കയ്യിലുള്ള സംഖ്യ മികച്ച പലിശ നൽകുന്നൊരിടത്തേക്ക് മാറ്റാൻ ആഗ്രഹിക്കുന്നവരാകും ഭൂരിഭാഗവും. നിക്ഷേപിക്കുമ്പോൾ അധ്വാനിച്ചുണ്ടാക്കിയ പണത്തിന്റെ സുരക്ഷിതത്വം എല്ലാവരും പരിഗണിക്കും.
പോസ്റ്റ് ഓഫീസ് നിക്ഷേപത്തിന്റെ സുരക്ഷിതത്വത്തിനൊപ്പം മികച്ച പലിശ നേടാന്‍ സ്ത്രീകളായ നിക്ഷേപകർക്കാണ് അവസരമുള്ളത്. 2023 ബജറ്റില്‍ പ്രഖ്യാപിച്ച മഹിളാ സമ്മാന്‍ സേവിംഗ്സ് സ്കീം പദ്ധതി പ്രകാരം സ്ത്രീകള്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയേക്കാള്‍ പലിശയും ലഭിക്കും.
മഹിളാ സമ്മാന്‍ സേവിംഗ്സ് സ്കീം സ്ത്രീകള്‍ക്ക് എന്തൊക്കെ നേട്ടങ്ങള്‍ നല്കുന്നു എന്ന് നോക്കാം.
മഹിളാ സമ്മാന്‍ സേവിംഗ്സ് സ്കീം
ഒറ്റത്തവണ നിക്ഷേപ പദ്ധതിയായ മഹിളാ സമ്മാന്‍ സ്കീം ആസാദി കാ അമൃത് മഹോത്സവിന്റെ ഭാദമായായണ് പുറത്തിറക്കുന്നത്. 2023 ബജറ്റിലാണ് ധനമന്ത്രി നിര്‍മാലാ സീതാരാമന് പുതിയ ലഘു സമ്പാദ്യ പദ്ധതി പ്രഖ്യാപിച്ചത്.
പ്രായ പരിധിയില്ലാതെ സ്ത്രീകള്‍ക്കാണ് പദ്ധതിയില്‍ നിക്ഷേപിക്കാന്‍ സാധിക്കുക. ഒരു സ്ത്രീക്ക് പരമാവധി 2 ലക്ഷം രൂപ മഹിളാ സമ്മാന്‍ സേവിംഗ്സ് സ്കീമില്‍ നിക്ഷേപിക്കാം.
കാലാവധി
മഹിളാ സമ്മാന്‍ സേവിംഗ്സ് സ്കീമിന്റ കാലാവധി 2 വര്‍ഷ കാലമായാണ് നിശ്ചയിച്ചിട്ടുള്ളത്. 2025 മാര്‍ച്ച വരെയാണ് മഹിളാ സമ്മാന്‍ സേവിംഗ്സ് സ്കീം അനുവദിക്കുക.
മഹിള സമ്മാന്‍ സേവിംഗ്സ് സ്കീമില്‍ ഭാഗികമായ പിന്‍വലിക്കല്‍ അനുവദിക്കും.
പലിശ നിരക്ക്
2 വര്‍ഷത്തേക്ക് മഹിളാ സമ്മാന്‍ സേവിംഗ്സ് സ്കീമിന് 7.50 ശതമാനം പലിശയാണ് നല്‍കുന്നത്. ഇത് രാജ്യത്തെ ബാങ്കുകള്‍ ഇക്കാലയളവില്‍ നല്കുന്ന പലിശയേക്കാള്‍ ഉയര്‍ന്ന നിരക്കാണ്.
എസ്ബിഐ 2 വര്‍ഷ കാലത്തേക്ക് 6.80 ശതമാനം പലിശയാണ് നല്‍കുന്നത്. 15 മാസം മുതല്‍ 18 മാസം വരെ എച്ച്ഡിഎഫ്സി ബാങ്ക് 7.10 ശതമാനം പലിശയും 2 വര്‍ഷത്തേക്ക് ഐസിഐസിഐ ബാങ്ക് 7.10 ശതമാനം പലിശയും നല്‍കും.
666 ദിവസത്തേക്ക് പഞ്ചാബ് നാഷണല്‍ ബാങ്ക് 7.25 ശതമാനം പലിശ നല്കുന്നു. ഇതെല്ലാം മഹിളാ സമ്മാന്‍ സേവിംഗ്സ് സ്കീമിന്റെ പലിശയേക്കാള്‍ കുറവാണ്.
നികുതി
സര്‍ക്കാര്‍ പിന്തുണയുള്ള ലഘു സമ്പാദ്യ പദ്ധതികളിൽ മിക്ക പദ്ധതികൾക്കും ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരമുള്ള നികുതി ഇളവുകൾ ലഭ്യമാകുന്നതാണ്. എന്നാൽ മഹിളാ സമ്മാൻ സേവിംഗ്സ് സ്കീമിന് എന്തെങ്കിലും നികുതി ഇളവുകൾ ലഭിക്കുമോ എന്ന വിശദാംശങ്ങൾ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
എങ്ങനെ അക്കൗണ്ട് തുറക്കാം
പോസ്റ്റ് ഓഫീസില്‍ ലഘു സമ്പാദ്യ പദ്ധതികളുടെ അക്കൗണ്ട് തുറക്കുന്നതിന് ചില നടപടി ക്രമങ്ങളുണ്ട്. അക്കൗണ്ട് തുറക്കുന്നതിനുള്ള ഫോം പൂരിപ്പിച്ച് ഇതോടൊപ്പം കെവൈസി ഫോം ഉൾപ്പെടുത്തി വേണം പോസ്റ്റ് ഓഫീസിൽ സമർപ്പിക്കേണ്ടത്.
അക്കൗണ്ട് തുറക്കാൻ ആവശ്യമായ രേഖകൾ, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയാണ്. ആധാര്‍ ലഭ്യമല്ലെങ്കില്‍
പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന തിരിച്ചറിയിൽ കാർഡ്, മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധഥിയുടെ ജോബ് കാര്‍ഡ് എന്നിവ നൽകാം.
സുകന്യ സമൃദ്ധി യോജന
പെണ്‍കുട്ടികള്‍ക്ക് മാത്രമായി കേന്ദ്ര സർക്കാർ നേരത്തെ ആരംഭിച്ച മറ്റൊരു ലഘു സമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി. സുകന്യ സമൃദ്ധി യോജന ദീർഘകാല നിക്ഷേപമാണെങ്കിൽ ഹ്രസ്വകാലത്തേക്കുള്ള നിക്ഷേപമാണ് മഹിളാ സമ്മാന്‍ സേവിംഗ്സ് സ്കീം.
സുകന്യ സമൃദ്ധി യോജനയിൽ മാസ തവണകളായോ ഒറ്റത്തവണയായോ നിക്ഷേപിക്കാം. പരമാവധി നിക്ഷേപ പരിധി 1.50 ലക്ഷം രൂപയാണ്.
മഹിള സമ്മാൻ സേവിംഗ്സ് സ്കീമിൽ 2 ലക്ഷമാണ് പരിധി.
സുകന്യ സമൃദ്ധി യോജനയ്ക്ക് 7.6 ശതമാനം പലിശയും മഹിളാ സമ്മാൻ സേവിംഗ്സ് സ്കീമിന് 7.5 ശതമാനം പലിശയും ലഭിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications