കറന്‍സികളില്‍ എഴുതുന്നത് പലരുടെയും ശീലമാണ്. കൈമറിഞ്ഞെത്തുന്ന നോട്ടുകളില്‍ പല എഴുത്തുകളും കാണാം. ഫോണ്‍ നമ്പറുകളോ സംഖ്യകളോ പേര് വിവരങ്ങളോ തുടങ്ങി ചിത്രങ്ങള്‍ വരെ വരച്ചു വെയ്ക്കുന്നവരുണ്ട്. എഴുത്തും ചിത്രങ്ങളുമായി മുഷിഞ്ഞ കറൻസി നോട്ടുകൾ പലരും സ്വീകരിക്കാൻ മടിക്കുന്നുണ്ട്.
എഴുത്തുകളുള്ള കറൻസികൾ അസാധുവാണെന്നാണ് പലരും പ്രചരിപ്പിക്കുന്നത്. ഈയിടെ സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള പ്രചാരണവും വലിയ തോതിലുണ്ടായി. യഥാർഥത്തിൽ കറൻസി നോട്ടുകളിൽ ചിത്രപണികൾ നടത്തുന്നത് സംബന്ധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്താണ് പറയുന്നതെന്നും ഇത് കറൻസിയുടെ മൂല്യത്തെ ബാധിക്കുമോയെന്നും നോക്കാം.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നത്
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്ലീൻ നോട്ട് പോളിസി പ്രകാരം കറൻസി നോട്ടിൽ എഴുതുന്നത് വിലക്കുന്നുണ്ട്. കറൻസിയുടെ ആയുസ്സ് കുറയ്ക്കുന്നതിനാൽ ഒന്നും എഴുതരുതെന്നാണ് ക്ലീൻ കറൻസി പോളിസി വ്യക്തമാക്കുന്നത്.
കറൻസി നോട്ടുകളിൽ എഴുതുന്നത് അവയെ നശിപ്പിക്കുകയും അവരുടെ ആയുസ് കുറയ്ക്കുകയും ചെയ്യുന്നു എന്നാണ് ആർബിഐ വ്യക്തമാക്കുന്നത്. ഇതോടൊപ്പം ക്ലീൻ നോട്ട് പോളിസി പ്രകാരം ചുവടെ പറയുന്ന കാര്യങ്ങൾ കറൻസി ഉപയോഗിച്ച് ചെയ്യാൻ പാടില്ലെന്നും റിസർവ് ബാങ്ക് വ്യക്തമാക്കുന്നു.
1. മാലകൾ/കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്നതിനും പന്തലുകൾ, ആരാധനാലയങ്ങൾ എന്നിവ അലങ്കരിക്കുന്നതിനും വ്യക്തികളെ ഹാരാർപ്പണം ചെയ്യുന്നതിനും ബാങ്ക് നോട്ടുകൾ ഉപയോഗിക്കാൻ പാടില്ല.
2. നോട്ടുകൾ സ്റ്റാപ്പിൾ ചെയ്യരുത് എന്നതാണ് മറ്റൊരു നിർദ്ദേശം
3. കറൻസി നോട്ടുകളിൽ എഴുതുകയോ ചിത്രം വരയ്ക്കുകയോ ചെയ്യാൻ പാടില്ല.
മൂല്യം നഷ്ടമാകുമോ?
കറന്‍സികളില്‍ എഴുത്തുള്ളതിന്റെ പേരില്‍ കറൻസികളുടെ മൂല്യം നഷ്ടമാകുമോ എന്നത് സംബന്ധിച്ച് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ട്വീറ്റ് കഴിഞ്ഞ ദിവസം പുറത്തു വന്നിട്ടുണ്ട്. ഇതു പ്രകാരം, എഴുത്തും വരകളുമുള്ള കറനസികൾ അസാധു ആകുന്നില്ലെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നത്. കറന്‍സിയുടെ മൂല്യം നഷ്ടമാകുന്നില്ലെങ്കിലും കറന്‍സിയില്‍ എഴുതുന്നത് നോട്ടിന്റെ ആയുസ് കുറയ്ക്കും.
ഇതിനാല്‍ തന്നെ 2,000 രൂപയുടെയോ 500 രൂപയുടെയോ 200 രൂപയുടെയോ 100 രൂപയുടെയോ കറന്‍സികളില്‍ എഴുത്തുകളുണ്ടെന്നതിന്റെ പേരില്‍ ഇവ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യാതിരിക്കേണ്ട.
നോട്ടുകൾ മാറ്റിയെടുക്കാം
എഴുത്തിന്റെയും ചിത്രപണിയുടെയും അനന്തര ഫലം കറൻസികൾ മലിനമാവുന്നു എന്നതാണ്. മലിനമായതും വികൃതമാക്കിയതുമായ കറൻസി നോട്ടുകൾ ബാങ്കുകളുടെ ടെല്ലർ കൗണ്ടറുകളിൽ സൗജന്യമായി മാറ്റാം. വ്യാജനല്ലാത്ത എല്ലാ കറൻസികളും ബാങ്ക് വഴി തിരച്ചെടുക്കും. മുഷിഞ്ഞ നോട്ടുകള്‍ ആരും സ്വീകരിക്കാത്തതിനാല്‍ ഇവയുമായി നേരെ ബാങ്കിലേക്കെത്താം.
എല്ലാ ബാങ്കുകളും മുഷിഞ്ഞതോ തകരാര്‍ സംഭവിച്ചതുമായ നോട്ടുകള്‍ സ്വീകരിക്കണമെന്നാണ് റിസര്‍വ് ബാങ്ക് ചട്ടം. നോട്ടുകള്‍ സ്വീകരിക്കാതിരിക്കാന്‍ ബാങ്കിന് അവകാശമില്ല. രാജ്യത്തെ ഏത് ബാങ്കില്‍ നിന്നും മാറ്റിയെടുക്കാം. ഇതിനായി ബാങ്കുകള്‍ യാതൊരു തുകയും ഫീസായി ഈടാക്കുകയുമില്ല. ബാങ്കിന്റെ ഉപഭോക്താവ് അല്ലെങ്കിലും ഏത് ബ്രാഞ്ച് വഴിയും നോട്ട് മാറ്റി വാങ്ങാം.
രണ്ട് കഷണങ്ങളായ പത്ത് രൂപയ്ക്ക മുകളിൽ മൂല്യമുള്ള നോട്ടുകള്‍ അപേക്ഷ സമര്‍പ്പിക്കാതെ മാറ്റിയെടെുക്കാം. ബില്‍ അടവിന് ഇത്തരം നോട്ടുകള്‍ ഉപയോഗിക്കാം. ഇതോടൊപ്പം ബാങ്കില്‍ ഇത്തരം നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് ഇത്തരം നോട്ടുകള്‍ ഉപയോഗിക്കാം. ബാങ്കിന്റെ കയ്യിലെത്തിയാല്‍ ഇത്തരം നോട്ടുകള്‍ ബാങ്കിന് പിന്നീട് പൊതുജനങ്ങള്‍ക്ക് നല്‍കാനാകില്ല. കത്തിയ നോട്ടുകള്‍ ബാങ്കില്‍ തിരിച്ചെടുക്കില്ല. ഇവ റിസർവ് ബാങ്ക് ഇഷ്യൂ ഓഫീസ് മുഖാന്തരം മാത്രമാണ് മാറ്റിയെടുക്കാന്‍ സാധിക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
