സ്വർണവില കേട്ട് തലകറങ്ങരുത്, ഉടൻ തന്നെ പവന്‍റെ വില 60,000 കടക്കും, ഇന്നത്തെ നിരക്കറിയാം

റോക്കറ്റ് പോലെ കുതിച്ചു പായുകയാണ് സംസ്ഥാനത്തെ സ്വർണവില. പവന്‍റെ വില 53,000 രൂപയും കടന്ന് 54,000 രൂപയ്ക്ക് മുകളിലേക്കെത്തിയിരിക്കുകയാണ്. ഈ മുന്നേറ്റം വരും ദിവസങ്ങളിലും തുടർന്നാൽ ഏപ്രിൽ മാസം അവസാനിക്കുന്നതിന് മുൻപ് പവന്‍റെ വില 60,000 രൂപ കടക്കാനാണ് സാധ്യത. എന്തായാലും സാധാരണക്കാരന് ഒരു തരി പൊന്ന് വാങ്ങുക എന്നത് അസാധ്യമെന്ന തരത്തിലാണ് സ്വർണവില കുതിക്കുന്നത്.

ഇന്ന് കൂടിയത് 400 രൂപ

വ്യാഴാഴ്ച ആഭരണ പ്രേമികൾക്ക് നേരിയ ആശ്വാസമുണ്ടായിരുന്നു. കാരണം ഇന്നലെ നേരിയ കുറവ് സ്വർണവിലയിൽ രേഖപ്പെടുത്തി. ഒരു പവൻ സ്വർണ്ണത്തിന് 240 രൂപ കുറഞ്ഞ് 54120 എന്നതായിരുന്നു ഇന്നലെ സംസ്ഥാനത്തെ സ്വർണവില. ഗ്രാമിന് 6765 രൂപ.

വെള്ളിയാഴ്ച സ്വർണത്തിന് 400 രൂപ വർധിക്കുകയാണ് ചെയ്തത്. അതോടെ പവന്‍റെ വില 54520 രൂപയിലേക്കുയർന്നു. ഗ്രാമിന് 6815 രൂപയാണ് ഇന്നത്തെ വില. സംസ്ഥാനത്ത് പവന് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണിത്.

കുതിപ്പിന് കാരണം

ഇറാൻ-ഇസ്രായേൽ യുദ്ധപ്രതിസന്ധി തുടരുന്നതാണ് ഇപ്പോൾ സ്വർണ്ണവില ഉയരാനുള്ള പ്രധാന കാരണം. ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇറാനിലെ ഇസ്ഫഹാൻ നഗരത്തിലാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയെന്നാണ് പുറത്ത് വരുന്ന വാർത്ത. പ്രതിസന്ധി കൂടുതൽ രൂക്ഷമായാൽ വരും ദിവസങ്ങളിലും സ്വർണവില കൂടാൻ തന്നെയാണ് സാധ്യത.

എന്നാലുമെന്‍റെ പൊന്നേ...! സ്വർണവില സർവകാല റെക്കോർഡിൽ

ആഗോള സ്വർണ്ണവില

അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണവില ലാഭത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 8.75 ഡോളർ (0.37%) ഉയർന്ന് 2388.80 ഡോളർ എന്നതാണ് നിരക്ക്.

റെക്കോർഡുകളുടെ ഏപ്രിൽ

പവന്‍റെ വിലയിൽ സ്വർണം പുതിയ റെക്കോർഡുകൾ സൃഷ്ടിച്ച മാസമാണ് ഏപ്രിൽ. ഏപ്രിൽ മാസം ഇതുവരെ 3640 രൂപയാണ് കൂടിയത്. ഏപ്രിൽ 1-ന് സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്‍റെ വില. അഞ്ചാം തീയ്യതി വില 51,320 രൂപയിലേക്കും പത്താം തീയ്യതി വില 52,880 രൂപയിലേക്കും കുതിച്ചു. 12-ആം തീയ്യതിയാണ് വില 53,000 രൂപ കടക്കുന്നത്. ഏപ്രിൽ 16-ന് രേഖപ്പെടുത്തിയ 54,360 രൂപയാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന സ്വർണവില. 17-ആം തീയ്യതിയും ഇതേ വിലയിലാണ് വ്യാപാരം നടന്നത്.

ഒരു പവൻ വാങ്ങാൻ 58,000 രൂപ നൽകണം

സ്വർണം പുതിയ റെക്കോർഡുകൾ സൃഷ്ടിച്ച സാഹചര്യത്തിൽ സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ വില കേട്ട് തലകറഞ്ഞറുത്. കാരണം നിലവിലെ സ്വർണവില അനുസരിച്ച് ഒരു പവൻ ആഭരണം വാങ്ങുമ്പോൾ 60,000 രൂപയിലധികം നൽകേണ്ടി വരും. പവന്‍റെ വിലയോടൊപ്പം ഏറ്റവും കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനം,ജി.എസ്.ടി മൂന്ന് ശതമാനം,എച്ച്.യു.ഐ.ടി നിരക്ക് എന്നിവ നൽകണം. അങ്ങനെ കണക്ക് കൂട്ടുമ്പോഴാണ് വില 60,000 കടക്കുന്നത്.

എന്നാലുമെന്‍റെ പൊന്നേ...! സ്വർണവില സർവകാല റെക്കോർഡിൽ

മാർച്ച് മാസത്തിൽ കൂടിയത് 3,800 രൂപ

സ്വർണ വിലയിൽ റെക്കോർഡുകൾ തീർത്ത മാസമായിരുന്നു മാർച്ച്. പവന്‍റെ വില ആദ്യമായി അരലക്ഷവും കടന്ന് മുന്നോട്ട് പോയി. മാർച്ച് മാസത്തിൽ മാത്രം ഏകദേശം 3800 രൂപയുടെ വർധനവുണ്ടായി. 46,320 രൂപയായിരുന്നു മാർച്ച് 1-ലെ സ്വർണ വില. മാർച്ച് രണ്ടാം തീയ്യതി വില 47,000 രൂപയിലേക്കെത്തി. മാർച്ച് 7-ന് പവന്‍റെ വില 48,000 രൂപയും 21-ആം തീയ്യതി 49,000 രൂപയ്ക്ക് മുകളിലേക്കും പാഞ്ഞു.

ഇന്ത്യയിലുള്ള സ്വർണം

ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം കൈവശമുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്തെ മൊത്തം സ്വർണത്തിൽ 803.58 ടൺ ആർബിഐയുടെ കയ്യിലാണ്. ഇന്ത്യയിൽ ജനങ്ങളുടെ കൈവശം ഏകദേശം 25,000 ടൺ സ്വർണമുണ്ടെന്നുമാണ് കണക്ക്.

ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം കൈവശമുള്ള രാജ്യമാണ് ഇന്ത്യ. ഈ വർഷം യുഎസ് ഫെ‍ഡ് തുടർച്ചയായി പലിശ നിരക്കുകൾ കുറയ്ക്കുമെന്ന വാർത്തയാണ് സ്വർണ വില ഉയരാൻ കാരണമാകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X