ഒരു വ്യക്തി സാമ്പത്തിക ഭദ്രത സ്വയം വിലയിരുത്തുന്നത് എപ്പോഴും നല്ലതാണ്. സാമ്പത്തിക സ്വാതന്ത്ര്യം എന്നത് വ്യത്യസ്ത ആളുകൾക്ക് വ്യത്യസ്ത കാര്യങ്ങൾ അർത്ഥമാക്കുന്നു. നിങ്ങളെ സംബന്ധിച്ച് അത് ചിലപ്പോൾ, നിങ്ങളുടെ കുട്ടികളെ സ്കൂളിൽ അയയ്ക്കുന്നതിനും സുഖമായി വിരമിക്കുന്നതിനും നിങ്ങളുടെ കുടുംബത്തിന്റെ ഭാവി സംരക്ഷിക്കുന്നതിനും മതിയായ പണമായിരിക്കാം. നിർണായക ഇൻഷുറൻസ് പോളിസികൾ നൽകുന്ന സുരക്ഷിതത്തമില്ലാതെ സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കാനാകില്ല എന്നത് ശ്രദ്ധേയമായൊരു കാര്യമാണ്. സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിന് വ്യത്യസ്തമായ ഇൻഷുറൻസ് ഓഫറുകൾ നിങ്ങളെ എങ്ങനെ സഹായിക്കുമെന്ന് നോക്കാം.
മെഡിക്കൽ വിലക്കയറ്റം 14 ശതമാനമായി ഉയരുന്നത്, വ്യത്യസ്ത ആരോഗ്യ സംരക്ഷണ ആവശ്യങ്ങളോടൊപ്പം വ്യക്തികൾക്ക് സാമ്പത്തിക ബാധ്യത ഉണ്ടാക്കാം. കുറഞ്ഞ തുക ഇൻഷുറൻസ് ചെയ്തതോ പ്രത്യേക നൂതന രോഗങ്ങളെ ഒഴിവാക്കുന്നതോ പോലുള്ള നിയന്ത്രണങ്ങൾ കാരണം ചില ആരോഗ്യ ഇൻഷുറൻസ് പോളിസികൾ കുറയും. ഇത് അപ്രതീക്ഷിത ചെലവുകളിലേക്ക് നയിച്ചേക്കാം. അതിനാൽ ഇത് സാമ്പത്തിക ഭാരം വർധിക്കും. കൂടുതൽ വൈദ്യസഹായം ആവശ്യമുള്ള പ്രായമായ മാതാപിതാക്കൾക്ക് ഇത്തരത്തിലുള്ള പോളിസികൾ മതിയായ സുരക്ഷിതത്തം നൽകുന്നില്ല. അതുകൊണ്ട് തന്നെ, നിങ്ങളുടെ കോർപറേറ്റ് കവറേജിന് തുല്യമായ ഒരു റീട്ടെയിൽ ഹെൽത്ത് പോളിസി സപ്ലിമെന്റ് ചെയ്യുന്നത് എപ്പോഴും നല്ലതാണ്. ഇത് വ്യത്യസ്തമായ ആനുകൂല്യങ്ങൾ നൽകുന്നു. അതായത്, നിങ്ങൾക്ക് ഉയർന്നതോ പരിധിയില്ലാത്തോ ആയ ഇൻഷുറൻസ് തുക തിരഞ്ഞെടുക്കാനും ആഡ്-ഓൺ പ്ലാനുകൾ ഉൾപ്പെടുത്താനും സാധിക്കും.

ആശ്രിതരായ എല്ലാവരും പരിഗണിക്കേണ്ട മറ്റൊരു സുപ്രധാന ഇൻഷുറൻസ് പോളിസിയാണ് ടേം
ഇൻഷുറൻസ്. നിങ്ങളുടെ അഭാവത്തിൽ നിങ്ങളുടെ ആശ്രതർക്ക് സുരക്ഷിതവും ആശങ്കയില്ലാത്തതുമായ ഭാവി ഉറപ്പാക്കാൻ ടേം ഇൻഷുറൻസ് സഹായിക്കുന്നു. ഒരാൾക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് വ്യത്യസ്ത തരത്തിലുള്ള ടേം പദ്ധതികളിൽ നിന്ന് തിരഞ്ഞെടുക്കാം. പ്യുവർ ടേം പ്ലാനുകൾ നിങ്ങൾക്ക് സാധ്യമാകുന്ന നിരക്കിൽ തന്നെ 1 കോടി മുതൽ 5 കോടി വരെ കവറേജ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ, കാലാവധി പൂർത്തിയാകുമ്പോൾ ഉപഭോക്താവ് അടച്ച പ്രീമിയം തിരികെ നൽകുന്ന ടേം പ്ലാനുകളും ലഭ്യമാണ്. പങ്കാളിക്ക് പോളിസി ഉണ്ടോ ഇല്ലേ എന്ന് പരിഗണിക്കാതെ തന്നെ, ഒരു വീട്ടമ്മയുടെ ജീവിതത്തെ സ്വതന്ത്രമായി ഉൾക്കൊള്ളുന്ന ഇൻഡിപെൻഡന്റ് ഹോംമേക്കർ ടേം പ്ലാനുകളും നിലവിലുണ്ട്.
നിങ്ങളുടെ വിദ്യാഭ്യാസത്തിനായി അല്ലെങ്കിൽ വിരമിക്കൽ വർഷങ്ങളിൽ സമ്പത്ത് സൃഷ്ടിക്കുക തുടങ്ങിയ വിവിധ ലക്ഷ്യങ്ങൾ നിറവേറ്റുന്ന ഓൾ-ഇൻ-വൺ പ്ലാനുകളായി പ്രവർത്തിക്കുന്ന പോളിസികളാണ് ഇൻവെസ്റ്റ്മെന്റ്-കം-ഇൻഷുറൻസ് പോളിസികൾ. അതിൽ നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ നിങ്ങൾക്ക് നിക്ഷേപിക്കാവുന്ന ചില പ്ലാനുകളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
1) യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനുകൾ
യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനുകൾ റിസ്ക് എടുക്കാൻ തയാറായ നിക്ഷേപകർക്ക് മികച്ച സേവനമാണ് നൽകുന്നത്. അനുകൂലമായ വിപണി സാഹചര്യങ്ങളിൽ, ഈ പ്ലാനുകൾ മികച്ച റിട്ടേൺ, അതായത് നിക്ഷേപങ്ങളിൽ 12-15 ശതമാനം വരെ നൽകി വരുന്നു.
2) ഗ്യാരണ്ടീഡ് റിട്ടേൺ പ്ലാനുകൾ
നിലവിലെ ഗ്യാരണ്ടീഡ് റിട്ടേൺ പ്ലാനുകൾ 7മുതൽ 7.5 ശതമാനം വരെയുള്ള റിട്ടേണുകൾ വാഗ്ദാനം ചെയ്യുന്നു. അത് വിലക്കയറ്റത്തെ മറികടക്കാൻ സഹായിക്കുന്നു. മാത്രമല്ല ഈ റിട്ടേണുകളിൽ നികുതി ഇളവിന് അർഹതയുമുണ്ട്. അങ്ങനെ നിങ്ങളുടെ റിട്ടേണിൽ നിങ്ങൾക്ക് നികുതി ഇളവുകളും ലഭിക്കുന്നു.
യു.പി.എസ്: എട്ടാം ശമ്പള കമ്മീഷന് കീഴിൽ പെൻഷൻ എങ്ങനെ കണക്കാക്കും?
3) ആന്വിറ്റി പ്ലാനുകൾ
വിരമിച്ചതിന് ശേഷം സുരക്ഷിതമായ വരുമാനത്തിൽ ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ആന്വിറ്റി പ്ലാനുകളിൽ നിക്ഷേപിക്കുന്നത് ഏറ്റവും നല്ലതാണ്. വിരമിക്കൽ ആസൂത്രണത്തിൽ നല്ല റിട്ടേൺ വാഗ്ദാനം ചെയ്യുന്നതിനാൽ അവ നല്ല ഒരു തിരഞ്ഞെടുപ്പായിരിക്കും. നിങ്ങളുടെ വരുമാനം ഉടനടി ലഭിച്ചു തുടങ്ങണോ അതോ സാവധാനം ലഭിച്ചു തുടങ്ങണോ എന്നതിനെ ആശ്രയിച്ച്, ഇമ്മീഡിയെറ്റ് ആന്വിറ്റി, ഡിഫെർഡ് ആന്വിറ്റി എന്നിങ്ങനെ ഓപ്ഷനുകൾ ഇതിൽ ലഭ്യമാണ്. മാത്രമല്ല, അവ ഒരു ഗ്യാരണ്ടീഡ് റിട്ടേൺ നിരക്ക് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.


Click it and Unblock the Notifications