6 മുതല്‍ 12 മാസം വരെ കാത്തിരിക്കാന്‍ തയ്യാറാണോ? ഈ ഓഹരികള്‍ തരും 93% വരെ ലാഭം!

മാര്‍ച്ച് പാദഫലങ്ങള്‍ നല്‍കിയ 'ഷോക്കില്‍' നിന്നും തട്ടിയും മുട്ടിയുമാണ് നിക്ഷേപകര്‍ തിരിച്ചുവരുന്നത്. കഴിഞ്ഞതവണ ഉത്പാദന ചെലവുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് നിരവധി കമ്പനികള്‍ മാര്‍ജിന്‍ സമ്മര്‍ദ്ദം കണ്ടു; 'പ്രോഗ്രസ് റിപ്പോര്‍ട്ടുകള്‍' നിറംമങ്ങി. എന്നാല്‍ ഒരുപിടി കമ്പനികള്‍ പ്രതിസന്ധികള്‍ തരണം ചെയ്ത് മികച്ച സാമ്പത്തിക പ്രകടനമാണ് കാഴ്ച്ചവെച്ചത്.

വിപണിയിലെ സമീപകാല തിരുത്തല്‍ മുന്‍നിര്‍ത്തി ധാരാളം ഓഹരികള്‍ ഇപ്പോള്‍ ആകര്‍ഷകമായ വിലയില്‍ വ്യാപാരം ചെയ്യുന്നുണ്ട്. ഈ അവസരത്തില്‍ അടുത്ത 6 മുതല്‍ 12 മാസം കൊണ്ട് 93 ശതമാനം വരെ ഉയരാന്‍ സാധ്യതയുള്ള 7 സ്റ്റോക്കുകള്‍ ഏതെല്ലാമെന്ന് ചുവടെ കാണാം.

1. ഡബ്ല്യുപിഐഎല്‍

1. ഡബ്ല്യുപിഐഎല്‍

  • റേറ്റിങ്: ബൈ
  • ടാര്‍ഗറ്റ് വില: 1,208
  • ഉയര്‍ച്ചാ നിരക്ക്: 7%

രാജ്യമെങ്ങും ജലവിതരണം മെച്ചപ്പെടുത്തുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രഥമലക്ഷ്യം. ജല ജീവന്‍ പദ്ധതിയില്‍ സര്‍ക്കാര്‍ ഗൗരവമായ ശ്രദ്ധ ചെലുത്തുന്നുണ്ട്. ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ ഡബ്ല്യുപിഐഎല്‍ കമ്പനിയുടെ ബിസിനസ് വര്‍ധിക്കുമെന്നാണ് എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ് നിരീക്ഷിക്കുന്നത്. അടുത്തിടെ കമ്പനിയുടെ പ്രോജക്ട് ഡിവിഷന്‍ വിഭാഗം മധ്യപ്രദേശ് ജല നിഗത്തിലും നിന്നും വലിയ ഓര്‍ഡര്‍ കരസ്ഥമാക്കിയിരുന്നു.

പോസിറ്റീവ് ഘടകം

ഓര്‍ഡര്‍ ബാക്ക്‌ലോഗിലെ സ്ഥിരമായ പുരോഗതിയാണ് സ്‌റ്റോക്കിലെ പ്രധാന പോസിറ്റീവ് ഘടകമായി ബ്രോക്കറേജ് ചൂണ്ടിക്കാട്ടുന്നത്. ഇടക്കാലത്തേക്ക് സുസ്ഥിരമായ വളര്‍ച്ചാസാധ്യത ഇത് പറഞ്ഞുവെയ്ക്കുന്നു. ആദ്യം 1,208 രൂപയിലേക്കും തുടര്‍ന്ന് 1,315 രൂപയിലേക്കും ചുവടുവെയ്ക്കാന്‍ ഡബ്ല്യുപിഐഎല്‍ ഓഹരികള്‍ക്ക് ശേഷിയുണ്ട്. 1,055-1,077 രൂപ നിലവാരത്തില്‍ നിക്ഷേപകര്‍ക്ക് സ്‌റ്റോക്ക് വാങ്ങാം. 949-969 രൂപ വരെയുള്ള വീഴ്ച്ചകൡലെല്ലാം ഓഹരികള്‍ കൂടുതല്‍ സമാഹരിക്കുന്നതിലും തെറ്റില്ല.

2. ജെ കുമാര്‍ ഇന്‍ഫ്രാ

2. ജെ കുമാര്‍ ഇന്‍ഫ്രാ

  • റേറ്റിങ്: ബൈ
  • ടാര്‍ഗറ്റ് വില: 283 രൂപ
  • ഉയര്‍ച്ചാ നിരക്ക്: 13%

ആരോഗ്യകരമായ ബാലന്‍സ് ഷീറ്റ്. അടിയുറച്ച നിര്‍വഹണം. മിതമായ പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍. എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസിന്റെ നിരീക്ഷണത്തില്‍ ജെ കുമാര്‍ ഇന്‍ഫ്രായുടെ പണമൊഴുക്ക് ദൃഢമായി തുടരും. ശക്തമാണ് കമ്പനിയുടെ കാഷ് പൊസിഷന്‍. വിനിയോഗിച്ചിട്ടില്ലാത്ത പ്രവര്‍ത്ത മൂലധന പരിധികള്‍ കണക്കിലെടുക്കുമ്പോള്‍ വലിയ പദ്ധതികള്‍ ഏറ്റെടുക്കുന്നതിനും നിലവിലെ പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനും കമ്പനിക്ക് പ്രയാസമില്ല.

സമാഹരിക്കാം

ആദ്യം 283 രൂപയിലേക്കും തുടര്‍ന്ന് 323 രൂപയിലേക്കും ജെ കുമാര്‍ ഇന്‍ഫ്രായുടെ ഓഹരി വില ഉയരുമെന്നാണ് ബ്രോക്കറേജിന്റെ പ്രവചനം. കാലാവധി അടുത്ത മൂന്നു പാദങ്ങള്‍. 253-258 രൂപ നിലവാരത്തില്‍ നിക്ഷേപകര്‍ക്ക് സ്‌റ്റോക്ക് വാങ്ങാം. 230-234 രൂപ വരെയുള്ള വീഴ്ച്ചകളിലെല്ലാം ഓഹരികള്‍ അധികം സമാഹരിക്കുകയും ചെയ്യാം.

 
3. എംഎഎസ് ഫൈനാന്‍ഷ്യല്‍

3. എംഎഎസ് ഫൈനാന്‍ഷ്യല്‍

  • റേറ്റിങ്: ബൈ
  • ടാര്‍ഗറ്റ്: 611 രൂപ
  • ഉയര്‍ച്ചാ നിരക്ക്: 13%

2021-24 സാമ്പത്തിക വര്‍ഷക്കാലയളവില്‍ എംഎഎസ് ഫൈനാന്‍ഷ്യല്‍ കൈകാര്യം ചെയ്യുന്ന ആസ്തി മൂല്യം 23 ശതമാനവും പലിശ വരുമാനം 22 ശതമാനവും ലാഭം 26 ശതമാനവും വീതം വളരുമെന്നാണ് എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസിന്റെ വിലയിരുത്തല്‍.

മുന്നോട്ട് മൈക്രോ ഫൈനാന്‍സ് വായ്പകളില്‍ ശ്രദ്ധ ചെലുത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ബ്രോക്കറേജിന്റെ അഭിപ്രായത്തില്‍ നിക്ഷേപകര്‍ക്ക് 556-550 രൂപ റേഞ്ചില്‍ ഈ സ്റ്റോക്ക് വാങ്ങാം. ടാര്‍ഗറ്റ് വില 611 രൂപ / 655 രൂപ. കാലാവധി അടുത്ത രണ്ടു പാദങ്ങള്‍.

4. ഹീറോ മോട്ടോകോര്‍പ്പ്

4. ഹീറോ മോട്ടോകോര്‍പ്പ്

  • റേറ്റിങ്: ബൈ
  • ടാര്‍ഗറ്റ്: 2,875 രൂപ
  • ഉയര്‍ച്ചാ നിരക്ക്: 13%

സ്‌കൂട്ടര്‍, പ്രീമിയം ബൈക്ക്, വൈദ്യുത സെഗ്മന്റുകളില്‍ വിപുലമായ പദ്ധതികളാണ് ഹീറോ മോട്ടോകോര്‍പ്പ് ആവിഷ്‌കരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് പാദം സാമ്പത്തിക കണക്കുകള്‍ നിറംകെടുത്തിയെങ്കിലും മോശം കാലം കമ്പനി പിന്നിട്ടെന്നാണ് എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസിന്റെ പക്ഷം.

ടാർഗറ്റ് വില

ഇവി ബൈക്കുകളുടെ പ്രചാരം അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ കുറഞ്ഞ വാല്യുവേഷന്‍ ഹീറോ മോട്ടോകോര്‍പ്പിന് മാര്‍ജിന്‍ സുരക്ഷയേകുന്നുണ്ട്. 3.4 ശതമാനമെന്ന ആരോഗ്യകരമായ ഡിവിഡന്റ് യീല്‍ഡും സ്‌റ്റോക്കിലെ പോസിറ്റീവ് ഘടകമാണ്. 2,600-2,640 രൂപ നിലവാരത്തില്‍ നിക്ഷേപകര്‍ക്ക് ഹീറോ മോട്ടോകോര്‍പ്പ് വാങ്ങാം. 2,360-2,400 രൂപ നിലവാരത്തില്‍ ഓഹരികള്‍ അധികം സമാഹരിക്കുന്നതിലും തെറ്റില്ല. ടാര്‍ഗറ്റ് വില 2,875 രൂപ / 3,069 രൂപ. കാലാവധി അടുത്ത രണ്ടു പാദങ്ങള്‍.

5. ഡാബുര്‍ ഇന്ത്യ

5. ഡാബുര്‍ ഇന്ത്യ

  • റേറ്റിങ്: ബൈ
  • ടാര്‍ഗറ്റ്: 566 രൂപ
  • ഉയര്‍ച്ചാ നിരക്ക്: 13%

ഉത്പാദന ചെലവുകള്‍ കൂടിയ സാഹചര്യത്തില്‍ ഉത്പന്നങ്ങളുടെ എല്ലാം വില ഡാബുര്‍ ഇന്ത്യ വര്‍ധിപ്പിച്ചിട്ടുണ്ട്. പണപ്പെരുപ്പം ഉയരുന്നതിനിടെയും മാര്‍ജിനുകള്‍ മികവോടെ കണ്ടെത്തുന്ന കമ്പനികളില്‍ ഒന്നാണിത്. വൈവിധ്യമാര്‍ന്ന ഉത്പന്നനിരയും അസംസ്‌കൃത വസ്തുക്കളുടെ പോര്‍ട്ട്‌ഫോളിയോയും ഡാബുര്‍ ഇന്ത്യയ്ക്ക് മത്സരത്തില്‍ മേല്‍ക്കൈ സമര്‍പ്പിക്കുന്നുണ്ട്.

 
നിർദേശം

സ്റ്റോക്കില്‍ 566 രൂപയുടെ ബേസ് കേസ് ഫെയര്‍ വാല്യു ടാര്‍ഗറ്റും 605 രൂപയുടെ ബുള്‍ കേസ് ഫെയര്‍ വാല്യു ടാര്‍ഗറ്റുമാണ് എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ് നിര്‍ദേശിക്കുന്നത്. 517-523 രൂപ നിലവാരത്തില്‍ നിക്ഷേപകര്‍ക്ക് ഈ സ്റ്റോക്ക് വാങ്ങാം. 467-474 രൂപ വരെയുള്ള വീഴ്ച്ചകളിലെല്ലാം ഓഹരികള്‍ അധികം സമാഹരിക്കുന്നതിലും തെറ്റില്ല.

6. സ്റ്റൗവ് ക്രാഫ്റ്റ്

6. സ്റ്റൗവ് ക്രാഫ്റ്റ്

  • റേറ്റിങ്: ബൈ
  • ടാര്‍ഗറ്റ്: 1,050 രൂപ
  • ഉയര്‍ച്ചാ നിരക്ക്: 93%

പ്രഷര്‍ കുക്കറുകള്‍, ഗ്യാസ് സ്റ്റൗവുകള്‍, നോണ്‍-സ്റ്റിക്ക് പാത്രങ്ങള്‍ പോലുള്ള കിച്ചണ്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് സ്റ്റൗവ് ക്രാഫ്റ്റ്. പീജിയണ്‍, ഗില്‍മ ബ്രാന്‍ഡുകള്‍ പറഞ്ഞാലായിരിക്കും കമ്പനിയെ വേഗം തിരിച്ചറിയാന്‍ കഴിയുക.

കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രഷര്‍ കുക്കര്‍, കുക്ക്‌വെയര്‍ സെഗ്മന്റുകളില്‍ സ്റ്റൗവ് ക്രാഫ്റ്റ് മിന്നും പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. പുതിയ ഉത്പന്നങ്ങളുടെ വരവും വിപുലമായ വിതരണശൃഖലയും പ്രമാണിച്ച് മുന്നോട്ട് ആരോഗ്യകരമായ ടോപ്പ് ലൈന്‍, ബോട്ടം ലൈന്‍ വളര്‍ച്ച കണ്ടെത്താന്‍ സ്റ്റൗവ് ക്രാഫ്റ്റിന് കഴിയുമെന്നാണ് ഏഞ്ചല്‍ ബ്രോക്കിങ്ങിന്റെ നിരീക്ഷണം.

7. രാമകൃഷ്ണ ഫോര്‍ജിംഗ്

7. രാമകൃഷ്ണ ഫോര്‍ജിംഗ്

  • റേറ്റിങ്: ബൈ
  • ടാര്‍ഗറ്റ്: 256 രൂപ
  • ഉയര്‍ച്ചാ നിരക്ക്: 57%

ഇന്ത്യയിലെ മീഡിയം, ഹെവി കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ വ്യവസായത്തില്‍ വേരുറപ്പിക്കുന്ന ഫോര്‍ജിംഗ് കമ്പനിയാണ് രാമകൃഷ്ണ ഫോര്‍ജിംഗ്. ആഭ്യന്തര, കയറ്റുമതി മാര്‍ക്കറ്റുകളില്‍ രൂപപ്പെടുന്ന ഡിമാന്‍ഡിന്റെ പ്രധാന ഗുണഭോക്താവായി മാറാന്‍ കമ്പനിക്ക് കഴിയുമെന്നാണ് ഏഞ്ചല്‍ ബ്രോക്കിങ് വിലയിരുത്തുന്നത്.

 
പ്രവചനം

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മൂലധന ചെലവുകള്‍ ഘട്ടംഘട്ടമായി രാമകൃഷ്ണ ഫോര്‍ജിംഗ് നിര്‍ത്തലാക്കുന്നുണ്ട്. ശക്തമായ വോളിയം വര്‍ധനവും ലാഭക്ഷമതയും ബാലന്‍സ് ഷീറ്റും ആധാരമാക്കി 2023-24 കാലയളവില്‍ 10 മുതല്‍ 12 മടങ്ങ് വരുമാന വളര്‍ച്ചയാണ് രാമകൃഷ്ണ ഫോര്‍ജിംഗില്‍ ബ്രോക്കറേജ് കണക്കുകൂട്ടുന്നത്. സ്‌റ്റോക്കിലെ ടാര്‍ഗറ്റ് വില 256 രൂപ.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.

ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X