മെഡിക്കൽ എമർജൻസികൾ, വിദ്യാഭ്യാസ ആവശ്യങ്ങൾ തുടങ്ങി വലിയ തുക പെട്ടന്ന് ആവശ്യമായി വരുന്ന സമയത്ത് വായ്പയെയാണ് എല്ലാവരും സമീപിക്കുക. പല ബാങ്കുകളും പ്രീ അപ്രൂവിഡ് വായ്പകളടക്കം നൽകുന്ന കാലത്ത് വ്യക്തിഗത വായ്പകൾ വഴി സാമ്പത്തിക ആവശ്യം നടത്തുന്നവരുണ്ട്. എന്നാൽ എല്ലാവർക്കും വ്യക്തിഗത വായ്പകൾ ലഭിക്കണമെന്നില്ല. ലഭിച്ചാൽ തന്നെ ഉയർന്ന പലിശ തിരിച്ചടവിനെ ബാധിക്കാനുള്ള സാധ്യതയുണ്ട്.
ഈ സാഹചര്യത്തിൽ വലിയ തുകയുടെ ചെലവുകൾക്ക് വിശ്വസനീയമായി തിരഞ്ഞെടുക്കാവുന്ന ഓപ്ഷനാണ് സ്വർണ പണയ വായ്പ. മിക്ക ഇന്ത്യൻ വീടുകളിലും ആഭരണങ്ങളായി സ്വർണമുള്ളതിനാൽ പ്രയാസങ്ങളില്ലാതെ സ്വർണ വായ്പകൾ തിരഞ്ഞെടുക്കാം. സ്വർണം ഈട് നൽകി വായ്പ എടുക്കുന്നത് വഴി എന്തൊക്കെയാണ് നേട്ടമെന്ന് നോക്കാം.
1. വായ്പ യോഗ്യത
വായ്പയ്ക്ക് അപേക്ഷിക്കുന്നൊരാള്‍ക്ക് വായ്പ ലഭിക്കാനുള്ള യോഗ്യതയാണ് പ്രധാന പ്രശ്‌നം. ക്രെഡിറ്റ് സ്‌കോര്‍ കാരണവും ജോലി കാരണവും വായ്പകള്‍ തള്ളിപോകാറുണ്ട്. എന്നാല്‍ സ്വര്‍ണ പണയ വായ്പകളില്‍ നടപടികള്‍ വളരെ എലുപ്പമുള്ളതാണ്. 18 വയസിന് മുകളിലുള്ള ഏതൊരാള്‍ക്കും സ്വര്‍ണ പണയ വായ്പ ലഭിക്കും. വായ്പ ചരിത്രമോ ക്രെഡിറ്റ് സ്‌കോറോ ഇവിടെ പരിശോധിക്കുന്നില്ല. സ്വര്‍ണം ഈടായാണ് വായ്പ അനുവദിക്കുന്നത്. ഇതിനാല്‍ വീട്ടമ്മമാര്‍ക്കോ കോളേജ് വിദ്യാര്‍ഥികള്‍ക്കോ ബിസിനസ് പ്രൊഫഷണലുകള്‍ക്കോ വായ്പയെടുക്കാന്‍ സാധിക്കും.
2. വേഗത്തില്‍ വായ്പ
മറ്റു വായ്പകളില്‍ നിന്ന് വ്യത്യസ്തമായി വേഗത്തില്‍ എളുപ്പത്തില്‍ നേടാന്‍ സാധിക്കുന്നു എന്നതാണ് സ്വര്‍ണ പണയ വായ്പയുടെ പ്രത്യേകത. നൂചന സാങ്കേതിക വിദ്യയുടെ വരവോടെ വായ്പ ലഭിക്കുന്നതിനുള്ള കാത്തിരിപ്പ് സമയം കുറച്ചു. അത്യാവശ്യ ഘട്ടത്തില്‍ പണം തേടുന്നവര്‍ക്ക് ഇതിനാല്‍ സ്വര്‍ണ പണയ വായ്പ സഹായകമാണ്.
3. ഉയര്‍ന്ന വായ്പ തുക
റിസര്‍വ് ബാങ്ക് നിശ്ചയിക്കുന്ന ലോണ്‍ ടു വാല്യു റേഷ്യോയ്‌ക്കൊപ്പം സ്വര്‍ണത്തിന്റെ പരിശുദ്ധിയും മൂല്യ നിര്‍ണയവും അടിസ്ഥാനമാക്കിയാണ് ധനകാര്യ സ്ഥാപനങ്ങൾ വായ്പ നല്‍കുന്നത്. 2020 തില്‍ റിസര്‍വ് ബാങ്ക് ലോണ് ടു വാല്യു റേഷ്യോ 75ശതമാനത്തില്‍ നിന്ന് 90 ശതമാനമാക്കി ഉയര്‍ത്തി.
ഇതിനാല്‍ ഈട് നല്‍കുന്ന സ്വര്‍ണത്തിൽ നിന്ന് ഉയര്‍ന്ന തുക വായ്പ ലഭിക്കാൻ സഹായകമാകും. അടിയന്തിര സാഹചര്യങ്ങളില്‍ വലിയ തുക ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ട് നേരിടുന്നവർക്ക് സ്വർണ വായ്പ അനുയോജ്യമാണ്. മക്കളുടെ വിദ്യാഭ്യാസം, അടിയന്തര മെഡിക്കൽ എമർജൻസി എന്നി ഘട്ടങ്ങളിൽ സാമ്പത്തിക പ്രതിസന്ധി നേരിടാൻ സ്വർണ പണയ വായ്പകൾ ഫലപ്രദമായ ഓപ്ഷനാണ്.
4. കുറഞ്ഞ പലിശ നിരക്ക്
പണപ്പെരുപ്പം നേരിടാൻ റിസർവ് ബാങ്ക് റിപ്പോ നിരക്കുയർത്തുന്നത് വായ്പകളുടെ പലിശ നിരക്കുയർത്തുന്നുണ്ട്. കഴിഞ്ഞ 10 മാസത്തിനിടെ റിപ്പോ നിരക്കിൽ 2.50 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. ഇതിന് അനുസരിച്ച് പലിശ വർധനവ് വായ്പകളിലും ബാധിച്ചു. വ്യക്തിഗത വായ്പകൾ പോലുള്ള അൺ സെക്യൂർഡ് വായാപകൾക്ക് ഉയർന്ന പലിശ നിരക്ക് ഈടാക്കുന്നുണ്ട്.
സെക്യൂർഡ് വായ്പയായ സ്വർണ പണയ വായ്പയ്ക്ക് പലിശ നിരക്ക് പൊതുവെ കുറവാണ്. 8.50 ശതമാനം വാർഷിക പലിശയിൽ സ്വർണ പണയ വായ്പകൾ ലഭിക്കുന്നുണ്ട്. സ്വർണ വില ഉയരുന്നത് വായ്പയെടുക്കുന്നവരെ അടയ്ക്കുന്ന പലിശയിൽ നിന്ന് നേട്ടമുണ്ടാക്കാൻ സാധിക്കുന്നു. ഇതിനാൽ സ്വര്‍ണ പണയ വായ്പകള്‍ നിക്ഷേപകർക്ക് ഗുണകരമാണ്.
5. സുഖകരമായ തിരിച്ചടവ്
വായ്പ ലഭിക്കാനുള്ള സൗകര്യം പോലെ തിരിച്ചടയ്ക്കാനും സ്വർണ വായ്പയിൽ സൗകര്യം ലഭിക്കും. സ്വർണ വായ്പ എടുക്കുന്നവർക്ക് ഫെക്സിബിൾ തിരിച്ചടവ് ഓപ്ഷൻ ലഭിക്കും. തുടക്കത്തിൽ പലിശ മാത്രം അടയ്ക്കാനും വായ്പ കാലാവധിയിൽ മുഴുവൻ തുകയും അടയ്ക്കാനും സാധിക്കും. ജപ്തികൾക്കുള്ള പിഴകൾ ധനകാര്യ സ്ഥാപനങ്ങൾ സ്വർണ വായ്പയിൽ ഈടാക്കുന്നില്ല. ഇതും വായ്പ എടുക്കുന്നവർക്ക് ആകർഷകമാണ്. ഇതിനാൽ വലിയ തുക ആവശ്യമായി വരുന്ന സമയത്ത് സ്വർണം പണയം വെയ്ക്കുന്നത് മികച്ചൊരു സാധ്യതയാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications