സ്വർണം എന്ന് കേൾക്കുമ്പോൾ സന്തോഷിക്കുന്ന ആഭരണ പ്രേമികൾക്ക് ഇപ്പോൾ സ്വർണം എന്നത് നെഞ്ചിലെ തീ ആണ്. കാരണം ഓരോ ദിവസം കഴിയുമ്പോഴും റോക്കറ്റ് പോലെ കുതിച്ചുയരുകയാണ് സ്വർണ വില. പവന്‍റെ വില 50,000 കടന്ന് 60,000 രൂപ തൊടാനുള്ള കുതിപ്പിലാണ്.
ഇന്ന് വില 52,600
സംസ്ഥാനത്ത് ഇന്നലെ 52,520 രൂപയായിരുന്നു പവന്‍റെ വില. അതായത് ഗ്രാമിന് 6,565 രൂപ. എന്നാൽ ചൊവ്വാഴ്ച സംസ്ഥാനത്ത് വീണ്ടും സ്വർണത്തിന് വില കൂടി. 80 രൂപയാണ് പവന് കൂടിയത്.
52,600 രൂപയാണ് ഇന്ന് സംസ്ഥാനത്ത് സ്വർണവില. ഗ്രാമിന് 6,575 രൂപ. സ്വർണത്തിന് സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.

വില ഇനിയും കൂടും
അമേരിക്കയുടെ കേന്ദ്രബാങ്കായ യു.എസ് ഫെഡറല്‍ റിസര്‍വ് ജൂണ്‍ മുതല്‍ തന്നെ അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തല്‍ ശക്തമാണ്. അടിസ്ഥാന പലിശനിരക്ക് കുറഞ്ഞാല്‍ ആനുപാതികമായി അമേരിക്കന്‍ സര്‍ക്കാരിന്‍റെ കടപ്പത്രങ്ങളുടെ ആദായനിരക്ക് താഴും. ഇതോടെ സ്വർണ നിക്ഷേപത്തിൽ വർധനവുണ്ടാകും. ഇതാണ് ഇതാണ് സ്വര്‍ണവില കൂടാനിടയാക്കുന്ന മുഖ്യകാരണം.
അതോടൊപ്പം ഇസ്രയേൽ യുദ്ധം, മറ്റ് രാജ്യാന്തര രാഷ്ട്രീയ സംഭവ വികാസങ്ങൾ തുടങ്ങിയവയും സ്വർണവില കൂടാൻ വഴിയൊരുക്കുന്നു. എന്തായാലും വരും നാളുകളിലും സ്വർണവില മുന്നോട്ട് കുതിക്കാൻ തന്നെയാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.
ആഗോള സ്വർണ വില
അന്താരാഷ്ട്ര തലത്തിൽ നേട്ടത്തിലാണ് ഈ വാരത്തിന്റെ തുടക്കത്തിലും വ്യാപാരം നടക്കുന്നത്. ട്രോയ് ഔൺസിന് 5.84 ഡോളർ (0.25%) ഉയർന്ന് 2344.70 ഡോളർ എന്നതാണ് നിരക്ക്.
കീശ കീറും
ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണം വാങ്ങുമ്പോൾ ഏകദേശം 57,000 രൂപയ്ക്ക് മുകളിൽ നിൽകേണ്ടി വരും. അതായത് സ്വർണാഭരണം വാങ്ങുമ്പോൾ മൂന്ന് ശതമാനം ജി.എസ്.ടി, 45 രൂപ ഹോള്‍മാര്‍ക്ക് ഫീസ്,കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവ നൽകണം. അതോടെയാണ് വില 57,000 രൂപയ്ക്ക് മുകളിലേക്കെത്തുന്നത്.
ആരാണ് സ്വര്‍ണവില നിശ്ചയിക്കുന്നത്?
സ്വര്‍ണം ഒരു ഉത്പന്നം മാത്രമായതിനാല്‍ സര്‍ക്കാരിന് വില നിശ്ചയിക്കാനാവില്ല. ഭീമ ജുവലറി ചെയര്‍മാന്‍ ഡോ.ബി. ഗോവിന്ദന്‍ നയിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷനാണ് കാലങ്ങളായി കേരളത്തിലെ സ്വര്‍ണവില നിശ്ചയിക്കുന്നത്. മറ്റ് സംഘടനകളും സ്വര്‍ണാഭരണ വിതരണക്കാരും ഈ വില പിന്തുടരുകയുമാണ് ചെയ്യുന്നത്.
ഓരോ ദിവസത്തെയും ഡോളറിന്റെ മൂല്യം, രൂപയുമായുള്ള വിനിമയനിരക്ക്, സ്വര്‍ണത്തിന്റെ അന്താരാഷ്ട്ര വിലയ്ക്കനുസരിച്ച് ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണത്തിന്റെ ബാങ്ക് നിരക്ക്, ഇവ പ്രകാരം മുംബൈ വിപണിയിലെ വില എന്നിവ അവലോകനം ചെയ്താണ് ഓരോ ദിവസവും സ്വര്‍ണവില നിര്‍ണയിക്കുന്നത്.

ഏപ്രിൽ മാസം കൂടിയത് 1,720 രൂപ
സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലെത്തിയ മാസമാണ് ഏപ്രിൽ. ഓരോ ദിവസവും സ്വർണവില പുതിയ ഉയരങ്ങൾ താണ്ടി. ഏപ്രിൽ 1-ന് 50,880 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില. രണ്ടാം തീയ്യതി ചെറുതായി കുറഞ്ഞു. വില 50,680 രൂപയിലേക്കെത്തി. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വില റോക്കറ്റ് പേലെ കുതിച്ചു.
മൂന്നാം തീയ്യതി വില 51,280 രൂപയിലേക്കും നാലാം തീയ്യതി വില 51,680 രൂപയിലേക്കുമെത്തി. ആറാം തീയ്യതി വില 52,280 രൂപയിലെത്തി. ഇന്നത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഏപ്രിൽ മാസത്തെ ആദ്യ 9 ദിവസത്തിനിടെ 1,720 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർധിച്ച വില.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications