ക്രിസ്മസും, ന്യൂ ഇയറും ഒരുമിച്ച് എത്തുന്നതിനാൽ അവധിക്കാലം ആഘോഷിക്കാനുള്ള ആവേശത്തിലായിരിക്കും എല്ലാവരും. നിങ്ങൾ ഇത്തവണ ഏത് സ്ഥലത്തേക്കാണ് യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്? യാത്രകൾ ഇഷ്ടമല്ലാത്തവർ ആരുമില്ല, എന്നാൽ കുറഞ്ഞ ബഡ്ജറ്റിൽ യാത്ര ചെയ്യാൻ എന്താണ് മാർഗം? ഈ ക്രെഡിറ്റ് കാർഡുകൾ പോക്കറ്റിലുണ്ടെങ്കിൽ യാത്രക്കായി അമിതമായി പണം ചിലവഴിക്കേണ്ടി വരില്ല.
യാത്രാ ആനുകൂല്യങ്ങൾ നൽകുന്ന മികച്ച 5 ട്രാവൽ ക്രെഡിറ്റ് കാർഡുകളെ കുറിച്ചാണ് ഇവിടെ ചർച്ച ചെയ്യുന്നത്. 2025ൽ നിങ്ങൾ ഈ കാർഡുകൾ ഉപയോഗിച്ചിട്ടുണ്ടോ? വിമാന ടിക്കറ്റുകൾ, ഹോട്ടൽ ബുക്കിംഗ്, യാത്രാ ഇൻഷുറൻസ്, ലോഞ്ച് ആക്സസ്, മറ്റ് എക്സ്ക്ലൂസീവ് ആനുകൂല്യങ്ങളും ഉറപ്പാക്കുന്ന ക്രെഡിറ്റ് കാർഡുകൾ ഏതെല്ലാമാണ്? വിശദമായി അറിയാം;
1. എച്ച്ഡിഎഫ്സി ബാങ്ക് ഇൻഫിനിയ ക്രെഡിറ്റ് കാർഡ്
ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ളവർക്ക് സ്വന്തമാക്കാവുന്ന ഒരു പ്രീമിയം ക്രെഡിറ്റ് കാർഡാണ് ഇത്. 12,500 + ജിഎസ്ടിയാണ് ഈ കാർഡിൻ്റെ വാർഷിക ഫീസ്. പ്രതിവർഷം 10 ലക്ഷം ചെലവഴിച്ചാൽ വാർഷിക ഫീസിൽ ഇളവ് ലഭിക്കും.
ആനുകൂല്യങ്ങളും ഓഫറുകളും
- പ്രൈമറി, ആഡ്-ഓൺ അംഗങ്ങൾക്ക് അൺലിമിറ്റഡായി ആഭ്യന്തര, അന്തർദേശീയ എയർപോർട്ട് ലോഞ്ച് ആക്‌സസ് ലഭിക്കും.
- കുറഞ്ഞ ഫോറെക്സ് മാർക്കപ്പ് ഫീസുള്ളതിനാൽ അന്താരാഷ്ട്ര യാത്രയിൽ ചെലവ് കുറയും
- ക്ലബ് മാരിയട്ട് അംഗത്വം ലഭിക്കും.
- യാത്രാ ബുക്കിംഗുകൾക്കും മറ്റും 24x7 സേവനങ്ങൾ ലഭിക്കും.
- ചെലവഴിക്കുന്ന ഓരോ 150 രൂപക്കും 5 റിവാർഡ് പോയിന്റുകൾ .
- സ്മാർട്ട്ബൈ വഴിയുള്ള യാത്രാ ബുക്കിംഗുകളിൽ 10X റിവാർഡുകൾ നേടാം.
- വിമാന അപകട പരിരക്ഷയും, യാത്രാ ഇൻഷുറൻസും.
2. എച്ച്ഡിഎഫ്സി ബാങ്ക് ഡൈനേഴ്സ് ക്ലബ് ബ്ലാക്ക്
ഈ ക്രെഡിറ്റ് കാർഡ് സ്വന്തമാക്കാനും നിങ്ങൾക്ക് ഉയർന്ന വാർഷിക വരുമാനം ഉണ്ടായിരിക്കണം. അതായത് പ്രതിമാസം 1.75 ലക്ഷം സമ്പാദിക്കുന്നവർക്ക് അപേക്ഷിക്കാം. 10,000 + ജിഎസ്ടിയാണ് ഈ കാർഡിൻ്റെ വാർഷിക ഫീസ്. ഈ പ്രീമിയം ക്രെഡിറ്റ് കാർഡ് ഉയർന്ന ജീവിത നിലവാരം പുലർത്തുന്നവർക്ക് ഉപകാരപ്രദമാണ്.
ആനുകൂല്യങ്ങളും ഓഫറുകളും
- അന്താരാഷ്ട്ര, ആഭ്യന്തര എയർപോർട്ടുകളിൽ അൺലിമിറ്റഡ് ലോഞ്ച് ആക്സസ്.
- യാത്ര, മെഡിക്കൽ എമർജൻസി കവറേജ്.
- ചെലവഴിക്കുന്ന ഓരോ 150 രൂപയ്ക്കും 5 റിവാർഡ് പോയിന്റുകൾ.
- സ്മാർട്ട്ബൈ വഴി ബുക്ക് ചെയ്താൽ 10X റിവാർഡുകൾ നേടാം.
- പ്രീമിയം ഡൈനിംഗ് ഓഫറുകൾ.

3. ആക്സിസ് ബാങ്ക് അറ്റ്ലസ് ക്രെഡിറ്റ് കാർഡ്
വാർഷിക വരുമാനം 9 ലക്ഷം രൂപയുള്ളവർക്ക് മുതൽ ഈ കാർഡിന് അപേക്ഷിക്കാം. 5,000 + ജിഎസ്ടിയാണ് വാർഷിക ഫീസ്. എയർലൈനുകൾ/ഹോട്ടലുകൾ എന്നിവയിൽ നിന്ന് മൈലുകൾ റിഡീം ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്ക് ഇതൊരു മികച്ച തിരഞ്ഞെടുപ്പായിരിക്കും.
ആനുകൂല്യങ്ങളും ഓഫറുകളും
- പ്രതിവർഷം 12 അന്താരാഷ്ട്ര ലോഞ്ച് ആക്സസും, 18 ആഭ്യന്തര ലോഞ്ച് ആക്സസും സൗജന്യമായി ഉറപ്പാക്കാം.
- 2% എന്ന കുറഞ്ഞ ഫോറെക്സ് മാർക്കപ്പ് ഫീസ്.
- യാത്രക്കായി ഓരോ 100 രൂപ ചിലവഴിക്കുമ്പോളും 5 EDGE മൈലുകൾ, മറ്റ് ചെലവുകൾക്ക് 2 EDGE മൈലുകൾ എന്നിവ ലഭിക്കും.
4. അമേരിക്കൻ എക്സ്പ്രസ് പ്ലാറ്റിനം ട്രാവൽ ക്രെഡിറ്റ് കാർഡ്
നിങ്ങളുടെ വാർഷിക വരുമാനം 6 ലക്ഷത്തിന് മുകളിലാണോ? എങ്കിൽ ഈ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം. 5,000 + ജിഎസ്ടിയാണ് കാർഡിൻ്റെ വാർഷിക ഫീസ്. മൈൽസ്റ്റോൺ അടിസ്ഥാനമാക്കിയുള്ള റിവാർഡുകളും, ആഭ്യന്തര യാത്രകൾക്കുള്ള ആനുകൂല്യങ്ങളും ആഗ്രഹിക്കുന്നവർക്ക് ഈ കാർഡ് അനുയോജ്യമാണ്.
ആനുകൂല്യങ്ങളും ഓഫറുകളും
- പ്രധാന ആഭ്യന്തര വിമാനത്താവളങ്ങളിൽ സൗജന്യ ലോഞ്ച് പ്രവേശനം ലഭിക്കും.
- യാത്രാ വൗച്ചറുകളായി പ്രതിവർഷം 7,700 രൂപ മുതൽ 19,400 രൂപ വരെ വിലയുള്ള മൈൽസ്റ്റോൺ റിവാർഡുകൾ നേടാം.
- താജ്, മാരിയട്ട് തുടങ്ങിയ ഹോട്ടലുകളിൽ ബുക്കിംഗ് ആനുകൂല്യങ്ങൾ.
- ചെലവഴിക്കുന്ന ഓരോ 50 രൂപയ്ക്കും 1 അംഗത്വ റിവാർഡ് പോയിന്റ് ലഭിക്കും.
- പ്രീമിയം റെസ്റ്റോറന്റുകളിൽ ഡൈനിംഗ് ഓഫറുകൾ.
- ഇന്ധന സർചാർജ് ഇളവ്.
ഏത് ബാങ്കിലാണ് കൂടുതൽ പലിശ? എസ്ബിഐ മുതൽ ഇന്ത്യയിലെ പ്രമുഖ ബാങ്കുകൾ എഫ്ഡി നിരക്ക് പരിഷ്കരിച്ചു
5. ആർബിഎൽ ബാങ്ക് വേൾഡ് സഫാരി ക്രെഡിറ്റ് കാർഡ്
50,000 രൂപയും അതിനു മുകളിലും മാസ വരുമാനമുള്ളവർക്ക് അപേക്ഷിക്കാവുന്ന മികച്ച ട്രാവൽ ക്രെഡിറ്റ് കാർഡാണിത്. 3,000 രൂപ 5,000 രൂപ വരെയാണ് വാർഷിക ഫീസ്. ഇതിനൊപ്പം ജിഎസ്ടിയും ഈടാക്കും. കുറഞ്ഞ ചിലവിൽ വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു നല്ല തിരഞ്ഞെടുപ്പാണ്.
ആനുകൂല്യങ്ങളും ഓഫറുകളും
- അന്താരാഷ്ട്ര ഇടപാടുകളിൽ 0% മാർക്കപ്പ് ഫീസ്.
- അന്താരാഷ്ട്ര, ആഭ്യന്തര വിമാനത്താവളങ്ങളിൽ സൗജന്യ ലോഞ്ച് ആക്സസ്.
- യാത്രാ ഇൻഷുറൻസ് ലഭിക്കും.
- ഇന്ത്യക്കുള്ളിൽ യാത്ര ചെയ്യുമ്പോൾ ചിലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും 2 യാത്രാ പോയിന്റുകൾ ലഭിക്കും. അന്താരാഷ്ട്ര യാത്രകളിൽ ഓരോ 100 രൂപ ചിലവഴിച്ചാലും 5 പോയിന്റുകൾ നേടാം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
