പേയ്മെന്റ്സ് ബാങ്കുകളിലെ പരമാവധി ബാലന്‍സ് തുക 1 ലക്ഷത്തില്‍ നിന്നും 2 ലക്ഷമായി ഉയര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കഴിഞ്ഞ ദിവസം ഉത്തരവ് പുറത്തിറക്കിയിരുന്നു.
പേയ്മെന്റ്സ് ബാങ്കുകളിലെ പരമാവധി ബാലന്‍സ് തുക 1 ലക്ഷത്തില്‍ നിന്നും 2 ലക്ഷമായി ഉയര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കഴിഞ്ഞ ദിവസം ഉത്തരവ് പുറത്തിറക്കിയിരുന്നു.

പേടിഎം പെയ്മെന്റസ് ബാങ്ക്, ഇന്ത്യ പോസ്റ്റ് പെയ്മെന്റ്സ് ബാങ്ക്, എയര്‍ടെല്‍ പെയ്മെന്റ്സ് ബാങ്ക്, ഫിനോ പെയ്മെന്റ്സ് ബാങ്ക്, ജിയോ പെയ്മെന്റ്സ് ബാങ്ക്, എന്എസ്ഡിഎല് (നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലി.) പെയ്മെന്റ്സ് ബാങ്ക് എന്നിവയാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പെയ്മെന്റ്സ് ബാങ്കുകള്‍.
പെയ്മെന്റ്സ് ബാങ്കുകള്‍ക്ക് വായ്പ അനുവദിക്കുവാന്‍ അനുമതിയില്ല.
പെയ്മെന്റ്സ് ബാങ്കുകളുടെ വരുമാനമാര്‍ഗം ഗവണ്മെന്റ് സെക്യൂരിറ്റികളിലെയും ചെറുകിട വാണിജ്യ ബാങ്കുകളിലെയും നിക്ഷേപങ്ങള്‍ വഴിയും എംഡിആര്‍ അഥവാ മെര്‍ച്ചന്റ് ഡിസ്കൗണ്ട് റേറ്റ് വഴിയോ ആണ്.
വാലറ്റുകള്‍, ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍, യുപിഐ തുടങ്ങിയവ വഴിയുള്ള ഉപയോക്താക്കളുടെ പണമിടപാടുകള്‍ക്ക് വ്യാപാരികളില്‍ നിന്നും ഈടാക്കുന്ന ചാര്‍ജാണ് എംഡിആര്‍.
വിപണിയിലെ കടുത്ത മത്സരം കാരണം നാല് പെയ്മെന്റ്സ് ബാങ്കുകളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്തെ വിപണിയില്‍ നിന്ന് പിന്‍വാങ്ങിയത്. സണ്‍ ഫാര്‍മ, ചോളമണ്ഡലം, ടെക് മഹീന്ദ്ര, ആദിത്യ ബിര്‍ല പെയ്മെന്റ്സ് ബാങ്കുകള്‍ എന്നിവയാണവ.
ആദ്യ ഘട്ടത്തില്‍ ഉപയോക്താക്കളുടെ നിക്ഷേപങ്ങള്‍ക്ക് പെയ്മെന്റ്സ് ബാങ്കുകള്‍ ഉയര്‍ന്ന പലിശ നിരക്ക് നല്കി വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പലിശ നിരക്ക് കുത്തനെ കുറച്ചിരിക്കുകയാണ്. നിലവില്‍ 2.5 ശതമാനം വരെയാണ് പ്രതിവര്‍ഷം നിക്ഷേപങ്ങള്‍ക്ക് നല്കി വരുന്ന പലിശ നിരക്ക്.
നിക്ഷേപങ്ങളുടെ കാര്യത്തില്‍ പെയ്മെന്റ്സ് ബാങ്കുകള്‍ ഏറെ സുരക്ഷിതത്വമുള്ളവയാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
