സ്വർണമണിയാതെ മലയാളികൾക്ക് ആഘോഷമില്ല. പിറന്നാൾ, വിവാഹം, മറ്റ് വിശേഷ ദിവസങ്ങൾ തുടങ്ങിയ എല്ലാ ആഘോഷങ്ങളിലും സ്വർണം നെഞ്ചോട് ചേർന്നിരിക്കുന്നുണ്ടാകും. എന്നാൽ കഴിഞ്ഞ കുറേ നാളുകളായി പവന്‍റെ വില ആഭരണപ്രേമികളുടെ നെഞ്ചിടിപ്പ് കൂട്ടിയിരുന്നു. റോക്കറ്റ് പോലെ കുതിച്ചുയരുകയായിരുന്നു സ്വർണവില. അരലക്ഷവും കടന്ന് വില മുന്നോട്ട് പോയി. എന്നാൽ ആഭരണം വാങ്ങാനിരുന്നവർക്ക് സന്തോഷം പകരുന്ന വാർത്തകളാണ് വിപണിയിൽ നിന്നും പുറത്ത് വരുന്നത്. എന്താണ് വാർത്ത എന്നാണോ, സ്വർണവിലയിൽ വൻ വിലക്കുറവാണുണ്ടായിരിക്കുന്നത്.
കുറഞ്ഞത് 640 രൂപ
പവന് 53,720 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് വിലയിൽ 640 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. അതോടെ പവന്‍റെ വില 53,080 രൂപയിലേക്കെത്തി. ഗ്രാമിന് 6,635 രൂപ.
ജൂൺ ഏഴാം തിയ്യതിയാണ് ഈ മാസത്തെ ഉയർന്ന നിരക്കിലേക്ക് സ്വർണ്ണ വില എത്തിയത്. ഒരു പവൻ സ്വർണ്ണത്തിന് 54,080 രൂപയും, ഗ്രാമിന് 6,760 രൂപയുമായിരുന്നു അന്നത്തെ വില നിലവാരം. ആ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ 1000 രൂപയാണ് പവന് കുറഞ്ഞത്.

ഒരു പവൻ വാങ്ങാൻ
ആഭരണം വാങ്ങുമ്പോൾ അതിനൊപ്പം പണിക്കൂലി, നികുതി, ഹാള്മാര്ക്കിങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 58,000 രൂപ നൽകേണ്ടി വരും.
ആഗോള സ്വർണ്ണവില
അന്താരാഷ്ട്ര തലത്തിൽ, വാരാന്ത്യത്തിൽ വലിയ നഷ്ടത്തിലാണ് സ്വർണ്ണ വ്യാപാരം ക്ലോസ് ചെയ്തിരിക്കുന്നത്. ട്രോയ് ഔൺസിന് 40.22 ഡോളർ (1.70%) താഴ്ന്ന് 2,320.79 ഡോളർ എന്നതാണ് നിരക്ക്.
ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ്
സ്വര്‍ണവില എപ്പോൾ കുറയുമെന്നോ എപ്പോൾ കൂടുമെന്നോ പറയാൻ സാധിക്കില്ല. അതുകൊണ്ടു തന്നെ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നത് നല്ലതാണ്. വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിൽ നിലവിലുള്ള വിലയില്‍സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്.
സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.

സ്വർണം വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം..?
1. വാങ്ങുന്ന സ്വര്‍ണ്ണത്തിന്‍റെ പരിശുദ്ധി പരിശോധിച്ച് ഉറപ്പുവരുത്താന്‍മറക്കരുത്.
2. അംഗീകൃതവും വിശ്വസനീയവുമായ ജ്വല്ലറികളില്‍നിന്നാണ് സ്വര്‍ണം വാങ്ങുന്നതെന്ന് ഉറപ്പാക്കുക.
3. വ്യത്യസ്ത ജ്വല്ലറികള്‍ക്ക് വ്യത്യസ്ത മേക്കിംഗ് ചാര്‍ജുകള്‍ഉണ്ടായിരിക്കാം. അതിനാല്‍നഷ്ടം സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ഒന്നിലധികം ഉറവിടങ്ങളില്‍നിന്നുള്ള വിലകള്‍താരതമ്യം ചെയ്യുന്നത് നല്ലതാണ്.
ഏറ്റവും ഉയർന്ന വില മെയ് മാസത്തിൽ
സംസ്ഥാനത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസം മെയ് ആണ്. മെയ് 20-ആം തീയ്യതി ഒരു പവൻ സ്വർണ്ണത്തിന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില. മെയ് ഒന്നാം തിയ്യതി പവന് 52,440 രൂപയും, ഗ്രാമിന് 6,555 രൂപയുമായിരുന്നു വില. 31-ആം തീയ്യതി 53,360 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില.
വില തീരുമാനിക്കുന്നത് ആര്..?
കേരളത്തിലെ സ്വർണ്ണവില തീരുമാനിക്കുന്നത് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻസ് അസോസിയേഷൻ ആണ്. ഓരോ ദിവസത്തെയും രൂപയുടെ വിനിമയ നിരക്ക്,അന്താരാഷ്ട്ര വിപണിയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ 24 കാരറ്റ് സ്വർണ്ണത്തിന്‍റെ ബാങ്ക് നിരക്ക്, ഡോളർ വില തുടങ്ങിയ ഘടകങ്ങളെല്ലാം അസോസിയേഷനുകൾ സ്വർണ്ണവില നിശ്ചയിക്കുന്നതിൽ കണക്കിലെടുക്കുന്നുണ്ട്.
More From GoodReturns

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ!

യുഎഇയിൽ സ്വർണവില കുറവ്: നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുമ്പോൾ ഈ കസ്റ്റംസ് നിയമങ്ങൾ അറിഞ്ഞിരിക്കണം!

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications