കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്തെ സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ശനിയാഴ്ച പവന് 51,760 രൂപയും, ഗ്രാമിന് 6,470 രൂപയുമായിരുന്നു വില. ഞായർ, തിങ്കൾ ദിവസങ്ങളിലും ഇതേ വിലയിൽ തന്നെ വ്യാപാരം നടന്നു. എന്നാൽ ചൊവ്വാഴ്ച വില കുറഞ്ഞത് ആഭരണപ്രേമികൾക്ക് ആശ്വാസം നൽകുന്നതാണ്.
ഇന്നത്തെ വില
പവന് 640 രൂപ ഇടിഞ്ഞ് 51,120 രൂപയിലും, ഗ്രാമിന് 80 രൂപ താഴ്ന്ന് 6,390 രൂപയിലുമാണ് ഇന്നു വ്യാപാരം പുരോഗമിക്കുന്നത്. ഓഗസ്റ്റ് മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത്.
പവൻ വാങ്ങാൻ
സ്വർണവില കുറഞ്ഞ സാഹചര്യത്തിൽ വലിയ അളവിൽ സ്വർണം വാങ്ങുന്നവർക്കും ആശ്വാസമാണ്. സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 56,000 രൂപ നൽകേണ്ടി വരും.
ആഗോള സ്വർണവില
ആഗോള വിപണില്‍ സ്വര്‍ണവില മുകളിലോട്ടാണ്. 24 മണിക്കൂറിനിടെ ആഗോള സ്വര്‍ണവിലയില്‍ 4.78 ഡോളറിന്റെ വര്‍ധന രേഖപ്പെടുത്തി. സ്വര്‍ണം ഔണ്‍സിന് 2,409.36 ഡോളറാണ്. ആഗോള വിപണിയിലെ വിലമാറ്റങ്ങള്‍ ഡോളറില്‍ ആയതിനാല്‍ തന്നെ നേരിയ ചലനങ്ങള്‍ പോലും പ്രാദേശിക വിപണികളില്‍ വലിയ അന്തരം സൃഷ്ടിക്കും. ഡോളര്‍- രൂപ വിനിമയ നിരക്കും ഇവിടെ പ്രധാനമാണ്.

ഓഗസ്റ്റ് മാസത്തെ വില
പവന് 51,600 രൂപ എന്ന നിരക്കിലാണ് ഓഗസ്റ്റ് മാസത്തെ സ്വർണവ്യാപാരം ആരംഭിച്ചത്. തൊട്ടടുത്ത ദിവസം മാസത്തെ ഉയര്‍ന്ന നിലവാരമായ 51,840 ലേയ്ക്ക് വില കുതിച്ചിരുന്നു. തുടര്‍ന്നു മൂന്നു ദിവസം വില 51,760 ല്‍ മാറ്റമില്ലാതെ തുടർന്നു.
സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സ്വർണം വാങ്ങുമ്പോൾ നഷ്ടം സംഭവിക്കാതിരിക്കാൻ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് വിലയും വാങ്ങുന്ന സ്വർണത്തിന്‍റെ ഗുണനിലവാരവുമാണ്.
1. ഗുണനിലവാരം - വിലയേറിയ ലോഹത്തിൽ നിക്ഷേപിക്കുന്നതിന് മുമ്പ് വാങ്ങുന്നയാൾ ശ്രദ്ധിക്കേണ്ട നിർണായക ഘടകമാണ് സ്വർണ്ണത്തിൻ്റെ ഗുണനിലവാരം. സ്വർണത്തിൻ്റെ ഗുണനിലവാരം പരിശോധിക്കാൻ വിവിധ മാർഗങ്ങളുണ്ട്.
2. വില - സ്വർണം വാങ്ങുന്നതിന് മുൻപ് വില കൃത്യമായി അറിഞ്ഞിരിക്കണം. ഹൈദരാബാദ് നഗരത്തിലെ വിവിധ ജ്വല്ലറികളിലെ വില താരതമ്യം ചെയ്യണം. കാരണം ആഭരണങ്ങളുടെ നിർമ്മാണച്ചെലവ് ഒരു കടയിൽ നിന്ന് മറ്റൊന്നിലേക്ക് വ്യത്യാസപ്പെടുന്നു. അതുകൊണ്ടു തന്നെ സ്വർണാഭരണത്തിന്‍റെ അന്തിമ വിലയിൽ വ്യത്യാസമുണ്ടാകും.

3. തൂക്കം- ആഭരണം വാങ്ങുന്നതിന് മുൻപ് അതിന്‍റെ തൂക്കം കൃത്യമായി പരിശോധിക്കണം. ആഭരണത്തിൻ്റെ വില നിശ്ചയിക്കുമ്പോൾ മരതകം, മാണിക്യം, വജ്രം, മുത്ത് തുടങ്ങിയ കല്ലുകളും ഉൾപ്പെടുത്തും. കല്ലുകളുടെ വിലയും ഗ്രാമിന് സ്വർണ്ണത്തിൻ്റെ മൂല്യത്തിന് തുല്യമായി ഈടാക്കുന്നു, ഇത് ആഭരണത്തിൻ്റെ അന്തിമ വില വർദ്ധിപ്പിക്കും. അതിനാൽ കല്ലുകളുടെ നിരക്ക് പ്രത്യേകം ഈടാക്കുന്നുണ്ടോ, അതോ ആഭരണങ്ങൾക്കൊപ്പം വിലയിട്ടതാണോയെന്ന് മനസിലാക്കണം.
4. ആഘോഷ ദിവസങ്ങൾ - അടുത്ത കാലത്തായി സ്വർണ്ണത്തിൻ്റെ വിലയിലെ ട്രെൻഡ് നോക്കുകയാണെങ്കിൽ, ഉത്സവ സീസണുകളിലും വിവാഹ സീസണുകളിലും സ്വർണ്ണത്തിൻ്റെ വില ഉയരുന്നുണ്ടെന്ന് മനസിലാക്കാൻ സാധിക്കും. കാരണം ആഘോഷവേളകളിൽ സ്വർണം വാങ്ങാൻ കൂടുതൽ ആളുകൾ ജ്വല്ലറികളിൽ എത്തും എന്നത് തന്നെയാണ് കാരണം.
നിക്ഷേപം
ഇന്ത്യയിൽ ആളുകൾക്ക് സ്വർണ്ണത്തിൽ നിക്ഷേപിക്കുന്ന ശീലമുണ്ട്. ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഒരു സ്വത്തായിട്ടാണ് സ്വർണ്ണത്തെ കാണുന്നത്. പുരാതന കാലം മുതൽ ഈ രീതിയുണ്ട്. നാം ഇന്ന് വാങ്ങുന്ന സ്വർണം തലമുറകളോളം നിലനിൽക്കും, അതിനാൽ ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്യുക എന്നത് പ്രാധാനപ്പെട്ട കാര്യമാണ്.
More From GoodReturns

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!



Click it and Unblock the Notifications