സ്ത്രീകൾക്ക് തൊഴിൽ പരിശീലനവും സാമ്പത്തിക സാക്ഷരതയും ആവശ്യമായ സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്യുന്നതിന് കേന്ദ്ര സർക്കാർ 2023ൽ ആവിഷ്കരിച്ച പദ്ധതിയാണ് ലാഖ്പതി ദീദി യോജന. സ്ത്രീകൾക്ക് അവരുടെ സ്വന്തം കാലിൽ നിൽക്കാനായി പുതിയ വരുമാന സ്രോതസ്സ് ഉണ്ടാക്കുകയോ നിലവിലുള്ള വരുമാനം വർദ്ധിപ്പിക്കുകയോ ചെയ്യുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യംവെക്കുന്നത്. സ്ത്രീകൾക്ക് പദ്ധതിയിലൂടെ പലിശയില്ലാതെ വായ്പ ലഭിക്കുന്നു.
സ്വയം സഹായ സംഘം (എസ്എച്ച്ജി) അംഗങ്ങളായ സ്ത്രീകൾക്ക് വാർഷിക വരുമാനം ഒരു ലക്ഷമാണ്. പൂർണമായും പലിശരഹിതമായ ഈ വായ്പ്പയിലൂടെ ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപ വരെ ലഭിക്കും. സ്ത്രീകൾക്കിടയിൽ സാമ്പത്തിക ശാക്തീകരണവും സ്വാതന്ത്ര്യവും സൃഷ്ടിക്കാനും സ്ഥാപിക്കാനും ശ്രമിക്കുന്ന ഈ സ്കീമിൻ്റെ പ്രയോജനം ലഭിക്കുന്നത് സ്വയം സഹായ സംഘങ്ങളിൽ (SHG) അംഗങ്ങളായ സ്ത്രീകൾക്ക് മാത്രമാണ്.

കഴിഞ്ഞ വർഷം, ഈ പദ്ധതിക്ക് കീഴിൽ ആനുകൂല്യങ്ങൾ നേടുന്ന സ്ത്രീകളുടെ എണ്ണം 2 കോടിയായി നിലനിർത്തിയിരുന്നു, എന്നാൽ ഈ വർഷത്തെ ഇടക്കാല ബജറ്റിൽ, ധനമന്ത്രി നിർമ്മല സീതാരാമൻ ഇത് 2 കോടിയിൽ നിന്ന് 3 കോടിയായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചു.
പ്രധാനമായും ഗ്രാമപ്രദേശങ്ങളിൽ സ്ത്രീകൾ അടങ്ങുന്ന ചെറുസംഘങ്ങൾ, പണം ലാഭിക്കാനും പരസ്പരം വായ്പ നൽകാനും ഒത്തുചേരുന്നു. 2023 ഡിസംബറിൽ പുറത്തിറക്കിയ ദീൻദയാൽ അന്ത്യോദയ യോജന-നാഷണൽ റൂറൽ ലൈവ്‌ലിഹുഡ് മിഷയിൽ (DAY-NRLM) നിന്നുള്ള ഡാറ്റ പ്രകാരമുള്ള, ഡൗൺ ടു എർത്തിൻറെ റിപ്പോർട്ടിൽ, ഇന്ത്യയിൽ ഏകദേശം 100 ദശലക്ഷം സ്ത്രീ അംഗങ്ങളുള്ള 90 ലക്ഷം എസ്എച്ച്ജികൾ ഉണ്ട്. 1970കളിൽ ചില ഗ്രാമപ്രദേശങ്ങളിൽ ആരംഭിച്ച ഈ സംഘങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ടത് ഗുജറാത്തിലെ സെൽഫ് എംപ്ലോയ്‌ഡ് വിമൻസ് അസോസിയേഷൻ (സേവ) ആയിരുന്നു.
കുറഞ്ഞത് നാല് കാർഷിക സീസണുകളോ ബിസിനസ് സൈക്കിളുകളോ ഉൾപ്പെടുന്ന കാലയളവിലേക്കാണ് ലാഖ്‍പതി ദീദി യോജനയ്ക്ക് കീഴിൽ ഒരു ലക്ഷം രൂപയുടെ വാർഷിക വരുമാനം കണക്കാക്കുന്നത്. കൂടാതെ, പ്രതിമാസ വരുമാനം ശരാശരി പതിനായിരം രൂപയിൽ കൂടുതലുള്ളവർക്കാണ് ഇത് ലഭ്യമായിട്ടുള്ളത്. സർക്കാരിൻ്റെ ഗ്രാമീണ മന്ത്രാലയമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ബിസിനസ്സ് പരിശീലനം, ആവശ്യമായ വൈദഗ്ധ്യം എന്നിവയോടൊപ്പം സാധനങ്ങൾ വിപണിയിൽ എത്തിക്കുന്നത് സംബന്ധിച്ചുമുള്ള പരിശീലനവും ഈ പദ്ധതിക്ക് കീഴിൽ നൽകുന്നുണ്ട്. കോഴി വളർത്തൽ, എൽഇഡി ബൾബ് നിർമ്മാണം, കൃഷി, കൂൺ കൃഷി, സ്ട്രോബെറി കൃഷി, മൃഗസംരക്ഷണം, പാൽ ഉത്പാദനം, കരകൗശല ജോലി, ആട് വളർത്തൽ, റേഷൻ പ്ലാൻ്റ് വീട്ടിലേക്ക് കൊണ്ടുപോകൽ തുടങ്ങിയ ജോലികൾക്ക് ഈ വായ്പ ലഭ്യമാക്കാൻ സാധിക്കും. https://lakhpatididi.gov.in/ ൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
More From GoodReturns

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?



Click it and Unblock the Notifications