ഹൃദയത്തോട് ചേർന്ന് കിടക്കുന്ന ആഭരണം എന്നതിനപ്പുറം സ്വർണം എന്നാൽ മലയാളികൾക്ക് വികാരമാണ്. എല്ലാ ആഘോഷ വേളകളിലും സ്വർണാഭരണം അണിഞ്ഞ് പ്രത്യക്ഷപ്പെടാനാണ് മലയാളി സ്ത്രീകൾ ആഗ്രഹിക്കുന്നത്. കല്യാണത്തിനാണെങ്കിൽ പിന്നെ പറയുകയും വേണ്ട. എന്തായാലും ആഭരണ പ്രേമികളെ സംബന്ധിച്ച് കുറച്ചുകാലമായി ആശ്വാസകരമായ വാർത്തകളല്ല വിപണിയിൽ നിന്നും പുറത്ത് വരുന്നത്. സ്വർണവില വീണ്ടും മുന്നോട്ട് കുതിക്കുകയാണ്. ഇതേ വില വർധനവ് വരും ദിവസങ്ങളിലും തുടർന്നാൽ സ്വർണം വാങ്ങുക എന്നത് സാധാരണക്കാരെ സംബന്ധിച്ച് വലിയ പ്രയാസമാകും.
വില വീണ്ടും 53,000 കടന്നു
പവന് 52,840 രൂപ എന്ന നിരക്കിലായിരുന്നു ഇന്നലെ സംസ്ഥാനത്തെ സംസ്ഥാനത്ത് സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് വില വീണ്ടും കൂടി. പവന് 240 രൂപയാണ് ഇന്ന് കൂടിയത്. അതോടെ വില 53,080 രൂപയിലേക്കെത്തി. ഗ്രാമിന് 6,635 രൂപ. മെയ് മാസം പവന് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണ് ഇന്നത്തേത്.

അക്ഷയതൃതീയ മെയ് 10ന്
അക്ഷയതൃതീയ എന്നാല്‍ സ്വര്‍ണം വാങ്ങാന്‍ ഏറ്റവും ഉത്തമമായ ദിവസം എന്ന് കരുതുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇത്തവണ മെയ് 10നാണ് അക്ഷയതൃതീയ. ഭാരതീയ വിശ്വാസപ്രകാരം സര്‍വൈശ്വര്യത്തിന്റെ ദിനമാണ് അക്ഷയ തൃത്രീയ. ശുഭകാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഉത്തമമായ വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തൃതീയയാണ് അക്ഷയതൃതീയ. അക്ഷയ തൃതീയ ദിവസം ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്നാണ് വിശ്വാസം.
സ്വർണവില വരും ദിവസങ്ങളിലും മുന്നോട്ട് കുതിച്ചാൽ അക്ഷയതൃതീയ ദിവസം സ്വർണം വാങ്ങാൻ പദ്ധതിയിട്ടിരുന്നവരുടെ കണക്ക് കൂട്ടലുകൾ മുഴുവൻ തെറ്റുമെന്ന കാര്യം ഉറപ്പാണ്.
ഒരു പവൻ വാങ്ങാൻ എത്ര നൽകണം..?
സ്വർണവില വർധിച്ച സാഹചര്യത്തിൽ ആഭരണം വാങ്ങുമ്പോഴും ആനുപാതികമായ വർധനവുണ്ടാകും. കാരണം സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയ്ക്കൊപ്പം പണിക്കൂലിയും ജിഎസ്ടിയും നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടിയാൽ 1 പവൻ സ്വർണാഭരണം വാങ്ങുമ്പോൾ ഏകദേശം 58,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.
ആഗോള സ്വർണവില
അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണവ്യാപാരം നേട്ടത്തിലാണ് നടക്കുന്നത്. നിലവില്‍ സ്വര്‍ണം ഔണ്‍സിന് 2,324.55 ഡോളറിലാണ് വ്യാപാരം ചെയ്യുന്നത്. ആഗോള വിപണികളിലെ വിലമാറ്റങ്ങള്‍ ഡോളറിലായതിനാല്‍ തന്നെ നേരിയ ചലനങ്ങള്‍ പോലും പ്രാദേശിക വിലകളെ ബാധിക്കും. ഡോളര്‍- രൂപ വിനിമയ നിരക്കും ഇവിടെ പ്രധാനമാണ്.

റെക്കോർഡ് വില ഏപ്രിൽ മാസം
സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത് കഴിഞ്ഞ മാസമാണ്. ഏപ്രിൽ 19- വെള്ളിയാഴ്ച രേഖപ്പെടുത്തിയ 54,520 രൂപയാണ് പവന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. ഗ്രാമിന് 6815 രൂപയായിരുന്നു അന്ന് വില. ഏപ്രിൽ 20,21 തിയ്യതികളിലാണ് സംസ്ഥാനത്തെ രണ്ടാമത്തെ റെക്കോർഡ് ഉയരം സ്വർണ്ണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അന്ന് ഒരു പവൻ സ്വർണ്ണത്തിന് 54440 രൂപയും, ഗ്രാമിന് 6805 രൂപയുമായിരുന്നു വില.
സ്വർണം വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം..?
1. വാങ്ങുന്ന സ്വര്‍ണ്ണത്തിന്‍റെ പരിശുദ്ധി പരിശോധിച്ച് ഉറപ്പുവരുത്താന്‍ മറക്കരുത്.
2. അംഗീകൃതവും വിശ്വസനീയവുമായ ജ്വല്ലറികളില്‍ നിന്നാണ് സ്വര്‍ണം വാങ്ങുന്നതെന്ന് ഉറപ്പാക്കുക.
3. വ്യത്യസ്ത ജ്വല്ലറികള്‍ക്ക് വ്യത്യസ്ത മേക്കിംഗ് ചാര്‍ജുകള്‍ ഉണ്ടായിരിക്കാം. അതിനാല്‍ നഷ്ടം സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഒന്നിലധികം ഉറവിടങ്ങളില്‍ നിന്നുള്ള വിലകള്‍ താരതമ്യം ചെയ്യുന്നത് നല്ലതാണ്.


Click it and Unblock the Notifications