പൊന്നിന് എന്ത് പറ്റി, ഇന്നും അനങ്ങാതെ സ്വർണവില, വില വർധനവിന് മുൻപുള്ള ശാന്തതയോ..? ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്തെ സ്വർണവിലയ്ക്ക് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്. കാരണം മറ്റൊന്നുമല്ല.. തുടർച്ചയായ നാലാം ദിവസമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. സ്വർണത്തിന്‍റെ ഈ അനങ്ങാപ്പാറ നയം ആഭരണപ്രേമികൾക്ക് ആശ്വാസവും ആശങ്കയും നൽകുകയാണ്. വരും ദിവസങ്ങളിൽ കുതിച്ചുയരുന്നതിന് മുൻപുള്ള ശാന്തതയാണോ ഇത് എന്നാണ് ആശങ്ക.

ഇന്നത്തെ വില

പവന് 53,360 രൂപയിലും, ഗ്രാമിന് 6,670 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം ഒന്നിന് രേഖപ്പെടുത്തിയ 53,560 രൂപയാണ് ഈ മാസത്തെ ഉയര്‍ന്ന നിരക്ക്.

ആഭരണം വാങ്ങാൻ

സ്വർണാഭരണം വാങ്ങുമ്പോൾ പവന്റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 58,000 രൂപ നൽകേണ്ടി വരും.

ആഗോള സ്വർണവില

നിലവില്‍ ആഗോള വിപണയില്‍ സ്വര്‍ണം ഔണ്‍സിന് 1,494.94 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സെപ്തംബർ 17,18 തിയ്യതികളിലാണ് യു.എസ് ഫെഡ് യോഗം ചേരുന്നത്. ഇതിൽ പലിശ കുറയ്ക്കുമെന്ന സൂചനയാണുള്ളത്. ഇങ്ങനെ സംബന്ധിച്ചാൽ യു.എസ് കടപ്പത്ര വരുമാനം അനാകർഷകമാവുകയും സ്വർണ്ണത്തിന്റെ ഡിമാൻഡ് വർധിക്കുകയും ചെയ്യും. ഇത്തരത്തിൽ രാജ്യാന്തര വില ഉയരുന്നത്, കേരളം അടക്കമുള്ള ആഭ്യന്തര വിപണികളിൽ പ്രതിഫലിക്കും.

അതോടൊപ്പം കേരളത്തിൽ വിവാഹ സീസൺ ആരംഭിച്ചിട്ടുണ്ട്. ഓണാഘോഷങ്ങളും ആരംഭിച്ചു. അതുകൊണ്ടു തന്നെ വരും ദിവസങ്ങളിൽ സ്വർണവില മുകളിലേക്ക് ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

പൊന്നിന് എന്ത് പറ്റി, ഇന്നും അനങ്ങാതെ സ്വർണവില, വില വർധനവിന് മുൻപുള്ള ശാന്തതയോ..?

ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ് നല്ലതാണ്

വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിൽ നിലവിലുള്ള വിലയില്‍സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്. സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിം​ഗിന്റെ പ്രത്യേകത.

വില തീരുമാനിക്കുന്നത് ആര്..?

കേരളത്തിലെ സ്വർണ്ണവില തീരുമാനിക്കുന്നത് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻസ് അസോസിയേഷൻ ആണ്. ഓരോ ദിവസത്തെയും രൂപയുടെ വിനിമയ നിരക്ക്,അന്താരാഷ്ട്ര വിപണിയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ 24 കാരറ്റ് സ്വർണ്ണത്തിന്‍റെ ബാങ്ക് നിരക്ക്, ഡോളർ വില തുടങ്ങിയ ഘടകങ്ങളെല്ലാം അസോസിയേഷനുകൾ സ്വർണ്ണവില നിശ്ചയിക്കുന്നതിൽ കണക്കിലെടുക്കുന്നുണ്ട്.

പൊന്നിന് എന്ത് പറ്റി, ഇന്നും അനങ്ങാതെ സ്വർണവില, വില വർധനവിന് മുൻപുള്ള ശാന്തതയോ..?

സ്വർണം വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം..?

1. വാങ്ങുന്ന സ്വര്‍ണ്ണത്തിന്‍റെ പരിശുദ്ധി പരിശോധിച്ച് ഉറപ്പുവരുത്താന്‍മറക്കരുത്.
2. അംഗീകൃതവും വിശ്വസനീയവുമായ ജ്വല്ലറികളില്‍നിന്നാണ് സ്വര്‍ണം വാങ്ങുന്നതെന്ന് ഉറപ്പാക്കുക.
3. വ്യത്യസ്ത ജ്വല്ലറികള്‍ക്ക് വ്യത്യസ്ത മേക്കിംഗ് ചാര്‍ജുകള്‍ഉണ്ടായിരിക്കാം. അതിനാല്‍നഷ്ടം സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ഒന്നിലധികം ഉറവിടങ്ങളില്‍നിന്നുള്ള വിലകള്‍താരതമ്യം ചെയ്യുന്നത് നല്ലതാണ്.

സ്വർണവില - ചരിത്രം

കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടെ 50,000 രൂപയുടെ വർധനവാണ് സ്വർണ വിലയിലുണ്ടായത്. 2005 ഓക്ടോബർ മാസത്തെ പവന്‍റെ വില 5,040 രൂപയായിരുന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷം 2008 ഒക്ടോബർ മാസം സ്വർണ വില 10,000 കടന്നു. 2010-ൽ വില 15,000 രൂപയും 2011 ഓഗസ്റ്റ് മാസത്തിൽ വില 20,000 രൂപയും കടന്നു.

പവന്‍റെ വില 25,000 കടക്കുന്നത് 2019 ലാണ്. 2020 ൽ വില 30,000 രൂപയ്ക്ക് മുകളിലെത്തി. രണ്ട് വർഷത്തിന് ശേഷം പവന്‍റെ വില 40,000 രൂപ കടന്നു. 2023-ൽ 45,000 രൂപയും 2024 മാർച്ച് 29-ന് പവന്‍റെ വില അരലക്ഷം രൂപയും കടന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X