മലയാളികളെ സംബന്ധിച്ചിടത്തോളം സ്വർണാഭരണങ്ങളോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. എല്ലാ ആഘോഷ വേളകളിലും സ്വർണാഭരണങ്ങളണിഞ്ഞ് പങ്കെടുക്കാനാണ് സ്ത്രീകൾ ആഗ്രഹിക്കുന്നത്. വിവാഹത്തിനാണെങ്കിൽ പ്രത്യേകിച്ചും. എന്നാൽ സംസ്ഥാനത്തെ സ്വർണവില റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്. ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ 60,000 രൂപയോളം നൽകണമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി.
ഇന്നത്തെ വില
പവന് 53,000 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടത്തത്. എന്നാൽ ഇന്ന് വിലയിൽ നേരിയ കുറവുണ്ട്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 52,800 രൂപയും, ഗ്രാമിന് 6,600 രൂപയുമാണ് വില.
ജൂൺ ഏഴാം തിയ്യതിയാണ് ഈ മാസത്തെ ഉയർന്ന നിരക്കിലേക്ക് സ്വർണ്ണ വില എത്തിയത്. ഒരു പവൻ സ്വർണ്ണത്തിന് 54,080 രൂപയും, ഗ്രാമിന് 6,760 രൂപയുമായിരുന്നു അന്നത്തെ വില നിലവാരം. അതേസമയം ജൂൺ മാസത്തെ കുറഞ്ഞ വില രേഖപ്പെടുത്തിയത് 8,9,10 ദിവസങ്ങളിലാണ്. ഒരു പവൻ സ്വർണ്ണത്തിന് 52,560 രൂപയും, ഗ്രാമിന് 6,570 രൂപയുമായിരുന്നു വില.

ഒരു പവൻ വാങ്ങാൻ എത്ര നൽകണം..?
ആഭരണം വാങ്ങുമ്പോൾ അതിനൊപ്പം പണിക്കൂലി, നികുതി, ഹാള്മാര്ക്കിങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 60,000 രൂപ നൽകേണ്ടി വരും.
ആഗോള സ്വർണ്ണവില
അന്താരാഷ്ട്ര തലത്തിൽ, ബുധനാഴ്ച്ച രാവിലെ ചെറിയ നഷ്ടത്തിലാണ് സ്വർണ്ണ വ്യാപാരം നടക്കുന്നത്. ട്രോയ് ഔൺസിന് 3.80 ഡോളർ (0.16%) താഴ്ന്ന് 2,316.47 ഡോളർ എന്നതാണ് നിരക്ക്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി വലിയ കയറ്റമില്ലാതെയാണ് സ്വർണ്ണ വ്യാപാരം നടക്കുന്നത്. ആഗോള തലത്തിൽ സംഘർഷ സാഹചര്യങ്ങൾ നില നിൽക്കുന്നുണ്ടെങ്കിലും നിലവിലെ സ്ഥിതിഗതികൾ രൂക്ഷമല്ല. പൊതുവെ ലോകമെങ്ങുമുള്ള ഓഹരി വിപണികൾ മികച്ച പ്രകടനം നടത്തുന്നതും സ്വർണ്ണത്തിലെ നിക്ഷേപം വർധിക്കാതിരിക്കാൻ ഒരു കാരണമാണ്..

വില ഉയരുമോ..?
വരാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്, സെപ്തംബറില്‍പ്രതീക്ഷിക്കപ്പെടുന്ന യുഎസ് ഫെഡിന്റെ പലിശ നിരക്ക് യോഗം, കമ്പനികളുടെ മൂന്നാം പാദ വരുമാന കണക്കുകള്‍എന്നിവ ആഗോള- പ്രാദേശിക വിപണികളിലെ സ്വര്‍ണവിലയെ സ്വാധീനിച്ചേക്കാം.
കഴിഞ്ഞ മെയിൽ ചൈനീസ് കേന്ദ്ര ബാങ്ക് സ്വർണ്ണം വാങ്ങുന്നത് താൽക്കാലികമായി നിർത്തി വെച്ചിരുന്നു. ഇനിയുള്ള മാസങ്ങളിൽ വാങ്ങൽ തുടർന്നാൽ അത് സ്വർണ്ണ വിലയിൽ കുതിപ്പ് നൽകുന്ന ഘടകമായി മാറും.
സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസം മെയ് ആണ്. മെയ് 20-ആം തീയ്യതി ഒരു പവൻ സ്വർണ്ണത്തിന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില.
ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ്
സ്വര്‍ണവില എപ്പോൾ കുറയുമെന്നോ എപ്പോൾ കൂടുമെന്നോ പറയാൻ സാധിക്കില്ല. അതുകൊണ്ടു തന്നെ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നത് നല്ലതാണ്. വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിൽ നിലവിലുള്ള വിലയില്‍സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്.
സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
അത്യാവശ്യത്തിന് പണം നേടാം
സ്വർണവില അരലക്ഷം രൂപയ്ക്ക് മുകളിൽ തുടരുന്നത് കൊണ്ട് തന്നെ പണം അത്യാവശ്യമുള്ളവർക്ക് സ്വർണപ്പണയത്തിലൂടെ നേട്ടമുണ്ടാക്കാം. പണയം വെച്ച സ്വർണത്തിൻ്റെ ശുദ്ധതയും തൂക്കവും അടിസ്ഥാനമാക്കിയാണ് വായ്പയുടെ മൂല്യം നിശ്ചയിക്കുന്നത്.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications