സ്വർണാഭരണങ്ങളോടുള്ള താൽപര്യം കുറച്ച് നാളത്തേക്ക് മാറ്റിവയ്ക്കുന്നതാണ് നല്ലത്. വേറെ ഒന്നും കൊണ്ടല്ല വന്ദേ ഭാരത് ട്രെയിൻ പോലെ കുതിച്ചു പായുകയാണ് സ്വർണ വില. ഈ രീതിയിലാണ് വില കൂടുന്നതെങ്കിൽ മാർച്ച് മാസം തന്നെ പവന്‍റെ വില 60,000 രൂപയ്ക്ക് മുകളിലേക്ക് പോകും. 50,000 രൂപയും കടന്ന് 51,000 രൂപയ്ക്ക് മുകളിലേക്കെത്തിയിരിക്കുകയാണ് സംസ്ഥാനത്ത് സ്വർണത്തിന്‍റെ വില.
ഇന്നത്തെ വില
50,680 രൂപ എന്ന നിരക്കിലായിരുന്നു ചൊവ്വാഴ്ച സംസ്ഥാനത്ത് സ്വർണ വ്യാപാരം നടന്നത്. അതായത് ഗ്രാമിന് 6,335 രൂപ. എന്നാൽ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും പവന്‍റെ വില 600 രൂപ കൂടി.
സ്വർണം പവന് 51,280 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വ്യാപാരം. അതായത് ഗ്രാമിന് 6,140 രൂപ. ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.

വില വർധനവിന് കാരണം
ഈ വർഷം യുഎസ് ഫെഡ് തുടർച്ചയായി പലിശ നിരക്കുകൾ കുറയ്ക്കുമെന്ന വാർത്തയാണ് സ്വർണ വില ഉയരാൻ കാരണമാകുന്നത്. ചൈനീസ് കേന്ദ്രബാങ്ക് അടക്കമുള്ള ലോക ബാങ്കുകൾ സ്വർണ്ണത്തിൽ നിക്ഷേപം വർധിപ്പിക്കുന്നു. ചൈനീസ് വനിതകൾ വൻതോതിൽ സ്വർണ്ണം വാങ്ങിക്കൂട്ടുന്നത് ഇപ്പോൾ സ്വർണ്ണത്തിന്റെ ഡിമാൻഡ് ഉയർത്തുന്ന മറ്റൊരു ഘടകമാണ്.
അന്താരാഷ്ട്ര തലത്തിൽ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 6.80 ഡോളർ (0.30%) ഉയർന്ന് 2286.89 ഡോളർ എന്നതാണ് നിരക്ക്.
ഒരു പവൻ വാങ്ങാൻ 56,000 നൽകണം
സ്വർണ വില വീണ്ടും റെക്കോർഡ് നിരക്കിലേക്കുയർന്ന സാഹചര്യത്തിൽ ആഭരണം വാങ്ങുമ്പോൾ പവന് 56,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. കാരണം സ്വർണാഭരണം വാങ്ങുമ്പോൾ പണിക്കൂലി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. അങ്ങനെ നോക്കിയാൽ 2600 രൂപ പണിക്കൂലി വരും. 3 ശതമാനം ജിഎസ്ടി അതായത് 1700 രൂപ. അതോടൊപ്പം എച്ച്.യു.ഐ.ഡി നിരക്കും കൂടി ചേരുമ്പോൾ ഏകദേശം 56,000 രൂപയാകും.
വില വർധനവ് നേട്ടമാക്കാം
സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്കെത്തിയെങ്കിലും വിലവർധനവ് നേട്ടമാക്കാനും ചില വഴികളുണ്ട്. അത് സ്വർണം വാങ്ങുമ്പോഴല്ല, നൽകുമ്പോഴാണ്. അതായത് സ്വർണം വിൽക്കുകയോ പണയം വെക്കുകയോ ചെയ്യുമ്പോൾ ഇപ്പോൾ നല്ല വില കിട്ടും.
പണത്തിന് അത്യാവശ്യമുണ്ടെങ്കിൽ ആദ്യത്തെ വഴി സ്വർണം വിൽക്കുക എന്നതാണ്. അതേ സമയം ഭാവിയിൽ സ്വർണ വില ഉയരാൻ സാധ്യതയുള്ളത് കൊണ്ട് സ്വർണം വിറ്റാൽ അത് താൽക്കാലിക ലാഭവും ഭാവിയിൽ നഷ്ടവുമാകും. അതുകൊണ്ട് കൃത്യമായി തിരിച്ചടക്കാൻ സാധിക്കും എന്നുള്ളവർക്ക് സ്വർണം പണയം വെയ്ക്കുന്നതാണ് നല്ലത്. അതായത് സ്വർണ വായ്പ.
സ്വർണ വായ്പയിലൂടെ എത്ര തുക ലഭിക്കും..?
സ്വർണാഭരണങ്ങൾ ഈടായി നൽകി വായ്പയെടുക്കുന്നതാണ് ഗോൾഡ് ലോൺ. ബാങ്ക്, എൻബിഎഫ്സികൾ എന്നിലരാണ് ഗോൾഡ് ലോൺ അനുവദിക്കുക. സാധാരണയായി സ്വർണത്തിന്‍റെ മൂല്യത്തിന്‍റെ 75 ശതമാനം മുതൽ 90 ശതമാനം വരെ വായ്പയായി ലഭിക്കും.
അതായത് ഇന്നത്തെ നിരക്കിൽ ഏകദേശം 50,000 രൂപ വരെ ഒരു പവൻ സ്വർണം പണയം വെയ്ക്കുന്നതിലൂടെ നേടാം എന്ന് സാരം.

മാർച്ച് മാസത്തിൽ കൂടിയത് 3,800 രൂപ
സ്വർണ വിലയിൽ റെക്കോർഡുകൾ തീർത്ത മാസമായിരുന്നു മാർച്ച്. പവന്‍റെ വില ആദ്യമായി അരലക്ഷവും കടന്ന് മുന്നോട്ട് പോയി. മാർച്ച് മാസത്തിൽ മാത്രം ഏകദേശം 3800 രൂപയുടെ വർധനവുണ്ടായി. 46,320 രൂപയായിരുന്നു മാർച്ച് 1-ലെ സ്വർണ വില. മാർച്ച് രണ്ടാം തീയ്യതി വില 47,000 രൂപയിലേക്കെത്തി. മാർച്ച് 7-ന് പവന്‍റെ വില 48,000 രൂപയും 21-ആം തീയ്യതി 49,000 രൂപയ്ക്ക് മുകളിലേക്കും പാഞ്ഞു.
ഇന്ത്യയിലുള്ള സ്വർണം
ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം കൈവശമുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്തെ മൊത്തം സ്വർണത്തിൽ 803.58 ടൺ ആർബിഐയുടെ കയ്യിലാണ്. ഇന്ത്യയിൽ ജനങ്ങളുടെ കൈവശം ഏകദേശം 25,000 ടൺ സ്വർണമുണ്ടെന്നുമാണ് കണക്ക്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
