പണം പിൻവലിക്കാൻ ബാങ്കിൽ പോയി വരി നിൽക്കുന്ന കാലം കഴിഞ്ഞു. എടിഎമ്മിൽ നിന്ന് പിൻവലിക്കലെന്നത് സാധാരണ കാര്യമായി മാറി. എടിഎം വന്നതോടെ അനാവശ്യമായ കയ്യിൽ കൂടുതൽ പണം വെക്കുന്ന ബുദ്ധിമുട്ടും ഒഴിവാക്കാനായി. ഇവിടെ നിന്നാണ് യുണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് (യുപിഐ) സൗകര്യത്തിലേക്ക് രാജ്യം എത്തുന്നത്. യുപിഐ വഴി ഓൺലൈനായി പണം അയക്കുന്നത് എളുപ്പമായതോടെ ഉപയോഗവും കൂടി. എടിഎം ഉപയോഗം വർധിക്കുന്ന സമയത്ത് എടിഎം ദുരുപയോഗം ചെയ്തുള്ള പണം തട്ടലും നടക്കുന്നുണ്ട്. ഇതിനൊക്കെ പരിഹാരമാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ നിർദ്ദേശം കൊണ്ടുവന്നത്.
എടിഎമ്മിലെത്തി പണം പിൻവലിക്കാൻ ശ്രമിക്കുമ്പോൾ കാർഡ് എടുക്കാൻ മറന്ന് ബുദ്ധിമുട്ടിലായ സാഹചര്യങ്ങൾ എടിഎം ഉപഭോക്താക്കൾക്ക് ഒരിക്കലെങ്കിലും ഉണ്ടായിട്ടുണ്ടാകാം. ഇതിനെ മറികടക്കാനും എടിഎം സേവനങ്ങളെ കൂടുതൽ സുരക്ഷിതമാക്കാനുമാണ് കാർഡ് ഇല്ലാതെ പണം പിൻവലിക്കാവുന്ന സൗകര്യം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കൊണ്ടുവരുന്നത്. എടിഎമ്മും യുപിഐ സൗകര്യവും ചേർത്താണ് ഈ സൗകര്യം പ്രവർത്തിക്കുക. 2016ലാണ് രാജ്യത്ത് യുപിഐ സൗകര്യം അവതരിപ്പിച്ചത്. കോവിഡ് വ്യാപനത്തോടെ യുപിഐ പണമിടപാടുകൾ കൂടുതൽ ജനകീയമായത്. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) യ്ക്കാണ് യുപിഐയുടെ പരിപാലന ചുമതല.
എടിഎമ്മുകളിൽ നിന്ന് യുപിഐ ഉപയോഗിച്ചുള്ള പണമിടപാടുകൾ നിയന്ത്രിക്കുന്നതും നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയായിരിക്കും. ഇന്റർനെറ്റുമായി ബന്ധിപ്പിച്ച എടിഎമ്മാണ് ഇതിനായി ആവശ്യം. സാധാരണ എടിഎം പിൻവലിക്കലിന് നിശ്ചയിച്ചിട്ടുള്ള ഉയർന്ന പിൻവലിക്കൽ പരിധിയും ചാർജുകളും യുപിഐ ഉപയോഗിച്ചിട്ടുള്ള പിൻവലിക്കലിനും ബാധകമായിരിക്കും. ഏപ്രിലിൽ ചേർന്ന പണനയ രൂപീകരണ യോഗത്തിൽ യുപിഐ വഴി എടിമ്മുകളിൽ നിന്ന് പണം പിൻവലിക്കലിന് നിർദ്ദേശം വെച്ചിരുന്നു. ഇതിന്റെ മാർഗ നിർദ്ദേശങ്ങൾ മേയ് 19നാണ് റിസർവ് ബാങ്ക് പുറത്തിറക്കിയത്. ബാങ്കുകൾക്കും എടിഎം ശ്രംഖലയ്ക്കും ധനകാര്യ സ്ഥാപനങ്ങളുടേത് അല്ലാത്ത എടിഎമ്മുകൾക്കും എൻപിസിഐയ്ക്കും പുതിയ പണം പിൻവലിക്കൽ രീതിയുടെ നിർദ്ദേശം റിസർവ് ബാങ്ക് നൽകിയിട്ടുണ്ട്. ഇന്ററോപ്പറബിൾ കാർഡ്‌ലൈസ് ക്യാഷ് വിത്തഡ്രോവൽ (ഐസിസിഡബ്ലു) എന്നാണ് യുപിഐ ഉപയോഗിച്ച് എടിഎമ്മിൽ നിന്നുള്ള പണം പിൻവലിക്കൽ അറിയപ്പെടുന്നത്.
നിലവിൽ ചുരുക്കം ബാങ്കുകൾ മാത്രമാണ് ഈ സൗകര്യം നൽകുന്നത്. രാജ്യത്തൊട്ടാകെ ഇത് സജീവമാകുമ്പോൾ എടിഎം ഉപയോഗിച്ചുള്ള തട്ടിപ്പുകൾക്ക് കുറവ് വരികയും ഡെബിറ്റ് കാർഡുകളുടെ ആവശ്യകത കുറയുകയും ചെയ്യും. നിലവിൽ കാർഡ് ഇല്ലാതെ പണം പിൻവലിക്കൽ എച്ച്‍ഡിഎഫ്‍സി ബാങ്ക് അനുവദിക്കുന്നുണ്ട്. കാർഡില്ലാതെ എച്ച്‍ഡിഎഫ്‍സി ബാങ്ക് വഴി നടത്താവുന്ന ചെറിയ ഇടപാട് 100 രൂപയുടെതാണ്. ഒരു ദിവസം നടത്താവുന്ന ഉയർന്ന ഇടപാട് 10,000 രൂപയുമാണ്. എന്നാൽ മാസത്തിൽ 25,000 രൂപ വരെ മാത്രമെ ഇത്തരത്തിൽ പിൻവലിക്കാൻ അനുവദിക്കുകയുള്ളൂ.
എങ്ങനെ പണം പിൻവലിക്കാം എന്ന് നോക്കാം
1. എടിഎം കൗണ്ടറിൽ ചെന്ന് വിത്ത്‌ഡ്രോ ക്യാഷ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
2. യുപിഐ ഓപ്ഷൻ തിരഞ്ഞെടുക്കുക
3. സ്‌ക്രീനിൽ ക്യുആർ കോഡ് തെളിഞ്ഞു വരും
4. ഫോണിലെ യുപിഐ പെയ്മന്റ് ആപ്പ് തുറന്ന് എടിഎം സ്‌ക്രീനിൽ കാണുന്ന ക്യുആർ കോഡ് സ്‌കാൻ ചെയ്യുക
5. ക്യുആർ കോഡ് സ്‌കാൻ ചെയ്ത ശേഷം പിൻവലിക്കേണ്ട തുക നൽക്കുക. പിൻവലിക്കാവുന്ന ഉയർന്ന പരിധി ശ്രദ്ധിക്കണം.
6. യുപിഐ പിൻ നൽകുക
7. ഹിറ്റ് പ്രോസീഡ് എന്ന ബട്ടലിൽ ക്ലിക്ക് ചെയ്താൽ പണം പിൻവലിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications