അടുത്ത കാലത്ത് സ്വർണം വാങ്ങാൻ പദ്ധതിയുള്ളവരാണോ നിങ്ങൾ..? എന്നാൽ ഒരു കാര്യം പറയട്ടെ.. സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ. ഒരു പവൻ സ്വർണത്തിന്‍റെ വില 55,000 രൂപയ്ക്ക് മുകളിലാണ്. ഇതേ വില വർധനവ് തന്നെ വരും ദിവസങ്ങളിലും തുടരുകയാണെങ്കിൽ സ്വർണവില മെയ് മാസം അവസാനിക്കുന്നതിന് മുൻപ് 60,000 രൂപയ്ക്ക് മുകളിലേക്ക് പോകും.
ഇന്ന് കൂടിയത് 400 രൂപ
പവന് 54,720 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സ്വർണവ്യാപാരം നടന്നത്. അതുവരെ സ്വർണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയായിരുന്നു അത്. എന്നാൽ 24 മണിക്കൂർ കഴിയുന്നതിന് മുൻപേ വില വീണ്ടും പുതിയ റെക്കോർഡിട്ടു.
പവന് 400 രൂപയാണ് തിങ്കളാഴ്ച കൂടിയത്. അതോടെ പവന്‍റെ വില 55,120 രൂപയിലേക്കെത്തി. ഗ്രാമിന് 6,890 രൂപ. സ്വർണത്തിന് സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണ് ഇന്നത്തേത്ത്.

ആഭരണം വാങ്ങുമ്പോൾ കീശ കീറും
പവന്‍റെ വില ചരിത്രത്തിലെ ഏറ്റവും ഉയരത്തിലെത്തിയ സാഹചര്യത്തിൽ ഒരു പവൻ ആഭരണം വാങ്ങാൻ എത്ര രൂപ നൽകണമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ... ഏകദേശം 60,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. കാരണം ആഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിങ് നിരക്കുകള്‍എന്നിവയെല്ലാം ചേര്‍ത്ത് വലിയൊരു തുക നൽകേണ്ടി വരും. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടിയാൽ 1 പവൻ സ്വർണാഭരണം വാങ്ങുമ്പോൾ ഏകദേശം 60,000 രൂപ നൽകേണ്ടി വരും.
മെയ് മാസം കൂടിയത് 2600 രൂപ
52,440 രൂപ എന്നതായിരുന്നു മെയ് 1-ലെ സ്വർണവില. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ സ്വർണം ഏറിയും കുറഞ്ഞും മുന്നോട്ട് പോയി. മെയ് 10 അക്ഷയത്രിതീയ ദിവസം സ്വർണം 54,000 രൂപയ്ക്ക് മുകളിലേക്ക് പോയി. പിന്നീടുള്ള ദിവസങ്ങളിലും സ്വർണം ചാഞ്ചാട്ടം തുടർന്നു. ഒടുവിൽ 20-ആം തീയ്യതി സ്വർണം ചരിത്രത്തിലാധ്യമായി 55,000 രൂപ കടന്നു. ഇന്നത്തെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ മെയ് മാസം മാത്രം സ്വർണത്തിന് കൂടിയത് 2680 രൂപയാണ്.
ആഗോള സ്വർണ്ണവില
അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണവ്യാപാരം, മികച്ച നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 17.59 ഡോളർ (0.73%) ഉയർന്ന് 2437.94 ഡോളർ എന്നതാണ് നിലവാരം. ഇപ്പോഴത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ ഒരു മാസത്തിൽ സ്വർണ്ണവില 84.18 ഡോളർ (3.61%) എന്ന തോതിലാണ് ഉയർന്നിരിക്കുന്നത്.

ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ്
സ്വര്‍ണവില ഉയരുന്ന കാലത്ത് അധിക ഭാരം ഏറ്റെടുക്കാതെ സ്വര്‍ണം വാങ്ങാന്‍സാധാരണക്കാരെ സഹായിക്കുന്നൊരു മാര്‍ഗമാണ് ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ് പ്ലാന്‍. വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിൽ നിലവിലുള്ള വിലയില്‍സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്.
സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
വില വർധനവിന്‍റെ കാരണം
മിഡിൽ ഈസ്റ്റിൽ സംഘർഷ സാഹചര്യങ്ങൾ വർധിക്കുന്നതും, ദുർബലമായ യു.എസ് ജോബ് ഡാറ്റയുമാണ് നിലവിലെ വില വർധനവിനുള്ള പ്രധാന കാരണങ്ങൾ. യുഎസ് ഫെഡ് പലിശ നിരക്കുകൾ കുറയ്ക്കുമെന്നുള്ള പ്രതീക്ഷകളും സ്വർണ്ണവിലയെ ഉയരത്തിലെത്തിക്കുന്നു.
More From GoodReturns

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!



Click it and Unblock the Notifications