ഒരു നിക്ഷേപം ആരംഭിക്കുമ്പോഴോ വായ്പ എടുക്കുമ്പോഴോ പലിശ നിരക്കിൽ നേട്ടം ലഭിക്കുന്നത് ആരായാലും വേണ്ടെന്ന് വെയ്ക്കില്ല. ലക്ഷങ്ങളുടെ വായ്പകളെടുക്കുമ്പോൾ പലിശ നിരക്കിലുണ്ടാകുന്ന ദശാംശങ്ങളുടെ പോലും കുറവ് തിരിച്ചടവിൽ വലിയ നേട്ടമാണ് നൽകുന്നത്.
ഇത്തരത്തിൽ വായ്പയെടുക്കുന്നവരും നിക്ഷേപം ആരംഭിക്കുന്നവരും സ്ത്രീകളുടെ പേരിൽ ഇടപാട് ആരംഭിച്ചാൽ പലിശ നിരക്കിൽ പ്രത്യേക ആനുകൂല്യം ലഭിക്കും. സ്ത്രീകൾക്ക് നിരവധി ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഇവ ഏതൊക്കെയാണെന്ന് നോക്കാം.
വായ്പ പലിശ നിരക്ക്
എസ്‌ബിഐ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, കാനറ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ഭവന വായ്‌പയിൽ സ്ത്രീകൾക്ക് പ്രത്യേക ഇളവ് നൽകുന്നുണ്ട്. അപേക്ഷകർ സ്ത്രീകളാണെങ്കിൽ എസ്ബിഐയിൽ 0.05 ശതമാനം ഇളവ് വായ്പ പലിശയിൽ ലഭിക്കും. ക്രെഡിറ്റ് സ്കോർ അനുസരിച്ച് 9.15 ശതമാനം മുതൽ 10.15 ശതമാനം വരെ പലിശ സ്ത്രീകൾക്ക് ലഭിക്കും.

സമാനമായ ഇളവാണ് എച്ച്ഡിഎഫ്‌സി ബാങ്കും സ്ത്രീകൾക്ക് നൽകുന്നത്. ക്രെഡിറ്റ് സ്‌കോറും ലോൺ തുകയും അനുസരിച്ച് 8.95 ശതമാനം മുതൽ 9.85 ശതമാനം വരെ പലിശ നിരക്കിൽ വായ്പ ലഭിക്കും.
കാനറ ബാങ്ക്
വനിതകള്‍ക്ക് കാനറ ബാങ്ക് നല്‍കുന്ന ഭവന വായ്പ പലിശ നിരക്ക് 8.85 ശതമാനം മുതലാണ്. സ്ത്രീകള്‍ ഉടമകളോ സഹ ഉടമകളോ ആയിട്ടുള്ള വസ്തുവില്‍ വായ്പ എടുക്കുമ്പോള്‍ യൂണിയന്‍ ബാങ്ക് 0.05 ശതമാനം കിഴിവ് പലിശ നിരക്കില്‍ നല്‍കുന്നുണ്ട്. ചില സംസ്ഥാനങ്ങളിൽ സ്ത്രീകളുടെ പേരില്‍ വസ്തു രജിസ്റ്റര്‍ ചെയ്യുമ്പോള്‍ 1-2 ശതമാന വരെ ഇളവ് സ്റ്റാബ് ഡ്യൂട്ടിയിൽ നൽകുന്നു.
ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ
ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ(എൻബിഎഫ്സി)ക്ക് ആർബിഐ മാർഗ നിർദ്ദേശം അനുസരിച്ച് വിവിധ വിഭാഗത്തിലുള്ള വായ്പക്കാർക്ക് വ്യത്യസ്ത പലിശ നിരക്കുകൾ നൽകാൻ അനുവാദമുണ്ട്. ഇതിനാൽ എൻബിഎഫ്സിയിൽ നിന്ന് വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപ് എല്ലായിടത്തെയും പലിശ നിരക്കുകളും മറ്റ് നിബന്ധനകളും വ്യവസ്ഥകളും താരതമ്യം ചെയ്യണം.
പലിശ നിരക്കിലെ ഇളവുകള്‍ കൂടാതെ പ്രോസസ്സിംഗ് ഫീസിൽ ഇളവ്, ദൈര്‍ഘ്യമേറിയ തിരിച്ചടവ് കാലാവധി, ഉയര്‍ന്ന ലോണ്‍-ടു-വാല്യൂ അനുപാതങ്ങള്‍ തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്.
നികുതി ഇളവ്
വായ്പ എടുത്തവരാണെങ്കിൽ മുതൽ തുക തിരിച്ചടവിന് സെക്ഷൻ 80സി പ്രകാരം പരമാവധി 1.5 ലക്ഷം രൂപയും പലിശ പേയ്മെന്റുകള്‍ക്ക് 2 ലക്ഷം രൂപയും നികുതിയിളവ് ലഭിക്കും. ഭാര്യയും ഭര്‍ത്താവും സംയുക്തമായി വായ്പ എടുത്തവരാണെങ്കിൽ ഇരുവരും നികുതിയിളവ് ലഭിക്കും.
നിക്ഷേപങ്ങൾ
2 ബാങ്കുകളും 1 ബാങ്കിതര ധനകാര്യ സ്ഥാപനവും സ്ത്രീ നിക്ഷേപകർക്ക് നൽകുന്ന അധിക നിരക്കുകൾ അറിയാം. പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ബാങ്കിന്റെ "ഐഎൻഡി സൂപ്പർ 400 ഡേയ്സ്" എന്ന പുതിയ റീട്ടെയിൽ ടേം ഡെപ്പോസിറ്റ് സ്കീമിൽ വനിതാ നിക്ഷേപകർക്ക് 0.05 ശതമാനം ഉയർന്ന പലിശ നിരക്ക് ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 7.65 ശതമാനം വരെയും സൂപ്പർ സീനിയർ സിറ്റിസൺസിന് 7.90 ശതമാനം വരെയും പലിശ നേടാം.
പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിന് സ്ത്രീകൾക്കായി പിഎസ്ബി ഗ്രഹ് ലക്ഷ്മി സ്ഥിര നിക്ഷേപ പദ്ധതി എന്ന പേരിൽ പ്രത്യേക സ്ഥിര നിക്ഷേപം ആരംഭിച്ചിട്ടുണ്ട്. സ്ത്രീകൾ ഓൺലൈൻ വഴി സ്ഥിര നിക്ഷേപമിടുമ്പോൾ 6.90 ശതമാനം പലിശ നിരക്ക് നൽകും. 60 വയസ് കഴിഞ്ഞ വനിതാ നിക്ഷേപകർക്ക് ബാങ്ക് 7.40 ശതമാനം പലിശ വാഗ്‌ദാനം ചെയ്യുന്നു.
സ്ത്രീ നിക്ഷേപകർക്ക് എൻബിഎഫ്സിയായ ശ്രീറാം ഫിനാൻസിൽ 0.10 ശതമാനം അധിക പലിശ ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
