ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന പെൺകുട്ടികൾക്കായി പ്രതീക്ഷയും, നല്ല ജീവിതവും ഉറപ്പ് നൽകുന്ന ഒരു നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. പെൺമക്കളുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകാൻ സർക്കാർ പ്രതിബദ്ധമാണെന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ പദ്ധതി. ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പ്രചാരണത്തിന്റെ ഭാഗമായി 2015 ജനുവരി 22-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച ഈ പദ്ധതി സാമ്പത്തിക സുരക്ഷയും സാമൂഹിക ശാക്തീകരണവും നൽകുന്നതാണ്.
2025 ജനുവരി 22-ന്, പതിനൊന്ന് വർഷം പൂർത്തിയായ ഈ പദ്ധതി, പെൺകുട്ടികളുടെ ഭാവി ഉറപ്പാക്കാൻ കുടുംബങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും, സമഗ്ര പുരോഗതിയുടെ മനോഭാവം വളർത്തുകയും ചെയ്യുന്ന ഒന്നാണ്. 2024 നവംബർ വരെയുള്ള കാലയളവിൽ 4.1 കോടിയിലധികം സുകന്യ സമൃദ്ധി അക്കൗണ്ടുകൾ തുറന്നിട്ടുണ്ട്. ഈ പദ്ധതി നൽകുന്ന 80 c പ്രകാരമുള്ള നികുതി ഇളവാണ് കൂടുതൽ ജനപ്രീതി നൽകാൻ സഹായിച്ചത്.
ഇപ്പോഴിതാ പുതിയ ആദായ നികുതി നിയമപ്രകാരം 80സി പ്രകാരമുള്ള നികുതി ഇളവ് സുകന്യ സമൃദ്ധി പി പി എഫ് തുടങ്ങിയ പദ്ധതികൾക്ക് ലഭിക്കില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സുകന്യ സമൃദ്ധി യോജനയിലോ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിലോ (PPF) നിന്നുള്ള പലിശ വരുമാനം പുതിയ നികുതി ഇല്ലാത്തതാണ് പക്ഷെ ഈ പദ്ധതികളിൽ നിക്ഷേപിച്ചാൽ അതിന് സെക്ഷൻ 80C പ്രകാരം നികുതി ഇളവ് ലഭിക്കില്ല എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
പക്ഷേ, പഴയ നികുതി റെജീമിൽ ആണെങ്കിൽ, ഈ പദ്ധതികളിൽ നിക്ഷേപിച്ചാൽ പ്രതിവർഷം ₹1.5 ലക്ഷം വരെ സെക്ഷൻ 80 സി പ്രകാരം നികുതി ഇളവ് ലഭിക്കുമായിരുന്നു. എസ്‌ബിഐ റിസർച്ച് പുറത്തിറക്കിയ പുതിയ റിപ്പോർട്ടിൽ, പഴയ നികുതി റെജിമിൽ വിവിധ ഇൻവെസ്റ്റ്മെന്റ് പദ്ധതികൾക്ക് നൽകിയിരുന്ന നികുതി ഇളവുകൾ എന്തുകൊണ്ടാണ് പുതിയ രീജിമിൽ മാറ്റം വരുത്തിയതെന്ന് വ്യക്തമാക്കുന്നുണ്ട്.
മാറ്റം അനിവാര്യമായിരുന്നു
എസ് ബി ഐ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം പഴയ നികുതി നിയമത്തിലേ വിവിധ സമ്പാദ്യ പദ്ധതികൾക്ക് നൽകിയ നികുതി ഇളവുകൾ അതിന്റെ യഥാർത്ഥ തത്വങ്ങളെ കൃത്യമായി പാലിക്കപ്പെടുന്നില്ലെന്നും, ചിലത് ലംഘിക്കപ്പെടുന്നുണ്ടെന്നും വ്യക്തമാക്കുന്നു. ഇതിലൂടെ താഴെ തട്ടിലുള്ള ആളുകൾക്കും, അവരുടെ മൊത്തം ലാഭത്തിലും വർധനവ് ഉണ്ടാകുന്നില്ലെന്നും പറയുന്നു.
അതിനാൽ തന്നെ, വിവിധ സാമ്പത്തിക ആസ്തികൾക്കുള്ള നികുതി ഇളവുകൾ പുനരവലോകനം ചെയ്യേണ്ടതുണ്ടെന്നതാണ് സർക്കാർ നിലപാടെന്നും എസ്ബിഐ നടത്തിയ പഠനത്തിൽ പറയുന്നു.
വ്യത്യസ്തമായ നികുതി സമീപനം
എസ് ബി ഐ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്, ദീർഘകാലത്തേക്കുള്ള നിക്ഷേപ പദ്ധതികൾക്കുള്ള നികുതി നയം, ചെറിയ കാലത്തേക്കുള്ള നിക്ഷേപ പദ്ധതികളുമായി വ്യത്യസ്തമായിരിക്കണം. കാരണം, ഈ പദ്ധതികൾ സാമൂഹിക സുരക്ഷയെയും സാമ്പത്തിക അടിത്തറയെയും പിന്തുണയ്ക്കുന്നതാണ്.

ഉദാഹരണത്തിന്:
സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപിച്ചാൽ, അതിന്റെ പലിശ വരുമാനം പൂർണ്ണമായും നികുതി വിമുക്തമായിരിക്കും. മനുഷ്യന്റെ പ്രായം വർദ്ധിക്കുന്നതോടെ അവന്റെ വരുമാനം കുറയാനും, ഇതോടെ കുടുംബ ചെലവുകൾ വഹിക്കാൻ കഴിയാതെ വരികയും ചെയ്യും. അതുകൊണ്ടുതന്നെ സമ്പത്തിൽ ദീർഘകാല നിക്ഷേപങ്ങൾ ആവശ്യമാണ്. അതിനാൽ, തന്നെ ഈ തരത്തിലുള്ള പദ്ധതികൾ പുതിയ നികുതി രീജിമിലും സംരക്ഷിക്കപ്പെടുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത്.
പക്ഷേ, സുകന്യ സമൃദ്ധി യോജനയിലേക്കുള്ള നിക്ഷേപത്തിന് പുതിയ നികുതി രീജിമിൽ 80C നികുതി ഇളവ് ലഭിക്കില്ല എന്നത് നോക്കിക്കാണണം.
ഈ രീതിയിൽ, സർക്കാർ ദീർഘകാല നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
പുതിയ നികുതി നിയമത്തിൽ ലാഭം എങ്ങനെ?
സർക്കാർ പുതിയ നികുതി നിയമത്തെ കൂടുതൽ ആകർഷകമാക്കുന്നതിനായി ബജറ്റ് 2025-ൽ നികുതി നിരക്കുകളിൽ മാറ്റങ്ങൾ വരുത്തി.
പുതിയ നികുതി നിയമത്തിൽ അടിസ്ഥാന നികുതി ഇളവ് ₹7 ലക്ഷത്തിൽ നിന്ന് ₹12 ലക്ഷം ആയി വർദ്ധിപ്പിച്ചു.
ഈ മാറ്റം നികുതി സംവിധാനത്തെ കൂടുതൽ ലളിതമാക്കും എന്നും, ജനങ്ങൾക്കിടയിൽ കൂടുതൽ സ്വീകാര്യത നൽകും എന്നുമാണ് എസ്‌ബിഐ റിസർച്ച് വിലയിരുത്തുന്നത്.
'പുതിയ നികുതി നിയമത്തിനു കീഴിലേക്ക് മാറുക എന്നത് നികുതി അടയ്ക്കുന്നവർക്കായി നല്ലൊരു നീക്കമായിരിക്കും. കാരണം, ഇതിലൂടെ ലളിതമായ നികുതി സംവിധാനം ലഭിക്കുകയും കൂടുതൽ ലാഭം ഉണ്ടാവുകയും ചെയ്യും'
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-നകം പൂർത്തിയാക്കിയില്ലെങ്കിൽ പിഴ ഉറപ്പ്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം



Click it and Unblock the Notifications