നിക്ഷേപത്തിൽ നിന്നും ഒരു കോടി രൂപ ലാഭമുണ്ടാക്കിയാൽ എത്ര രൂപ നികുതി അടയ്ക്കണമെന്ന് ചിന്തിക്കേണ്ടതുണ്ട്. എന്നാൽ ഇവിടെ വിശദമാക്കാൻ പോകുന്ന പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതിയിൽ നിന്ന് ചെറിയ നിക്ഷേപത്തിലൂടെ കോടികൾ സമ്പാദിക്കാൻ സാധിക്കുന്നതിനൊപ്പം നികുതി നൽകേണ്ടതില്ലാ എന്നതും ശ്രദ്ധേയമാണ്.
കേന്ദ്ര സർക്കാർ ഗ്യാരണ്ടിയുള്ള നിക്ഷേപമായതിനാൽ സുരക്ഷിതത്വം ഉറപ്പാണ്. ദിവസം 417 രൂപ മാറ്റിവെച്ച് 1 കോടി രൂപ സമ്പാദിക്കാൻ സാധിക്കുന്ന പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തെ പറ്റിയാണ് ചുവടെ വിശദമാക്കുന്നത്.
അക്കൗണ്ടെടുക്കാം
പൊതുമേഖലാ ബാങ്കുകൾ, പോസ്റ്റ് ഓഫീസ്, തിരഞ്ഞെടുത്ത സ്വകാര്യ ബാങ്കുകൾ എന്നിവ വഴി പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് തുറക്കാം. ഒരാള്‍ക്ക് ഒരു പിപിഎഫ് അക്കൗണ്ട് മാത്രമെ ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ. വ്യക്തിഗത അക്കൗണ്ട് മാത്രമെ പിപിഎഫില്‍ അനുവദിക്കുകയുള്ളൂ. പ്രവാസികള്‍ക്ക് പിപിഎഫില്‍ ചേരാന്‍ സാധിക്കില്ല. നേരത്തെ ആരംഭിച്ച അക്കൗണ്ട് പ്രവാസി ഇന്ത്യക്കാര്‍ക്ക് കാലാവധി എത്തും വരെ ഉപയോഗിക്കാം.
നിക്ഷേപം
വർഷത്തിൽ ഏറ്റവും കുറഞ്ഞ നിക്ഷേപം 500 രൂപയാണ്. ഇതുപ്രകാരം മാസത്തിൽ 42 രൂപ കുറഞ്ഞത് നിക്ഷേപിക്കാം. വർഷത്തിൽ പരമാവധി 1.50 ലക്ഷം രൂപ മാത്രമെ നിക്ഷേപിക്കാൻ സാധിക്കുകയുള്ളൂ. സാമ്പത്തിക വർഷത്തിൽ കുറഞ്ഞ നിക്ഷേപമായ 500 രൂപ അടച്ച് അക്കൗണ്ട് നിലനിർത്തേണ്ടതുണ്ട്. 15 വർഷമാണ് പിപിഎഫ് നിക്ഷേപത്തിന്റെ കാലാവധി. 5 വർഷ ബ്ലോക്കുകളായി നിക്ഷേപ കാലാവധി ഉയർത്താം.
പലിശ നിരക്ക്
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്ക് സാമ്പത്തിക വര്‍ഷത്തിന്റെ എല്ലാ പാദങ്ങളിലും വിലയിരുത്തും. നിലവിൽ 7.1 ശതമാനമാണ് പിപിഎഫ് പലിശ നിരക്ക്. പിപിഎഫ് നിക്ഷേപത്തിന് പൂർണമായും നികുതിയിളവുണ്ട് എന്നതാണ് നിക്ഷേപകർക്കുള്ള ഒരു ഗുണം. വർഷത്തിൽ നിക്ഷേപത്തിന് 1.5 ലക്ഷം വരെ നികുതി ഇളവ് ലഭിക്കും. കാലാവധിയെത്തുമ്പോൾ ലഭിക്കുന്ന പണവും പലിശയും പൂർണമായും നികുതി രഹിതമാണ്.
വായ്പ
15 വർഷമാണ് കാലാവധിയെങ്കിലും നിക്ഷേപം 5 വര്‍ഷം പൂര്‍ത്തിയായാല്‍ ഭാഗിക പിൻവലിക്കൽ അനുവദിക്കും. 50 ശതമാനം തുകയാണ് പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. 15 വര്‍ഷം പൂര്‍ത്തിയായാല്‍ അക്കൗണ്ട് അവസാനിപ്പിക്കാനുള്ള അപേക്ഷയ്‌ക്കൊപ്പം പാസ്ബുക്ക് കൂടി സമര്‍പ്പിച്ച് പോസ്റ്റ് ഓഫീസില്‍ സമര്‍പ്പിച്ചാല്‍ മതിയാകും.
നിക്ഷേപം ആരംഭിച്ച് മൂന്നാം സാമ്പത്തിക വർഷം മുതൽ പിപിഎഫ് അക്കൗണ്ടിലെ നിക്ഷേപത്തിന് വായ്പ അനുവദിക്കുന്നുണ്ട്. അക്കൗണ്ടിലുള്ള തുകയുടെ 25 ശതമാനമാണ് വായ്പ അനുവദിക്കുക. ഒരു സാമ്പത്തിക വർഷത്തിൽ ഒരു വായ്പായാണ് ലഭിക്കുക.
കാൽക്കുലേറ്റർ
പിപിഎഫിലേ പരമാവധി നിക്ഷേപം സാമ്പത്തിക വര്‍ഷത്തില്‍ 1.5 ലക്ഷം രൂപയാണ്. ഇത് പ്രകാരം മാസത്തിൽ 12,500 രൂപ വരെ നിക്ഷേപിക്കാം. ഇത് ദിവസത്തിൽ കണക്കാക്കിയാല്‍ 417 രൂപ വരും. അതായത് ദിവസത്തിൽ പരമാവധി 417 രൂപ മാത്രമാണ് നിക്ഷേപിക്കാൻ സാധിക്കുക.
ഇത്തരത്തിൽ നിക്ഷേപിച്ചാൽ ആകെ 22.5 ലക്ഷം രൂപയാണ് 15 വര്‍ഷം കൊണ്ട് പിപിഎഫ് അക്കൗണ്ടിലെത്തുന്നത്. നിലവിലെ പലിശ നിരക്കായ 7.1 ശതമാനം പ്രകാരം കൂട്ടുപലിശ രീതിയില്‍ 18.18 ലക്ഷം രൂപ പലിശയായി ലഭിക്കും. 15 വര്‍ഷം കൊണ്ട് സമ്പാദ്യം 40.68 ലക്ഷമാകും.
കോടികള്‍ സമ്പാദിക്കാനായി നിക്ഷേപം 5 വര്‍ഷത്തിന്റെ ബ്ലോക്കുകളായി രണ്ട് തവണ ദീര്‍ഘിപ്പിക്കാം. 25 വര്‍ഷ കാലയളവില്‍ വര്‍ഷത്തില്‍ 1.5 ലക്ഷം വീതം പിപിഎഫ് അക്കൗണ്ടിലിട്ടാല്‍ 37.50 ലക്ഷം രൂപ അടയ്‌ക്കേണ്ടി വരും. ഇതിനൊപ്പം ഇത്രയും കാലത്തേക്ക് ലഭിക്കുന്ന പലിശ 65.58 ലക്ഷം രൂപ കൂടി കൂട്ടിയാല്‍ ആകെ ലഭിക്കുന്നത് 1.03 കോടിയായി മാറും.
More From GoodReturns

എഫ്ഡി നിക്ഷേപങ്ങളിൽ 8% ലാഭം കൊയ്യാൻ ഈ വഴി നോക്കൂ

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ആർബിഐ പണനയം: എഫ്ഡി നിക്ഷേപകർക്ക് മുന്നിലുള്ള ഈ സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത്!



Click it and Unblock the Notifications