തിരിച്ചു കയറി സ്വർണം, രണ്ടാമത്തെ ഉയർന്ന വിലയിൽ മഞ്ഞ ലോഹം, ഇന്നത്തെ നിരക്കറിയാം

എല്ലാ പ്രധാനപ്പെട്ട ദിവസങ്ങളിലും സ്വർണമണിഞ്ഞ് പുറത്തിറങ്ങനാണ് മലയാളി സ്ത്രീകൾ ഇഷ്ടപ്പെടുന്നത്. കല്യാണ ദിവസമാണെങ്കിൽ പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസത്തിനുള്ളിൽ സ്വർണ വില വന്ദേ ഭാരത് ട്രെയിൻ പോലെ കുതിച്ചു പായുകയായിരുന്നു. പവന്‍റെ വില 48,000 രൂപയും കടന്ന് 49,000 രൂപയ്ക്ക് മുകളിലേക്കെത്തി. വില അരലക്ഷം രൂപ കടക്കുമോ എന്ന് ആശങ്കപ്പെട്ടിരിക്കുമ്പോൾ ചെറിയ ആശ്വാസം നൽകി വില കുറഞ്ഞിരുന്നു. എന്നാൽ റെക്കോർഡ് വിലയിൽ നിന്നും താഴേക്കിറങ്ങിയ സ്വർണം വീണ്ടും പതിയെ മുകളിലേക്കുയരുകയാണ്.

ഇന്നത്തെ സ്വർണ വില

48,920 രൂപയായിരുന്നു ചൊവ്വാഴ്ച സംസ്ഥാനത്തെ സ്വർണ വില. എന്നാൽ ഇന്ന് വീണ്ടും വില 49,000 രൂപയ്ക്ക് മുകളിലേക്ക് തന്നെ പോയി. 160 രൂപയാണ് ബുധനാഴ്ച സ്വർണത്തിന് വർധിച്ചത്. അതൊടെ പവന്‍റെ 49,080 രൂപയിലേക്കെത്തി. 6,135 രൂപയാണ് ഗ്രാമിന്‍റെ വില.

വെറുതേ കൊതിപ്പിച്ചതാ, വീണ്ടും 49,000 കടന്ന് സ്വർണ വില

ആഗോള സ്വർണ വില

അന്താരാഷ്ട്ര തലത്തിൽ ചെറിയ ഇടിവിലാണ് സ്വർണ്ണ വ്യാപാരം നടക്കുന്നത്. ട്രോയ് ഔൺസിന് 1.04 ഡോളർ (0.05%) താഴ്ന്ന് 2178.49 ഡോളർ എന്നതാണ് വില.

റെക്കോർഡുകളുടെ മാർച്ച്

സ്വർണ വില പുതിയ റെക്കോർഡുകളിലേക്ക് കുതിച്ച മാസമാണ് മാർച്ച്. മാർച്ച് 21-ആം തീയ്യതിയാണ് സ്വർണ വില ചരിത്രത്തിലെ ഏറ്റവും വലിയ ഉയരത്തിലെത്തിയത്. പവന്, 49440 രൂപയും, ഗ്രാമിന് 6180 രൂപയുമായിരുന്നു അന്നത്തെ വില. മാർച്ച് 27, മാർച്ച് 22 തിയ്യതികളിലാണ് സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ രണ്ടാമത്തെ റെക്കോർഡ് ഉയരത്തിലേക്ക് വില എത്തിയത്. പവന് 49080 രൂപയും, ഗ്രാമിന് 6135 രൂപയുമാണ് വില.

മാർച്ച് 1-ആം തീയ്യതി 46,320 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില. 5-ആം തീയ്യതി വില 47,560 രൂപയിലേക്കും 10-ആം തീയ്യതി വില 48,600 രൂപയിലേക്കുമെത്തി. പിന്നീടുള്ള ദിവസങ്ങളിലും സ്വർണ വില നേരിയ മുന്നേറ്റത്തിനാണ് സാക്ഷിയായത്. ഇന്നത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ നാല് ആഴ്ചയ്ക്കിടെ 2,760 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയ വില.

സ്വർണ വിലയുടെ ചരിത്രം

കഴിഞ്ഞ 20 വർഷത്തിനടെ ഏകദേശം 40,000 രൂപയ്ക്ക് മുകളിലാണ് ഒരു പവൻ സ്വർണത്തിന്‍റെ വില വർധിച്ചത്. 2005 ഓക്ടോബർ 10ന് 5,000 രൂപയായിരുന്നു സംസ്ഥാനത്ത് ഒരു പവൻ സ്വർണം വാങ്ങുമ്പോൾ നൽകേണ്ടിയിരുന്ന വില. 2008 ഒക്ടോബർ മാസത്തിൽ വില 10,000 രൂപയ്ക്ക് മുകളിലെത്തി.അതായത് 3 വർഷം കൊണ്ട് കൂടിയത് 5,000 രൂപ.

മൂന്ന് വർഷങ്ങൾക്ക് ശേഷം 2011ൽ സ്വർണ വില ചരിത്രത്തിലാധ്യമായി 20,000 രൂപ കടന്നു. 2011 ഓഗസ്റ്റ് 19നാണ് സ്വർണം 20000 എന്ന് മാന്ത്രിക സംഖ്യ കടന്നത്. എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ സ്വർണ വില പതിയെ മാത്രമാണ് വർധിച്ചത്. പവന്‍റെ വില 25,000 രൂപയ്ക്ക് മുകളിലേക്കുയരുന്നത് 2019 ഫെബ്രുവരി 19നാണ്.

2020 ജനുവരി 6ന് സ്വർണ വില 30,200-ലേക്കെത്തി. 2020 ജൂലായ് 31 ആകുമ്പോഴേക്കും സ്വർണ വില 40,000 കടന്നു. 2023 ഏപ്രിൽ 5-നാണ് സ്വർണ വില 45,000 തൊടുന്നത്. 2024 മാർച്ച് 7-ന് സ്വർണ വില 48,000 എന്ന സംഖ്യയിലേക്കുമെത്തി. 2024 മാർച്ച് 21-ആം തീയ്യതി സ്വർണ വില 49,000 രൂപയും പിന്നിട്ടു.

വരും ദിവസങ്ങളിലും സ്വർണ വിലയിൽ വർധനവുണ്ടാകാനാണ് സാധ്യത. അങ്ങനെയെങ്കിൽ പവന്‍റെ വില 50,000 രൂപയ്ക്ക് മുകളിലെത്തിയേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X