എന്തെങ്കിലും ആവശ്യത്തിന് വായ്പ എടുക്കേണ്ട കാര്യം വരുമ്പോള്‍ ആയിരിക്കും നാം പലപ്പോഴും നമ്മുടെ ക്രെഡിറ്റ് സ്കോര്‍ പരിശോധിക്കുന്നത്. എന്നാല്‍ ചിലരെങ്കിലും അങ്ങനെ പരിശോധിക്കുമ്പോള്‍ പൂജ്യം എന്ന് കണ്ട് ഞെട്ടിയിട്ടുണ്ടാകും.
എന്തെങ്കിലും ആവശ്യത്തിന് വായ്പ എടുക്കേണ്ട കാര്യം വരുമ്പോള്‍ ആയിരിക്കും നാം പലപ്പോഴും നമ്മുടെ ക്രെഡിറ്റ് സ്കോര്‍ പരിശോധിക്കുന്നത്. എന്നാല്‍ ചിലരെങ്കിലും അങ്ങനെ പരിശോധിക്കുമ്പോള്‍ പൂജ്യം എന്ന് കണ്ട് ഞെട്ടിയിട്ടുണ്ടാകും. ക്രെഡിറ്റ് സ്കോര്‍ എന്നത് 300 നും 900 ഇടയിലുള്ള ഒരു സംഖ്യയായിരിക്കും. നിങ്ങളുടെ മുന്‍കാല സാമ്പത്തീക ഇടപാടുകള്‍ പരിശോധിച്ച് വിലയിരുത്തിയതിന് ശേഷം ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (ഇന്ത്യ) ലി. (സിബില്‍) ആണ് നിങ്ങളുടെ ക്രെഡിറ്റ് സ്കോര്‍ നിശ്ചയിക്കുന്നത്.
ക്രെഡിറ്റ് സ്കോര്‍ പൂജ്യമാകുമോ?
സിബില്‍ എന്നത് ഒരു ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയാണ്. ക്രിഫ് ഹൈ മാര്‍ക്, ഇക്വിഫാക്സ്, എക്സ്പീരിയന് എന്നിവയും വായ്പാ അപേക്ഷകരുടെ വായ്പാ മൂല്യം അളക്കുന്ന ബ്യൂറോകളാണ്. ഒരു വ്യക്തിയുടെ ക്രെഡിറ്റ് സ്കോര്‍ ഉയര്‍ന്നതാണെങ്കില്‍ അയാള്‍ക്ക് വായ്പ ലഭിക്കുവാന്‍ താരതമ്യേന എളുപ്പമായിരിക്കും. കൂടാതെ അയാള്‍ക്ക് താങ്ങാവുന്ന മിതമായ നിരക്കിലും പലിശ ലഭിക്കുവാനുള്ള സാധയതകള്‍ ഏറെയാണ്. ആദ്യമായി ക്രെഡിറ്റ് കാര്‍ഡിനോ വായ്പകള്‍ക്കോ അപേക്ഷിക്കുന്ന ഒരു വ്യക്തിയുടെ ക്രെഡിറ്റ് സ്കോര്‍ പൂജ്യത്തിനും 5നും ഇടയിലായിരിക്കും.
നെഗറ്റീവ് ക്രെഡിറ്റ് സ്കോര്‍?
നിങ്ങളുടെ ക്രെഡിറ്റ് സ്കോര്‍ പൂജ്യമോ ഇനി നെഗറ്റീവ് സംഖ്യയോ ആണെങ്കില്‍ കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ നിങ്ങളുടെ പേരില്‍ നടന്നിട്ടുള്ള വായ്പാ ഇടപാടുകള്‍ ലഭ്യമല്ല എന്നതാണ് അതിനര്‍ഥം. നെഗറ്റീവ് വായ്പാ ചരിത്രമെന്നത് ചിലപ്പോള്‍ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ട് പാപ്പരാണെന്നതിന്റെ സൂചനയുമാകാം. വായ്പാ ദാതാക്കള്‍ എപ്പോഴും താഴ്ന്ന ക്രെഡിറ്റ് സ്കോര്‍ ഉള്ള വായ്പാ അപേക്ഷകരെ സംശയത്തോടെയേ കാണുകയുള്ളൂ. അവര്‍ക്ക് പണം വായ്പ നല്കുന്നതിലുള്ള ഉയര്‍ന്ന നഷ്ട സാധ്യതകള്‍ മുന്നിര്്ത്തിക്കൊണ്ടാണത്.
വായ്പ വേഗം ലഭിക്കുന്നത് ഉയര്‍ന്ന ക്രെഡിറ്റ് സ്കോര്‍ ഉള്ള വ്യക്തികള്‍ക്ക്
വായ്പാ തിരിച്ചടവില്‍ വീഴ്ച സംഭവിക്കുവാനുള്ള സാധ്യത എപ്പോഴുമുണ്ട്. അതിനാലാണ് വായ്പാ അപേക്ഷകരുടെ സ്വഭാവം വിലയിരുത്തുവാന്‍ വായ്പ നല്‍കുന്നതിന് മുമ്പായി വായ്പാ ദാതാക്കള്‍ ശ്രമിക്കുന്നത്. മുന്‍കാല വായ്പാ ഇടപാടുകളുടെ അടിസ്ഥാനത്തില്‍ കണക്കാക്കുന്നതിനാല്‍ ക്രെഡിറ്റ് സ്കോര്‍ പരിശോധിച്ചാല്‍ ഒരു വ്യക്തിയുടെ വായ്പാ സ്വഭാവം തിരിച്ചറിയുവാന്‍ സാധിക്കുമല്ലോ. 750 മുതല്‍ 900 വരെ ക്രെഡിറ്റ് സ്കോര്‍ ഉള്ള വ്യക്തികള്‍ക്കാണ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പ നല്കുവാന് കൂടുതല്‍ താത്പര്യപ്പെടുന്നത്.
പൂജ്യം ക്രെഡിറ്റ് സ്കോര്‍ വച്ച് വായ്പയ്ക്ക് അപേക്ഷിക്കാമോ?
പൂജ്യം ക്രെഡിറ്റ് സ്കോറും വച്ച് നമ്മള് ഒരു വായ്പയ്ക്കായി അപേക്ഷ നല്കിയാല് നമുക്ക് വായ്പ ലഭിക്കുമോ? അതിനുത്തരം പറയുന്നതിന് മുമ്പായി മറ്റൊരു ചോദ്യം ചോദിക്കാം. നിങ്ങള്‍ മുന്‍പും കേട്ടിട്ടുള്ള ഒരു ചോദ്യം തന്നെയാണ്. കോഴിയാണോ, മുട്ടയാണോ ആദ്യം ഉണ്ടായത്? ഈ ചോദ്യത്തിലുള്ള അതേ ആശയക്കുഴപ്പമാണ് ക്രെഡിറ്റ് ചരിത്രമില്ലാതെ എങ്ങനെ വായ്പ നല്കാന് പറ്റും എന്ന ചോദ്യത്തിനുമുള്ളത്. വായ്പ ലഭിച്ചാലല്ലേ, അത് കൃത്യമായി തിരിച്ചടയ്ക്കുവാനും അതുവഴി ക്രെഡിറ്റ് സ്കോര്‍ ഉയര്‍ത്തുവാനും സാധിക്കുകയുള്ളു. എന്നാല്‍ ബാങ്കുകള്‍ ആകട്ടെ ഉയര്‍ന്ന ക്രെഡിറ്റ് സ്കോര്‍ ഇല്ലെങ്കില്‍ വായ്പ തരികയുമില്ല!!
വായ്പാ തിരിച്ചടവ് ശേഷി
ഒരു വായ്പാ അപേക്ഷകന്റെ വിശ്വാസ്യത വിലയിരുത്തുന്നതിനായി വായ്പാ ദാതാക്കള്‍ ആദ്യം പരിഗണിക്കുന്ന ഘടകം ക്രെഡിറ്റ് സ്കോര്‍ ആണ്. എന്നാല്‍ അതിനര്‍ഥം വായ്പാ ചരിത്രം ഇല്ലാത്ത വ്യക്തികള്‍ വായ്പകള്‍ക്ക് അപേക്ഷിക്കുവാന്‍ യോഗ്യരല്ല എന്നല്ല. വായ്പാ ചരിത്രത്തിനും പുറമേ വായ്പാ തിരിച്ചടവ് ശേഷി വായ്പാ ദാതാക്കളെ ബോധ്യപ്പെടുത്താന്‍ മറ്റ് മാര്‍ഗങ്ങളുമുണ്ട്. വായ്പാ തിരിച്ചടവ് ശേഷി വ്യക്തമാക്കുന്ന രേഖകള്‍ വായ്പാ ദാതാവിന് സമര്‍പ്പിച്ചാല്‍ മതിയാകും.
ഉയര്‍ന്ന വിദ്യാഭ്യാസവും സ്ഥിര തൊഴിലും
ഉയര്‍ന്ന വിദ്യാഭ്യാസവും ആരോഗ്യകരമായ തൊഴില്‍ നിലയുമുള്ള വ്യക്തികള്‍ക്ക് വായ്പ നല്കുവാന് ബാങ്കുകള്‍ തയ്യാറാണ്. സ്ഥിരമായ വരുമാനമുള്ള വായ്പാ അപേക്ഷകര്‍ക്ക് ഉയര്‍ന്ന തിരിച്ചടവ് സാധ്യതയുള്ളതിനാല്‍ തന്നെ ബാങ്കുകള്‍ വായ്പ നല്കുവാന് താത്പര്യം കാണിക്കും. കൂടാതെ നിങ്ങളുടെ പണം നിങ്ങള്‍ എങ്ങനെ വിനിയോഗിക്കുന്നു എന്നതും പ്രധാനമാണ്. നിങ്ങളുടെ നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ് പോളിസികളുടെ പ്രീമിയം അടവുകള്‍ ഇവയൊക്കെ വിലയിരുത്തുവാനാണ് വായ്പാ ദാതാക്കള്‍ അപേക്ഷകന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിക്കുന്നത്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications