നിങ്ങള്‍ 11 മാസത്തെ വാടകയ്ക്ക് താമസിച്ചു കൊണ്ടിരിക്കുന്ന ഫ്ളാറ്റിന്റെ ഉടമ 2 മാസങ്ങള്‍ക്ക് ശേഷം ഫ്ളാറ്റ് മറ്റൊരു വ്യക്തിയ്ക്ക് വില്‍ക്കുന്നു. അത്തരം സാഹചര്യങ്ങളില്‍ നിങ്ങളുടെ വാടക കരാര്‍ റദ്ദായിപ്പോകുമോ
നിങ്ങള്‍ 11 മാസത്തെ വാടകയ്ക്ക് താമസിച്ചു കൊണ്ടിരിക്കുന്ന ഫ്ളാറ്റിന്റെ ഉടമ 2 മാസങ്ങള്‍ക്ക് ശേഷം ഫ്ളാറ്റ് മറ്റൊരു വ്യക്തിയ്ക്ക് വില്‍ക്കുന്നു. അത്തരം സാഹചര്യങ്ങളില്‍ നിങ്ങളുടെ വാടക കരാര്‍ റദ്ദായിപ്പോകുമോ അതോ അടുത്ത 9 മാസത്തേക്ക് കൂടി കരാര്‍ നിലനില്‍ക്കുമോ?

ഇനി നിങ്ങള്‍ പുതിയ ഉടമയുമായി പുതിയ വ്യവസ്ഥകളും നിബന്ധനകളും ചേര്‍ത്തുള്ള പുതിയ വാടക കരാര്‍ തയ്യാറാക്കേണ്ടി വരുമോ? നേരത്തേ നിശ്ചയിച്ചിരിക്കുന്ന തുകയില്‍ നിന്നും വാടക ഉയരുമോ ? ഇത്തരം സാഹചര്യങ്ങളില്‍ വാടകക്കാരനായ വ്യക്തിയുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനാണ് എപ്പോഴും പ്രാധാന്യം.
വാടക കരാറില്‍ കരാര്‍ കാലാവധിയായ 11 മാസത്തിനുള്ളില്‍ ഉടമസ്ഥാവകാശം കൈമാറുന്നതിനെ സംബന്ധിച്ച് വ്യവസ്ഥകളൊന്നും ഉള്‍ക്കൊള്ളിച്ചിട്ടില്ല എങ്കില്‍ ആസ്തിയുടെ ഉടമ മാറിയാലും കരാര്‍ കാലാവധി സമയത്ത് വാടക തുകയില്‍ മാറ്റങ്ങളൊന്നും ഉണ്ടാവുകയില്ല.
എങ്കിലും നിലനില്‍ക്കുന്ന കരാറില്‍ ഏതെങ്കിലും വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ക്കേണ്ടതുണ്ടെങ്കില്‍ നിങ്ങള്‍ പുതിയ ഫ്ളാറ്റ് ഉടമയുമായി പുതിയ കരാര്‍ തയ്യാറാക്കേണ്ടതുണ്ട്. അത്തരം കരാറില്‍ ആസ്തി ഉടമ ഫ്ലാറ്റ് വില്ക്കുകയാണെങ്കില് പുതിയ ഉടമയുമായും വാടക തുകയുമായി ബന്ധപ്പെട്ട കാര്യങ്ങളും വ്യവസ്ഥകളില്‍ വ്യക്തമാക്കേണ്ടതുണ്ട്.
ഒപ്പം നിങ്ങള്‍ നല്കിയ സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയും പുതിയ ഉടമയ്ക്ക് പഴയ ഫ്ളാറ്റ് ഉടമ കൈമാറേണ്ടതുണ്ട്. എങ്കില്‍ മാത്രമേ നിങ്ങല്‍ വീടൊഴിഞ്ഞു പോകുമ്പോള്‍ പ്രസ്തുത തുക നിങ്ങള്‍ക്ക് മടക്കി നല്കുവാന് അയാള്‍ക്ക് സാധിക്കുകയുള്ളൂ.
ഒരു വീടോ ഫ്ളാറ്റോ വാടകയ്ക്ക് എടുക്കും മുമ്പ് നാം ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതില്‍ ആദ്യത്തേത് ആരാണോ നിങ്ങള്‍ക്ക് ആസ്തി വാടകയ്ക്ക് നല്‍കുന്നത്, അയാളുടെ പൂര്‍ണ ഉടമസ്ഥതയില്‍ തന്നെയാണോ ആ ആസ്തിയുള്ളത് എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അയല്‍ക്കാരോട് സംസാരിച്ച് ഇത് ഉറപ്പുവരുത്താവുന്ന കാര്യമേ ഉള്ളൂ.
വാടക കരാറില്‍ ഒപ്പിടും മുമ്പ് നേരത്തെയുള്ള ഇലക്ട്രിസിറ്റി ബില്‍, വെള്ളത്തിന്റെ ബില്‍, മറ്റ് മെയിന്റനന്‍സ് ചാര്‍ജുകള്‍ തുടങ്ങിയവ അടച്ചു തീര്‍ത്തുവെന്ന് ഉറപ്പു വരുത്തണം.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications