2004-ൽ അവതരിപ്പിച്ച ന്യൂ പെൻഷൻ സിസ്റ്റത്തിൽ (എൻ.പി.എസ്) തൃപ്‌തിയില്ലാത്ത കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഓൾഡ് പെൻഷൻ സ്കീമിന്റെയും (ഒ.പി.എസ്) എൻ.പി.എസിന്റെയും സവിശേഷതകൾ കൂട്ടിച്ചേർക്കപ്പെട്ട യൂണിഫൈഡ് പെൻഷൻ സ്കീം (യു.പി.എസ്) തിരഞ്ഞെടുക്കാൻ സാധിക്കും. എൻ.പി.എസ് നിലവിൽ വന്നതുമുതൽ, ജീവനക്കാർ ഒ.പി.എസ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. കാരണം ഒ.പി.എസ് പ്രകാരം, ജീവനക്കാരുടെ നിക്ഷേപ കാലയളവിൽ, നിശ്ചിത വ്യക്തിഗത നിക്ഷേപം ഇല്ലാതെ തന്നെ ഉറപ്പായ പെൻഷൻ നൽകിയിരുന്നു. എന്നാൽ എൻ.പി.എസിന് കീഴിൽ, ജീവനക്കാർ അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം ഓരോ മാസവും നിക്ഷേപിക്കേണ്ടതുണ്ട്.
ഈ ബാങ്കുകളിലെ എഫ്.ഡി നിക്ഷേപകർക്ക് 9.60 ശതമാനം വരെ പലിശ ലഭിക്കും
യൂണിഫൈഡ് പെൻഷൻ സ്കീം (യു.പി.എസ്) അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. പദ്ധതി പ്രകാരം, മുഴുവൻ പെൻഷനും അർഹതയുള്ള ഒരു ജീവനക്കാരന് 25 വർഷത്തെ സേവനം ആവശ്യമാണ്. അതായത്, 2029 ലോ അതിനുശേഷമോ വിരമിക്കുന്ന ജീവനക്കാർക്ക് മുഴുവൻ പെൻഷനും അർഹതയുണ്ട്. കാരണം, 2004-ൽ അവതരിപ്പിച്ച എൻ.പി.എസിന് പകരമായാണ് യു.പി.എസ് നിലവിൽ വരുന്നത്. 25 വർഷത്തെ സേവനം പൂർത്തിയാക്കുന്നതിന് മുമ്പ് വിരമിക്കുന്ന ജീവനക്കാർക്ക് അവരുടെ പെൻഷൻ കണക്കാക്കുന്നത് അനുപാത അടിസ്ഥാനത്തിലാണ്. എന്നാൽ 10 വർഷത്തിൽ കുറയാതെ സേവനം ചെയ്തവർക്ക് കുറഞ്ഞ പെൻഷൻ 10,000 രൂപയായി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്.

എട്ടാം ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വന്നതിന് ശേഷം യു.പി.എസ് പ്രകാരം പെൻഷൻ കണക്കാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
മുൻകാല പ്രവണതകളെ അടിസ്ഥാനമാക്കി, ഓരോ 10 വർഷത്തിലും പുതിയ ശമ്പള കമ്മീഷൻ ശുപാർശകൾ കേന്ദ്രം നടപ്പിലാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ, 2026-ൽ എട്ടാം ശമ്പള കമ്മീഷൻ അവതരിപ്പിക്കപ്പെടുമെന്ന പ്രതീക്ഷ നിലനിൽക്കുന്നു. എന്നിരുന്നാലും, കമ്മീഷൻ രൂപീകരിക്കുമെന്ന് സർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി 2025 ഡിസംബർ 31ന് അവസാനിക്കും.
പഴയ കുതിപ്പിലേക്ക് തിരിച്ചെത്താൻ 3 പൊതുമേഖലാ ഓഹരികൾ, കാരണം ഇതാണ്, തിങ്കളാഴ്ച വാങ്ങിയാൽ ലാഭം നേടാം
റിപ്പോർട്ടുകൾ പ്രകാരം, 1.92 എന്ന ഫിറ്റ്മെന്റ് അംശം ഉപയോഗിച്ച് എട്ടാം ശമ്പള കമ്മീഷന്റെ പേ മാട്രിക്സ് തയാറാക്കാൻ സാധ്യതയുണ്ട്. ഈ ഫിറ്റ്മെന്റ് അംശം ഉപയോഗിച്ച്, ഏഴാം ശമ്പള കമ്മീഷന് കീഴിലുള്ള ലെവൽ 1 ന്റെ നിലവിലെ ഏറ്റവും കുറഞ്ഞ ശമ്പളം 1,800 ഗ്രേഡ് പേയുള്ള 18,000 രൂപ, 34,560 രൂപയായി പരിഷ്കരിക്കപ്പെടും. കാബിനെറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് നിശ്ചയിച്ചിട്ടുള്ള കേന്ദ്രസർക്കാറിലെ ഏറ്റവും ഉയർന്ന ശമ്പള സ്കെയിലായ ലെവൽ 18 ന്റെ പരമാവധി ശമ്പളം നിലവിൽ 2.5 ലക്ഷം രൂപയാണ്. ശമ്പള സ്കെയിൽ പട്ടികയിൽ 18 ലെവലുകൾ അടങ്ങിയിരിക്കുന്നു. ലെവൽ 18 ആണ് ടോപ് ടയർ. 1.92 എന്ന ഫിറ്റ്മെന്റ് അംശത്തിന്റെ അടിസ്ഥാനത്തിൽ, എട്ടാം ശമ്പള കമ്മീഷന് കീഴിൽ സർക്കാർ മേഖലയിലെ പരമാവധി ശമ്പളം 4.8 ലക്ഷം രൂപയായി പരിഷ്കാരിക്കാവുന്നതാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications