കുറച്ച് നാൾ മുൻപ് വരെ സ്വർണം എന്ന് കേൾക്കുമ്പോൾ സന്തോഷമായിരുന്നെങ്കിൽ ഇപ്പോൾ ആകെ മൊത്തം ആശങ്കയാണ്. കാരണം റോക്കറ്റ് വേഗതയിലാണ് സ്വർണത്തിന്‍റെ വില കുതിക്കുന്നത്. പവന്‍റെ വില 50,000 കടന്ന് 52,000 രൂപയ്ക്ക് മുകളിലെത്തിയിരിക്കുന്നു. ഇതേ കുതിപ്പ് വരും ദിവസങ്ങളിലും തുടരുകയാണെങ്കിൽ അടുത്ത് തന്നെ വില 60,000 രൂപയ്ക്ക് മുകളിലെത്താനുള്ള സാധ്യതയുണ്ട്.
ഇന്നത്തെ വില
പവന് 51,320 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് വെള്ളിയാഴ്ച സ്വർണവില. ഗ്രാമിന് 6,415 രൂപ. എന്നാൽ ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോഴേക്കും പവന്‍റെ വില 52,000 രൂപയ്ക്ക് മുകളിലെത്തി. 960 രൂപയാണ് ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് വർധിച്ചത്.
52,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില. ഗ്രാമിന് 6,535 രൂപ. സ്വർണത്തിന് രേഖപ്പെടുത്തുന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് ഇന്നത്തേത്.

വില വർധനവിന് കാരണം
അമേരിക്ക പലിശ നിരക്ക് കുറയ്ക്കുമെന്ന വാർത്തകളെ തുടർന്നാണ് സ്വർണവില സർവ്വകാല റെക്കോർഡിലേക്കുയരുന്നത്. ഇത് ആഗോള വൻകിട നിക്ഷേപകരേയും ചെറുകിട നിക്ഷേപകരേയും സ്വർണത്തിലുള്ള നിക്ഷേപ താൽപര്യം വർധിപ്പിച്ചു. കേന്ദ്ര ബാങ്കുകളുടെ വാങ്ങൽ താൽപര്യം, ഉയർന്ന ആഗോള ഡിമാന്‍റ്, രാഷ്ട്രീയ സംഘർഷങ്ങൾ എന്നിവയും സ്വർണവില ഉയരാൻ കാരണമായി.
ആഗോള സ്വർണവില
ആഗോള സ്വർണവിലിയും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 41.04 ഡോളർ ഉയർന്ന് 2329.93 ഡോളർ എന്നതാണ് നിരക്ക്. അന്താരാഷ്ട്ര വിപണിയിൽ കഴിഞ്ഞ 30 ദിവസത്തിൽ 127.18 ഡോളർ (5.88%) എന്ന തോതിൽ വലിയ കുതിപ്പാണ് സ്വർണ്ണവിലയിൽ ഉണ്ടായിരിക്കുന്നത്. ഇക്കഴിഞ്ഞ 6 മാസത്തിൽ മാത്രം 455.69 ഡോളർ (24.86%) എന്ന തോതിലാണ് വില ഉയർന്നത്.
ആഭരണം വാങ്ങുമ്പോൾ കൂടുതൽ നൽകണം
നിലവിലെ സ്വർണ വില അനുസരിച്ച് ഒരു പവൻ ആഭരണം വാങ്ങാൻ ഏറ്റവും കുറഞ്ഞത് 56,000 രൂപ നൽകേണ്ടി വരും. എങ്ങനെ എന്നാണോ ചിന്തിക്കുന്നത്. പവന്‍റെ വിലയോടൊപ്പം ഏറ്റവും കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനം,ജി.എസ്.ടി മൂന്ന് ശതമാനം,എച്ച്.യു.ഐ.ടി നിരക്ക് എന്നിവ നൽകണം. അങ്ങനെ കണക്ക് കൂട്ടുമ്പോഴാണ് വില 56,000 കടക്കുന്നത്.
ആറ് ദിവസം കൊണ്ട് കൂടിയത് 1,400 രൂപ
ഏപ്രിൽ മാസത്തെ ആദ്യത്തെ 6 ദിവസം കൊണ്ട് സ്വർണത്തിന് കൂടിയത് 1,400 രൂപയാണ്. 50,880 രൂപയായിരുന്നു ഏപ്രിൽ ഒന്നിന് സ്വർണത്തിന്‍റെ വില. രണ്ടാം തീയ്യതി ചെറിയ രീതിയിൽ വില കുറഞ്ഞ് 50,680 രൂപയിലേക്കെത്തി. എന്നാൽ മൂന്നാം തീയ്യതി വില 51,280 രൂപയിലേക്കും നാലാം തീയ്യതി വില 51,680 രൂപയിലേക്കുമെത്തി.

മൂന്ന് മാസം കൊണ്ട് കൂടിയത്
2024ലെ ആദ്യ മൂന്ന് മാസം കൊണ്ട് സ്വർണത്തിന് കൂടിയത് ഏകദേശം 4,840 രൂപയാണ്. ജനുവരി ഒന്നാം തീയ്യതി സംസ്ഥാനത്ത് 46,840 രൂപയായിരുന്നു ഒരു പവന്‍റെ വില. രണ്ടാം തീയ്യതി വില 47,000 രൂപയിലേക്കുയർന്നു. ജനുവരി 31-ആം തീയ്യതി സ്വർണവില 46,400 രൂപയായിരുന്നു.
ഫെബ്രുവരി രണ്ടാം തീയ്യതി വില 46,640 രൂപയിലേക്കെത്തി. ആ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വില. ഫെബ്രുവരി 15-ന് രേഖപ്പെടുത്തിയ 45,520 രൂപയാണ് ഫെബ്രുവരി മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ വില.മാർച്ച് 7-ആം തീയ്യതി സ്വർണ വില 48,000 രൂപയ്ക്ക് മുകളിലേക്കും 21-ആം തീയ്യതി 49,440 രൂപയിലേക്കും ഉയർന്നു. പവന്‍റെ വില അരലക്ഷം കടന്നതും മാർച്ച് മാസത്തിൽ തന്നെയാണ്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
