തുടങ്ങിയവയുടെ നിരക്കാണ് 2 വർഷമായി മാറ്റമില്ലാതെ തുടരുന്നത്. 

Also Read: മാസം 870 രൂപ നിക്ഷേപിക്കാനുണ്ടോ? കാലാവധിയിൽ നേടാം 4 ലക്ഷം! സർക്കാർ ​ഗ്യാരണ്ടിയുള്ള നിക്ഷേപം നോക്കാംAlso Read: മാസം 870 രൂപ നിക്ഷേപിക്കാനുണ്ടോ? കാലാവധിയിൽ നേടാം 4 ലക്ഷം! സർക്കാർ ​ഗ്യാരണ്ടിയുള്ള നിക്ഷേപം നോക്കാം

പലിശ കണക്കാക്കുന്നതിനുള്ള മാനദണ്ഡം

പലിശ കണക്കാക്കുന്നതിനുള്ള മാനദണ്ഡം

സാമ്പത്തിക വർഷത്തിന്റെ എല്ലാ പാദങ്ങളിലും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുനപരിശോധിക്കും. സർക്കാർ ബോണ്ടുകളുടെ പ്രകടനം അനുസരിച്ചാണ് പലിശ നിരക്ക് കണക്കാക്കുക. ബോണ്ട് നിരക്കിനേക്കാൾ 25-115 അടിസ്ഥാന നിരക്ക് കൂടുതലാകണം പലിശ നിരക്ക് എന്നാണ് ചട്ടം.

കഴിഞ്ഞ പാദത്തിൽ ബോണ്ടുകളുടെ പലിശ നിരക്ക് വർധിച്ചിട്ടും പലിശ നിരക്ക് ഉയർത്തിയില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പത്ത് വര്‍ഷ കാലാവധിയുള്ള ബോണ്ടിന്റെ യീൽഡിൽ 6.04 ശതമാനത്തില്‍ നിന്ന് 7.46 ശതമാനമായി ഉയര്‍ന്നിരുന്നു. എന്നാൽ കേന്ദ്രസർക്കാർ നിരക്കുയർത്തിയില്ല. 

Also Read: ഉപയോ​ഗിക്കാത്ത സേവിം​ഗ്സ് അക്കൗണ്ട് ഉണ്ടോ? ശ്ര​ദ്ധിച്ചില്ലെങ്കിൽ മ്യൂച്വൽ ഫണ്ടിനെയും ഇൻഷൂറൻസിനെയും ബാധിക്കുംAlso Read: ഉപയോ​ഗിക്കാത്ത സേവിം​ഗ്സ് അക്കൗണ്ട് ഉണ്ടോ? ശ്ര​ദ്ധിച്ചില്ലെങ്കിൽ മ്യൂച്വൽ ഫണ്ടിനെയും ഇൻഷൂറൻസിനെയും ബാധിക്കും

നിരക്ക് ഉയരാത്തതിന്റെ കാരണം

നിരക്ക് ഉയരാത്തതിന്റെ കാരണം

ബാങ്കിം​ഗ് വിദ​ഗ്ധരെ ഉദ്ദരിച്ചുള്ള ZEEBIZ റിപ്പോർട്ട് പ്രകാരം കോവിഡ് കാലത്ത് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറയ്ക്കാത്തതിനാലാണ് ഇപ്പോൾ നിരക്ക് വർധനവ് നടത്താതെന്ന് പറയുന്നു.

കോവിഡ് തംരഗമുണ്ടായ 2020 ല്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിനെ തുടര്‍ന്ന് ബാങ്കുകളും പലിശ നിരക്ക് താഴ്ത്തിയിരുന്നു. 2020 മാര്‍ച്ചില്‍ 75 അടിസ്ഥാന നിരക്ക് കുറച്ച് റിപ്പോ നിരക്ക് 4.40 ശതമാനത്തിലേക്ക് എത്തി. ഈ സമയത്ത് സര്‍ക്കാര്‍ ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കുറച്ചിരുന്നില്ല. 

റിപ്പോ നിരക്ക് ഉയർത്തുമ്പോൾ പലിശ ഭാരം കുറയ്ക്കാനാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ നിരക്ക് മാറ്റമില്ലാതെ തുടരുന്നതെന്നും റിപ്പോർട്ട് പറയുന്നു. കൂടാതെ കോവിഡ് കാലത്ത് സർക്കാർ ബോണ്ടുകളുടെ യീൽഡുകളിൽ ചലനമുണ്ടായ കഴിഞ്ഞ രണ്ട് വർഷ കാലത്ത് സർക്കാർ പലിശ നിരക്ക് കുറച്ചിട്ടില്ലെന്നതും ഇതോടൊപ്പം വായിക്കണം. 

പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതി പലിശ നിരക്ക്

പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതി പലിശ നിരക്ക്

സുകന്യ സമൃദ്ധി യോജന- 7.6%

സീനിയര്‍ സിറ്റസണ്‍ സ്‌കീം- 7.4%

പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്- 7.1%

കിസാന്‍ വികാസ് പത്ര- 6.9%

നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്- 6.8%

മന്ത്‌ലി ഇന്‍കം അക്കൗണ്ട്- 6.6%

ടേം ഡെപ്പോസിറ്റ് 5 വര്‍ഷം- 6.7%

ആവര്‍ത്തന നിക്ഷേപം- 5.8%

ടേം ഡെപ്പോസിറ്റ് 1,2,3 വർഷം- 5.5%

Read more about: post office investment
English summary

Why Did Interest Rate Of Small Savings Schemes Unchanged Since 2020; Here's Details

Why Did Interest Rate Of Small Savings Schemes Unchanged Since 2020; Here's Details
Story first published: Friday, August 19, 2022, 22:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X