സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ നെഞ്ചിലേക്ക് വീണ്ടും തീ കോരിയിടുകയാണ് സ്വർണം. കഴിഞ്ഞ ദിവസങ്ങളിൽ റെക്കോർഡ് വിലയിൽ നിന്നും താഴോട്ടിറങ്ങാൻ സ്വർണം തയ്യാറായിരുന്നു. എന്നാൽ കുറഞ്ഞത് അത്രയും കൂടി വീണ്ടും മുന്നോട്ട് കുതിക്കുകയാണ് വില. വരും ദിവസങ്ങളിലും വില മുന്നോട്ട് തന്നെ കുതിച്ചാൽ അത് പുതിയ റെക്കോർഡിലായിരിക്കും ചെന്ന് അവസാനിക്കുക.
ഇന്ന് വിലയിൽ വർധനവ്
പവന് 53,000 രൂപ എന്ന നിരക്കിലായിരുന്നു വ്യാഴാഴ്ച സംസ്ഥാനത്തെ സ്വർണവ്യാപാരം. ഗ്രാമിന് 6,625 രൂപ. എന്നാൽ വെള്ളിയാഴ്ച വിലയിൽ നേരിയ വർധനവുണ്ട്. 320 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് കൂടിയത്. അതോടെ പവന്‍റെ വില 53,320 രൂപയിലേക്കും ഗ്രാമിന്‍റെ വില 6,665 രൂപയിലേക്കുമെത്തി.

ഒരു പവൻ വാങ്ങാം 57,500 രൂപ നൽകണം
സ്വർണവില വീണ്ടും വർധിച്ചതോടെ ആഭരണം വാങ്ങുന്നവരുടെ കീശ ചോരുമെന്ന കാര്യം ഉറപ്പാണ്. ഒരു പവൻ സ്വർണാഭരണം വാങ്ങുമ്പോൾ കുറഞ്ഞത് 57,500 രൂപയെങ്കിലും നൽകേണ്ടി വരും. കാരണം സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയ്ക്കൊപ്പം പണിക്കൂലിയും ജിഎസ്ടിയും നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടിയാൽ 1 പവൻ സ്വർണാഭരണം വാങ്ങുമ്പോൾ ഏകദേശം 57,000 കളിൽ നൽകേണ്ടി വരും.
വില വീണ്ടും കൂടുമോ
ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചത് മുതലാണ് റെക്കോർഡ് കുതിപ്പ് സ്വർണം ആരംഭിച്ചത്. വൻകിട നിക്ഷേപകർ സ്വർണ്ണം വാങ്ങിക്കൂട്ടുന്നതും, ലോകരാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകൾ കരുതൽ ധനമെന്ന നിലയിൽ സ്വർണ്ണനിക്ഷേപം വർധിപ്പിച്ചു കൊണ്ടു വരുന്നതും സ്വർണവില ഉയർത്തി. ആഗോള സാമ്പത്തിക സാഹചര്യങ്ങൾ മോശമായാൽ ഇനിയും സ്വർണ്ണവില പുതിയ ഉയരങ്ങളിലെത്തുമെന്ന് വിലയിരുത്തലുകളുണ്ട്. ജിയോ - പൊളിറ്റിക്കൽ ടെൻഷൻ, 2024ൽ നടക്കാൻ പോകുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് എന്നിവയും സ്വർണ്ണവില ഉയർത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്
ആഗോള സ്വർണവില
അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണവില നേട്ടത്തിലാണ് വെള്ളിയാഴ്ച്ച രാവിലെ വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 4.56 ഡോളർ (0.20%) ഉയർന്ന് 2335.20 ഡോളർ എന്നതാണ് വിലനിലവാരം.
അഡ്വാൻസ് ബുക്കിംഗാണ് നല്ലത്
സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തിൽ വലിയ അളവിൽ സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അഡ്വാൻസ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. ഇന്നത്തെ കുറഞ്ഞ വിലയിൽ സ്വർണം ബുക്ക് ചെയ്യാനും ആവശ്യ വില ഉയർന്നാൽ കുറഞ്ഞ വിലയിൽ വാങ്ങാനും അഡ്വാൻസ് ബുക്കിംഗ് ഉപകരിക്കും. അതുവഴി സ്വർണവില ഉയരുമ്പോഴുള്ള സാമ്പത്തിക നഷ്ടം ഒഴിവാക്കാം.

വിലയിടുന്നത് ആര്..?
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന പ്രസിഡന്‍റ് ഡോ. ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ എന്നിവരാണ് സംസ്ഥാനത്തെ സ്വർണവില നിശ്ചയിക്കുന്നത്.
ഓരോ ദിവസത്തെയും ഡോളർ വില, രൂപയുടെ വിനിമയ നിരക്ക്, അന്താരാഷ്ട്ര വിലക്കനുസൃതമായി ഇന്ത്യയിൽ 24 കാരറ്റ് സ്വർണ്ണത്തിന്‍റെ ബാങ്ക് നിരക്ക്, അതനുസരിച്ച് മുംബൈയിൽ ലഭ്യമാകുന്ന നിരക്കുകൾ ഇതെല്ലാം അവലോകനം ചെയ്താണ് ഓരോ ദിവസത്തെയും സ്വർണവില രാവിലെ 9.30ന് മുമ്പായി ഇവർ നിശ്ചയിക്കുന്നത്.
ഏപ്രിൽ മാസം കൂടിയത്
സ്വർണവില ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പ് നടത്തിയ മാസങ്ങളിലൊന്നാണ് ഏപ്രിൽ. മാസാവസാനത്തിലേക്കെത്തുമ്പോൾ 2440 രൂപയാണ് ഇതുവരെ സ്വർണത്തിന് കൂടിയത്. 50,880 രൂപയായിരുന്നു ഏപ്രിൽ 1-ലെ സ്വർണവില. ഏപ്രിൽ 19-ആം തീയ്യതിയാണ് സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. പവന് 54,520 രൂപയായിരുന്നു അന്നത്തെ വില. ഗ്രാമിന് 6,815 രൂപ.


Click it and Unblock the Notifications