തീ പിടിച്ച് വീണ്ടും സ്വർണ വില, പവന്‍റെ വില അരലക്ഷം കടക്കാൻ 560 രൂപയുടെ കുറവ് മാത്രം, ഇന്നത്തെ നിരക്കറിയാം

സ്വർണാഭരണം വാങ്ങണമെന്ന ആഗ്രഹം നിങ്ങൾക്കുണ്ടെങ്കിൽ കുറച്ച് കാലത്തേക്ക് ആ ആഗ്രഹം മാറ്റിവയ്ക്കുന്നതാണ് നല്ലത്. കാരണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് റോക്കറ്റ് പോലെ കുതിക്കുകയാണ് സ്വർണ വില. പവന്‍റെ വില 48,000 രൂപയും കടന്ന് 49,000 രൂപയിലേക്കെത്തിയിരിക്കുന്നു. ഈ പോക്ക് തുടരുകയാണെങ്കിൽ അടുത്ത ദിവസം തന്നെ പവന്‍റെ വില 50,000 രൂപയും പിന്നിട്ട് മുന്നോട്ട് പോകും.

ഇന്നത്തെ സ്വർണ വില

48,640 എന്ന അതുവരെയുണ്ടായിരുന്ന ഏറ്റവും ഉയർന്ന വിലയിലാണ് സംസ്ഥാനത്ത് ഇന്നലെ സ്വർണ വ്യാപാരം നടന്നത്. ഗ്രാമിന് 6,080 രൂപ.എന്നാൽ വ്യാഴാഴ്ച സ്വർണ വില വീണ്ടും ഉയർന്നു. 800 രൂപയാണ് ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ സ്വർണത്തിന് കൂടിയത്.

49,440 രൂപയാണ് ഇന്നത്തെ സ്വർണ വില. ഗ്രാമിന് 6,180 രൂപ. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയാണ് ഇന്നത്തേത്.

ഇടിത്തീയായി സ്വർണ വില, ഇന്ന് കൂടിയത് 800 രൂപ

ആഗോള സ്വർണ വില

ഫ്ലാറ്റ് നിലവാരത്തിലാണ് ആഗോള സ്വർണ വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 0.99 ഡോളർ (0.04%) താഴ്ന്ന് 2202.69 ഡോളർ എന്നതാണ് വില.

വില വർധനവിന് കാരണം

യുഎസ് ഫെഡ് നിരക്കുകൾ 2024ൽ കുറയ്ക്കുമെന്ന പ്രഖ്യാപനമാണ് നിലവിൽ സ്വർണ്ണവില വർധിക്കാനുള്ള പ്രധാന കാരണം. 2024 വർഷത്തിൽ മൂന്ന് തവണയായി പലിശ നിരക്കുകൾ കുറയ്ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ വൻകിട നിക്ഷേപകർ സ്വർണ്ണത്തിലേക്ക് കൂട്ടത്തോടെ നിക്ഷേപം വർധിപ്പിക്കാൻ തുടങ്ങിയതാണ് ഡിമാൻഡും, വിലയും ഉയർത്തി നിർത്തുന്നത്. താരതമ്യേന ദുർബലമായ ഡോളർ സൂചികയും സ്വർണ്ണത്തിന് കരുത്തേകുന്നു.

ഉടൻ അരലക്ഷം കടക്കും

പവന്‍റെ വില 50,000 രൂപയിലേക്കെത്താൻ വെറും 560 രൂപയുടെ കുറവ് മാത്രമാണുള്ളത്. എന്നാൽ ഇതേ ചാഞ്ചാട്ടം വിലയിലുണ്ടായാൽ ഉടൻ തന്നെ സ്വർണ വില അരലക്ഷം കടക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.

കൂടിയത് 3120 രൂപ

മാർച്ച് മാസത്തിൽ മാത്രം 3120 രൂപയുടെ വർധനവാണ് ഒരു പവൻ സ്വർണത്തിനുണ്ടായത്. 46,320 രൂപയായിരുന്നു മാർച്ച് 1-ന് സംസ്ഥാനത്തെ സ്വർണ വില. 5-ആം തീയ്യതിയാകുമ്പോഴേക്കും വില 47,560 രൂപയിലെത്തി. 7-ആം തീയ്യതിയാണ് സംസ്ഥാനത്ത് സ്വർണ വില ആദ്യമായി 48,000 രൂപ പിന്നിടുന്നത്. 9-ആം തീയ്യതി സ്വർണ വില 48,600 ലേക്ക് കുതിച്ചുയർന്നു. പിന്നീടുള്ള ദിവസങ്ങളിലും വിലയിൽ നേരിയ വർധനവുണ്ടായി. 21ആം തീയ്യതിയോടെ സ്വർണ വില 49,000 കടന്നു.

വ്യാപാരം കുറഞ്ഞു

സ്വർണ വില കുതിച്ചുയർന്നതോടെ ആഭരണങ്ങളുടെ വിൽപ്പന കുറഞ്ഞെന്നാണ് ജ്വല്ലറി ഉടമകൾ പറയുന്നത്. സംസ്ഥാനത്ത് കല്യാണ സീസണല്ലാത്തതും വിൽപ്പനയെ ബാധിച്ചിട്ടുണ്ട്. നിലവിലെ വിലയിൽ 1 പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ 55,000 രൂപയ്ക്ക് മുകളിൽ നൽകണം. കാരണം സ്വർണാഭരണം വാങ്ങുമ്പോൾ പണിക്കൂലിയും ജിഎസ്ടിയും നൽകേണ്ടി വരും. 5 ശതമാനം മുതൽ മുകളിലേക്കാണ് ശരാശരി പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും കണക്കാക്കുമ്പോൾ വില 55,000 കടക്കും.

ഇടിത്തീയായി സ്വർണ വില, ഇന്ന് കൂടിയത് 800 രൂപ

പഴയ സ്വർണം വിൽക്കുന്നവർക്ക് ലോട്ടറിയാണ്. കാരണം വില വർധിച്ചതോടെ 1 പവൻ സ്വർണാഭരണം വിൽക്കുമ്പോൾ കുറഞ്ഞത് 48000 രൂപ കിട്ടാന്‍സാധ്യതയുണ്ട്. തങ്കത്തിന്‍റെ വില അടിസ്ഥാനമാക്കിയാണ് പഴയ സ്വര്‍ണം സ്വീകരിക്കുക. അതോടൊപ്പം സ്വർണ വായ്പയെടുക്കുന്നവർക്ക് ഉയർന്ന തുക ലഭിക്കും.

ഇറക്കുമതിയിൽ വർധനവ്

2024 ഫെബ്രുവരിയില്‍ഇന്ത്യയുടെ ജെംസ് ആന്‍ഡ് ജ്വല്ലറി കയറ്റുമതിയില്‍ഇടിവ്. 2023 ഫെബ്രുവരിയിലെ 29,748 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 2024 ഫെബ്രുവരി മാസത്തില്‍11.26 ശതമാനം ഇടിഞ്ഞ് 26,511 കോടി രൂപയായി കുറഞ്ഞു. അതേ സമയം രാജ്യത്തെ ഇറക്കുമതിയിൽ 133 ശതമാനത്തിന്‍റെ വർധനവുണ്ട്. 2023 ഫെബ്രുവരിയിലെ 21,728 കോടി രൂപയെ അപേക്ഷിച്ച് 2024 ഫെബ്രുവരിയില്‍ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി 51,025 കോടി രൂപയായി വർധിച്ചു. വ്യവസായ മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്ത് വിട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X