ചുട്ട് പൊള്ളി സ്വർണം, ഈ മാസം കൂടിയത് 1,840 രൂപ, ആഭരണം വാങ്ങുമ്പോൾ കീശ കീറും

സ്വർണത്തിന്‍റെ തിളക്കത്തിൽ വീഴാത്ത സ്ത്രീകളുണ്ടാകുമോ. ഒരു തരി പൊന്നെങ്കിലും ദേഹത്തോട് ചേർത്ത് ധരിക്കാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം സ്ത്രീകളും. ലോകത്ത് വിൽക്കപ്പെടുന്ന ആകെ സ്വർണത്തിന്‍റെ വലിയ പങ്കും ഇന്ത്യയിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മലയാളികളാകട്ടെ സ്വർണാഭരണം അണിയുന്നതിൽ ഒട്ടും പിറകിലല്ല. സ്വർണത്തിന് തിളക്കമുണ്ടെങ്കിലും പവന്‍റെ വില കേൾക്കുമ്പോൾ തലകറങ്ങുമെന്നതാണ് വസ്തുത. കാരണം വില ഇപ്പോഴും അരലക്ഷത്തിന് മുകളിൽ തന്നെയാണ്.

മെയ് മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ

53,720 രൂപ എന്ന നിരക്കിലാണ് സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. എന്നാൽ 24 മണിക്കൂർ കഴിയുമ്പോഴേക്കും 560 രൂപയുടെ വർധനവാണ് സ്വർണവിലയിലുണ്ടായത്. അതോടെ പവന്‍റെ 54,280 രൂപയിലേക്കെത്തി. ഗ്രാമിന് 6,785 രൂപ.

മെയ് മാസത്തിൽ സ്വർണത്തിന് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണ് ഇന്നത്തേത്. അക്ഷയത്രിതീയ ദിവസം രേഖപ്പെടുത്തിയ 54,040 രൂപയാണ് മെയ് മാസം ഇതിന് മുൻപ് രേഖപ്പെടുത്തിയ ഉയർന്ന വില. മെയ് 1-ലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതുവരെ 1,840 രൂപ ഒരു പവൻ സ്വർണത്തിന് വർധിച്ചു.

ചതിച്ചല്ലോ പൊന്നേ..! സ്വർണവില പുതിയ ഉയരത്തിൽ

ഒരു പവൻ വാങ്ങാൻ എത്ര നൽകണം...?

പവന്‍റെ വില കുതിച്ചുയർന്നതോടെ സ്വർണം വാങ്ങുന്നവരുടെ ഹൃദയം തകരും. കാരണം ആഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിങ് നിരക്കുകള്‍ എന്നിവയെല്ലാം ചേര്‍ത്ത് വലിയൊരു തുക നൽകേണ്ടി വരും. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടിയാൽ 1 പവൻ സ്വർണാഭരണം വാങ്ങുമ്പോൾ ഏകദേശം 59,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.

ആഗോള സ്വർണ്ണവില

അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണവ്യാപാരം, വ്യാഴാഴ്ച്ച രാവിലെ നേരിയ നഷ്ടം നേരിടുന്നു. ട്രോയ് ഔൺസിന് 2.59 ഡോളർ (0.11%) താഴ്ന്ന് 2389.16 ഡോളർ എന്നതാണ് നിലവാരം.

അഡ്വാൻസ് ബുക്കിം​ഗ്

സ്വർണവില വീണ്ടും കുതിച്ചുയർന്ന സാഹചര്യത്തിൽ അഡ്വാൻസ് ബുക്കിം​ഗ് ഉപയോ​ഗപ്പെടുത്തുന്നത് നല്ലതാണ്. ഇന്നത്തെ കുറഞ്ഞ വിലയിൽ സ്വർണം ബുക്ക് ചെയ്യാനും ആവശ്യ വില ഉയർന്നാൽ കുറഞ്ഞ വിലയിൽ വാങ്ങാനും അഡ്വാൻസ് ബുക്കിം​ഗ് ഉപകരിക്കും.

ചരിത്രവില ഏപ്രിലിൽ

കേരളത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത് ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ്. ഏപ്രിൽ 19ന് സ്വർണ്ണവില സർവ്വകാല ഉയരത്തിലെത്തി. അന്ന് പവന് 54520 രൂപയും, ഗ്രാമിന് 6815 രൂപയുമായിരുന്നു വില. ചരിത്രത്തിലെ രണ്ടാമത്തെ ഉയരം രേഖപ്പെടുത്തിയത് ഏപ്രിൽ 20,21 തിയ്യതികളിലാണ്. അന്ന് പവന് 54440 രൂപയും, ഗ്രാമിന് 6805 രൂപയുമായിരുന്നു വില.

ചതിച്ചല്ലോ പൊന്നേ..! സ്വർണവില പുതിയ ഉയരത്തിൽ

വില വർധനവിന്‍റെ ചരിത്രം

കഴിഞ്ഞ 2 പതിറ്റാണ്ടിനിടെ 45,000 രൂപയുടെ വർധനവാണ് സ്വർണ വിലയിലുണ്ടായത്. 2005 ഓക്ടോബർ മാസത്തെ പവന്‍റെ വില 5,040 രൂപയായിരുന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷം 2008 ഒക്ടോബർ മാസം സ്വർണ വില 10,000 കടന്നു. 2010-ൽ വില 15,000 രൂപയും 2011 ഓഗസ്റ്റ് മാസത്തിൽ വില 20,000 രൂപയും കടന്നു.

പവന്‍റെ വില 25,000 കടക്കുന്നത് 2019 ലാണ്. 2020 ൽ വില 30,000 രൂപയ്ക്ക് മുകളിലെത്തി. രണ്ട് വർഷത്തിന് ശേഷം പവന്‍റെ വില 40,000 രൂപ കടന്നു. 2023-ൽ 45,000 രൂപയും 2024 മാർച്ച് 29-ന് പവന്‍റെ വില അരലക്ഷം രൂപയും കടന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X