സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് വിരമിക്കല്‍ കാലത്തേക്കുള്ള വരുമാനം കണ്ടെത്താനുള്ള ഏറ്റവും അനുയോജ്യമായ മാര്‍ഗങ്ങളിലൊന്നാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎപ്). തൊഴിലാളികള്‍ക്കായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് നടക്കുന്ന ഇപിഎഫിലേക്ക് അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന തുകയുടെ 12 ശതമാനമാണ് തൊഴിലാളി അടയ്ക്കേണ്ടത്. ഇതേ തുക മാസത്തില്‍ തൊഴിലുടമയും അടയ്ക്കും.
വര്‍ഷത്തില്‍ നിശ്ചയിക്കുന്ന പലിശ നിരക്ക് പ്രകാരം പലിശ കണക്കാക്കുകയും ചെയ്യും. നിലവില്‍ 8.15 ശതമാനം പലിശ ഇപിഎഫ് നിക്ഷേപത്തിന് ലഭിക്കുന്നുണ്ട്. വിരമിക്കല്‍ കാലത്തേക്കുള്ള നിക്ഷേപമായാണ് പരിഗണിക്കുന്നതെങ്കിലും ആവശ്യ ഘട്ടങ്ങളില്‍ നിബന്ധനകള്‍ക്ക് അടിസ്ഥാനമായി ഇപിഎഫില്‍ നിന്ന് പണം പിന്‍വലിക്കാനും സാധിക്കും. എങ്ങനെ ഇപിഎഫില്‍ നിന്ന് പണം പിന്‍വലിക്കാമെന്നും പണം ലഭിക്കാന്‍ എത്രനാള്‍ കാത്തിരിക്കണമെന്നും നോക്കാം.
എപ്പോൾ പിൻവലിക്കാം
ഇപിഎഫിലെ മുഴുവന്‍ തുകയും വിരമിക്കുന്ന സമയത്ത് മാത്രമെ പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. ആരോഗ്യ ചെലവുകള്‍, വസ്തു വാങ്ങല്‍, വിദ്യാഭ്യാസ ആവശ്യം എന്നിവയ്ക്കായി ഇപിഎഫ് നിക്ഷേപത്തില്‍ നിന്ന് ഭാഗികമായി പിന്‍വലിക്കാന്‍ അനുവദിക്കുന്നുണ്ട്. അതേസമയം, ഇപിഎഫ് വരിക്കാരന് ജോലി നഷ്ടപ്പെട്ടാലും ഇപിഎഫിലെ മുഴുവന്‍ തുകയും പിന്വലിക്കാാം. 7 വർഷം ഇപിഎഫ് വിഹിതം അടച്ച വരിക്കാരന് വിദ്യാഭ്യാസ ചെലവ്, വിവാഹ ആവശ്യങ്ങൾക്കായി തൊഴിലുടമയുടെ വിഹിതത്തിന്റെ 50 ശതമാനം വരെ പിൻവലിക്കാം.

വീട് വെയ്ക്കാൻ
ഇപിഎഫ് വരിക്കാനായി 5 വർഷം പൂർത്തിയായ വരിക്കാരന് ഒരു പുതിയ വീട് വാങ്ങുന്നതിനോ നിർമിക്കുന്നതിനോപണം പിൻവലിക്കാം. സ്ഥലം വാങ്ങുന്നതിന് പ്രതിമാസ ശമ്പളത്തിന്റെ 24 ഇരട്ടിയും വീട് നിർമിക്കുന്നതിനോ വാങ്ങുന്നതിനോ 36 ഇരട്ടിയുമാണ് പിൻവലിക്കൽ പരിധി. ജോലി നഷ്ടമാകുന്ന സാഹചര്യത്തിൽ അക്കൗണ്ടിലെ മുഴുവൻ തുകയും പിൻവലിക്കാം. ആദ്യ മാസം 75 ശതമാനം, രണ്ടാം മാസം ബാക്കി 25 ശതമാനം എന്നിങ്ങനെയാണ് കണക്ക്.
ഭവന വായ്പ തിരിച്ചടവ്
മൂന്ന് വർഷം പൂർത്തിയാക്കിയ വരിക്കാരന് ഭവന വായ്പയുടെ തിരിച്ചടവിന് തുക പിൻവലിക്കാം. അടച്ച തുകയുടെ 90 ശതമാനം വരെ ലഭിക്കും. ആരോഗ്യ ചെലവുകൾക്ക് ഇപിഎഫ് അക്കൗണ്ടിലെ നിക്ഷേപവും പലിശയും സഹിതം ശമ്പളത്തിന്റെ 6 ഇരട്ടി വരെ പിൻവലിക്കാം. അതേസമയം, ഇപിഎഫിൽ നിന്ന് 50,000 രൂപയിൽ കൂടുതൽ പിൻവലിച്ചാൽ സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കും.
എങ്ങനെ പണം പിന്‍വലിക്കാം
ഓണ്‍ലൈന്‍, ഓഫ്ലൈന് വഴികളിലൂടെ തൊഴിലാളികള്‍ക്ക് ഇപിഎഫ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാം. ഓണ്‍ലൈനായി പണം പിന്‍വലിക്കാന്‍ മെമ്പര്‍ ഇ-സേവ പോര്‍ട്ടലായ https://unifiedportal-mem.epfindia.gov.in/memberinterface/ സന്ദര്‍ശിച്ച് യുഎഎന്‍ നമ്പറും പാസ്#വേര്‍ഡും നല്കി ലോഗിന്‍ ചെയ്ത് പണം പിന്‍വലിക്കാനുള്ള അപേക്ഷ നല്‍കണം.
പണം പിന്‍വലിക്കുന്ന സമയത്ത് യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ ആക്ടിവേറ്റഡ് ആണെന്നും മൊബൈല്‍ നമ്പര്‍ പ്രവര്‍ത്തന ക്ഷമമാണെന്നും ഉറപ്പാക്കേണ്ടതുണ്ട്. ഓഫ്ലൈനായി പണം പിന്‍വലിക്കാന്‍ ഇപിഎഫ്ഒ ഓഫീസില്‍ നേരിട്ടെത്തി കോമ്പോസിറ്റ് ക്ലെയിം ഫോം പൂരിപ്പിച്ച് സമര്‍പ്പിക്കണം.
കേന്ദ്ര സര്‍ക്കാറിന്റെ ഉമാംഗ് ആപ്പ് വഴിയും ഇപിഎഫ് നിക്ഷേപം പിൻവലിക്കാം. ആപ്പ് മൊബൈല്‍ ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യാം. ഇതില്‍ ഇപിഎഫ്ഒ സര്‍വീസ് എന്ന് സെര്‍ച്ച് ചെയ്ത് Rise Claim തിരഞ്ഞെടുക്കുക. യുഎന്‍ നമ്പറും ഒപിടി വെരിഫിക്കേഷനും പൂര്‍ത്തിയാക്കിയാല്‍ പിന്‍വലിക്കല്‍ രീതി തിരഞ്ഞെടുത്ത് സബ്മിറ്റ് ചെയ്യാം. ഇപിഎഫ് പിന്‍വലിക്കലിന്റെ സ്ഥിതി അറിയാന്‍ റഫറന്‍സ് നമ്പര്‍ ലഭിക്കും.
പണം ലഭിക്കാന്‍ എത്ര ദിവസമെടുക്കും
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് പ്രകാരം, 20 ദിവസമാണ് ഇപിഎഫ് ക്ലെയിം സെറ്റില്‍ ചെയ്യാന്‍ ആവശ്യമായി വരുന്നത്. ക്ലെയിം സെറ്റില്‍ ചെയ്താല്‍ ഇപിഎഫ് വരിക്കാരന്റെ അക്കൗണ്ടിലേക്ക് പണം പിഎഫ് തുക എത്തും. ഈ സമയ പരിധിക്കുള്ളില്‍ പണം ലഭിച്ചില്ലെങ്കില്‍ റീജിയണല്‍ പിഎഫ് കമ്മീഷണര്‍ക്കോ ഓണ്‍ലൈന്‍ വഴിയോ പരാതി നല്‍കാം.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications