ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയിലേക്കാണ് കഴിഞ്ഞ കുറച്ച് ദിവസം മുൻപ് സംസ്ഥാനത്തെ സ്വർണ വില ഓടിക്കയറിയത്. അതോടെ വിവാഹത്തിനും ആഘോഷങ്ങൾക്കുമായി സ്വർണം വാങ്ങാനിരുന്നവർ ആകെ ആശയക്കുഴപ്പത്തിലായി. എന്നാൽ കഴിഞ്ഞ 4 ദിവസമായി സ്വർണ വില മാറ്റമില്ലാതെ തുടരുന്നത് ആശ്വാസം പകരുന്ന കാര്യമാണ്.
ഇന്നത്തെ വില
മാർച്ച് 9-നാണ് സംസ്ഥാനത്തെ സ്വർണ വില ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. 48,600 രൂപയിലാണ് അന്ന് വ്യാപാരം നടന്നത്. പിന്നീടുള്ള ദിവസങ്ങളിലും സ്വർണ വിലയിൽ കുതിപ്പുണ്ടാകുമെന്നായിരുന്നു പൊതുവിൽ വിലയിരുത്തിയത്. എന്നാൽ അതുണ്ടായില്ല.

48,600 രൂപയിൽ തന്നെയാണ് ചൊവ്വാഴ്ചയും സംസ്ഥാനത്ത് സ്വർണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 6,075 രൂപ.
ആഗോള സ്വർണ വില
അന്താരാഷ്ട്ര നേരിയ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 2,177 ഡോളർ എന്ന നിലയിലാണ് വ്യാപാരം. കഴിഞ്ഞ ഒരു മാസത്തിൽ ആഗോള സ്വർണ്ണവില 158.17 ഡോളർ (7.83%) ഉയർച്ചയാണ് നേടിയിരിക്കുന്നത്.
വില കത്തിക്കയറിയ മാർച്ച്
47,000 രൂപയായിരുന്നു മാർച്ച് 2-ലെ സ്വർണ വില. അടുത്ത രണ്ട് ദിവസവും സ്വർണ വില മാറ്റമില്ലാതെ തുടർന്നു. എന്നാൽ മാർച്ച് 5-ന് സ്വർണ വില 47,560 രൂപയിലേക്ക് കുതിച്ചു. അതുവരെ പവന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയായിരുന്നു അത്. പിറ്റേ ദിവസവും സ്വർണ വില ഉയർന്നു. മാർച്ച് 7-ന് സംസ്ഥാനത്തെ സ്വർണ വില ആദ്യമായി 48,000 രൂപയ്ക്ക് മുകളിലെത്തി. 48,080 രൂപയായിരുന്നു അന്ന് സംസ്ഥാനത്തെ സ്വർണ വില. മാർച്ച് 9 വെള്ളിയാഴ്ചയാണ് വില 48,600 എന്ന ഏറ്റവും ഉയർന്ന വിലയിലെത്തിയത്.
വില വർധനവിന് കാരണം എന്ത്...?
പ്രാദേശിക വിപണിയിലെ സ്വർണ വില ആഗോള സ്വർണ വിലയെ അടിസ്ഥാനപ്പെടുത്തിയാണ് വിലയിരുത്തുന്നത്. ആഗോള വിപണിയിൽ സ്വർണ വില കൂടുമ്പോൾ പ്രാദേശിക വിപണിയിലും വിലയിൽ വർധനവുണ്ടാകും.

യുഎസ് ഫെഡറൽ റിസർവ് ജൂണിൽ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ വർധിച്ചതും കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നത് തുടരുന്നതും കാരണം സ്വർണത്തിന്‍റെ ഡിമാന്‍റ് വർധിച്ചിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളിൽ ഏറ്റവും സുരക്ഷിതമായ നിക്ഷേപം എന്ന നിലയിലാണ് ആളുകൾ സ്വർണത്തെ വിലയിരുത്തുന്നത്. അതും വില വർധനവിന് കാരണമായി.
ഡോളറും സ്വർണവും
ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമ്പോൾ എങ്ങനെ സ്വർണത്തിന്‍റെ വില കൂടുമെന്നാണോ അടുത്ത സംശയം. പലിശ നിരക്ക് സ്വർണത്തെ നേരിട്ട് സ്വാധീനിക്കില്ലെങ്കിലും ഡോളറിനെ ബാധിക്കും. ഡോളർ നിരക്ക് കുറയുമ്പോൾ സ്വർണ വിലയിൽ വർധനവുണ്ടാകും. ഡോളർ നിരക്ക് ഉയരുമ്പോൾ സ്വർണ വില കുറയും. ഇതാണ് ഡോളറും സ്വർണവും തമ്മിലുള്ള ബന്ധം.
ഒരു പവൻ വാങ്ങാൻ അരലക്ഷവും പോരാ
ഇന്ത്യയിൽ ഓരോവർഷവും വാങ്ങുന്ന സ്വർണത്തിന്‍റെ കുതിയും വിവാഹ ആവശ്യങ്ങൾക്കാണ്. അതുകൊണ്ടുതന്നെ വിവാഹത്തിനായി സ്വർണം വാങ്ങുന്നവരുടെ ചങ്കിടിപ്പ് കൂടിയിട്ടുണ്ട്. ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇന്നത്തെ നിലയിൽ അരലക്ഷം രൂപയിൽ കൂടുതൽ നൽകണം.
10 ശതമാനം പണിക്കൂലിയും 3 ശതമാനം ജിഎസ്ടിയും ആഭരണം വാങ്ങുമ്പോൾ നൽകേണ്ടിവരും. ആ പണം കൂടി കണക്കാക്കുമ്പോൾ ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണത്തിന്‍റെ വില 55,00-ത്തിന് മുകളിൽ പോകും.
വരും നാളുകളിലും വില കൂടിയേക്കും
ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളോടും യുഎസ് ധനനയത്തോടും വിപണി പ്രതികരിക്കുന്നതിനാൽ വരും മാസങ്ങളിൽ സ്വർണ വിലയിൽ ചാഞ്ചാട്ടം നിലനിൽക്കുമെന്നു തന്നെയാണ് വിദഗ്ധരുടെ വിലയിരുത്തൽ. ലോക വ്യാപകമായ സാമ്പത്തിക അനിശ്ചിതത്വം നാണയപ്പെരുപ്പം പ്രതിരോധിക്കാന്‍ ശേഷിയുള്ള ആസ്തി എന്ന നിലയില്‍ സ്വര്‍ണ്ണത്തിന്‍റെ ഡിമാന്‍റ് വര്‍ധിപ്പിക്കുന്നുണ്ട്.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications