വലിയ അളവിൽ സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ ഉടൻ തന്നെ വാങ്ങുന്നതായിരിക്കും നല്ലത്. അല്ലെങ്കിൽ അഡ്വൻസ് ബുക്ക് ചെയ്യുന്നതും ബുദ്ധിയാണ്. കാരണം സംസ്ഥാനത്തെ സ്വർണവില റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്. കഴിഞ്ഞ 12 ദിവസത്തിനുള്ളിൽ 1080 രൂപയാണ് പവന്‍റെ വിലയിലുണ്ടായ വർധനവ്. വരും ദിവസങ്ങളിലും സ്വർണവില മുകളിലേക്ക് ഉയർന്നാൽ അത് ആഭരണം വാങ്ങാൻ കാത്തിരുന്നവരുടെ കീശ കാലിയാക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
വീണ്ടും 54,000 കടന്നു
പവന് 53840 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് വില മുകളിലേക്കാണ്. പവന് 240 രൂപയാണ് ഇന്ന് കൂടിയത്. അതോടെ വില 54,080 രൂപയിലേക്കെത്തി. 6760 രൂപയാണ് പവന്‍റെ വില.
കൂടിയത് 1080 രൂപ
ജൂലൈ ഒന്നാം തീയ്യതി പവന് 53,000 രൂപ എന്ന നിരക്കിലാണ് സംസ്ഥാനത്ത് സ്വർണവ്യാപാരം നടന്നത്. 4-ആം തീയ്യതിയാകുമ്പോഴേക്കും വില 53,600 രൂപയിലേക്കെത്തി. എന്നാൽ ആറാം തീയ്യതി വില കുതിച്ചുയർന്നു. അന്ന് 54120 രൂപയായിരുന്നു പവന്‍റെ വില. ജൂലൈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയായിരുന്നു അത്. പിന്നീടുള്ള ദിവസങ്ങളിലും ചാഞ്ചാടിയ വില 10-ആം തീയ്യതി ആകുമ്പോഴേക്കും 53,680 രൂപയിലേക്കെത്തി. 12-ആം തീയ്യതി സ്വർണവില വീണ്ടും 54,000 കടന്നു.

ഒരു പവൻ വാങ്ങാൻ 60,000 രൂപ നൽകേണ്ടി വരും
സ്വർണവില വീണ്ടും 54,000 രൂപ കടന്ന സാഹചര്യത്തിൽ ഒരു പവൻ ആഭരണം വാങ്ങാൻ എത്ര രൂപ നൽകേണ്ടി വരും എന്ന് നോക്കാം. സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 60,000 രൂപ നൽകേണ്ടി വരും.
ആഗോള സ്വർണ്ണവില
അന്താരാഷ്ട്ര തലത്തിൽ, ഫ്ലാറ്റ് നിലവാരത്തിലാണ് വെള്ളിയാഴ്ച്ച രാവിലെ സ്വർണ്ണ വ്യാപാരം നടക്കുന്നത്. ട്രോയ് ഔൺസിന് 6.74 ഡോളർ (0.28%) താഴ്ന്ന് 2,409.34 ഡോളർ എന്നതാണ് നിരക്ക്.
അഡ്വാന്‍സ് ബുക്കിംഗ് ഗുണം ചെയ്യും
വരും ദിവസങ്ങളിൽ വലിയ അളവിൽ സ്വർണാഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. കാരണം പവന്‍റെ വിലയിൽ വർധനവുണ്ടായാൽ അതുവഴി ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാൻ അഡ്വാന്‍സ് ബുക്കിംഗ് സഹായികികും.
സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.

വില ഉയരുമോ..?
വരും മാസങ്ങളിൽ സ്വർണവില മുകളിലേക്ക് ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അതിന് കാരണമായി യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്, സെപ്തംബറില്‍പ്രതീക്ഷിക്കപ്പെടുന്ന യുഎസ് ഫെഡിന്‍റെ പലിശ നിരക്ക് യോഗം തുടങ്ങിയവയാണ് ചൂട്ടിക്കാട്ടുന്നത്. എണ്ണവിലയിലെ കുതിപ്പ് ആഗോളതലത്തില്‍പണപ്പെരുപ്പ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതു സ്വര്‍ണത്തിനു കരുത്തുപകര്‍ന്നേക്കാം.
കഴിഞ്ഞ മെയിൽ ചൈനീസ് കേന്ദ്ര ബാങ്ക് സ്വർണ്ണം വാങ്ങുന്നത് താൽക്കാലികമായി നിർത്തി വെച്ചിരുന്നു. ഇനിയുള്ള മാസങ്ങളിൽ വാങ്ങൽ തുടർന്നാൽ അത് സ്വർണ്ണ വിലയിൽ കുതിപ്പ് നൽകുന്ന ഘടകമായി മാറും.
സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസം 2024 മെയ് ആണ്. മെയ് 20-ആം തീയ്യതി ഒരു പവൻ സ്വർണ്ണത്തിന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications