ആഭരണം എന്നതിനപ്പുറം സ്വർണം എന്നാൽ മലയാളികളുടെ വികാരമാണ്. എല്ലാ ആഘോഷങ്ങളിലും സ്വർണാഭരണത്തിന്‍റെ സാന്നിധ്യമുണ്ടാകും. എന്നാൽ മാർച്ച് മാസം ആഭരണ പ്രേമികൾക്ക് അത്ര നല്ല വാർത്തകളല്ല നൽകിയത്. കാരണം റോക്കറ്റ് പോലെ സ്വർണ വില മാർച്ചിൽ കുതിച്ചുയർന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില സ്വർണത്തിന് രേഖപ്പെടുത്തിയ മാസമാണിത്. വില 48,000 കടന്ന് മുന്നോട്ട് പോയി.
ഇന്നത്തെ സ്വർണ വില
നേരിയ കുറവോടെ 48,200 രൂപ നിരക്കിലാണ് സംസ്ഥാനത്ത് തിങ്കളാഴ്ച സ്വർണ വ്യാപാരം നടന്നത്. ഗ്രാമിന് 6,030 രൂപ.
ചൊവ്വാഴ്ച സ്വർണത്തിന് വീണ്ടും വില വർധിച്ചു. പവന് 360 രൂപയാണ് ചൊവ്വാഴ്ച കൂടിയത്. അതോടെ പവന്‍റെ വില 48,640 രൂപയിലേക്കെത്തി. ഗ്രാമിന് 6,080 രൂപ.
സ്വർണത്തിന് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.

ആഗോള സ്വർണ വില
ആഗോള സ്വർണ വിലയിൽ നേരിയ വർധനവുണ്ട്. ട്രോയ് ഔൺസിന് 15 ഡോളർ ഉയർന്ന് 2161.31 ഡോളർ എന്നതാണ് വില.
വില ചുട്ടുപൊള്ളിച്ച മാർച്ച്
46,320 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് മാർച്ച് 1ലെ വില. എന്നാൽ രണ്ടാം തീയ്യതി 47,000-ത്തിലേക്ക് സ്വർണ വില എത്തി. മാർച്ച് അഞ്ചിന് അതുവരെയുണ്ടായിരുന്ന മുഴുവൻ റെക്കോർഡുകളും തകർത്ത് സ്വർണ വില 47,560 രൂപയിലേക്കെത്തി. 6-ആം തീയ്യതി വീണ്ടും വിലയിൽ റെക്കോർഡ്. പവൻ 47,7602 രൂപ. തൊട്ടടുത്ത ദിവസം, അതായത് മാർച്ച് 7-ന് സ്വർണം 48,000 രൂപയും കടന്നു.
2024ലെ സ്വർണ വില
ജനുവരി 2ന് 47,000 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില. എന്നാൽ ആശ്വാസം പകർന്ന് പിന്നീടുള്ള ദിവസങ്ങളിൽ വില കുറഞ്ഞു. 18ആം തീയ്യതി രേഖപ്പെടുത്തിയ 45,920 രൂപയാണ് ജനുവരി മാസത്തെ ഏറ്റവും കുറഞ്ഞ വില. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ സ്വർണത്തിന് വില കൂടി. 19ആം തീയ്യതി 46,160 രൂപയായിരുന്നു പവന്‍റെ വില. ജനുവരി 31 ആകുമ്പോഴേക്കും വില 46,400ലെത്തിയിരുന്നു.
46,640 രൂപയുമായി ഫെബ്രുവരി 2ന് സ്വർണ വില മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. പിന്നീട് വില പതിയെ കുറഞ്ഞ് കുറഞ്ഞ് 15ആം തീയ്യതി ആയപ്പോൾ 45,250ൽ എത്തി. ഈ വർഷം ഇതുവരെ സ്വർണത്തിന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയാണിത്.
10 വർഷത്തിനിടെ കൂടിയത് 110 ശതമാനം
ചരിത്രത്തിലെ ഇതുവരെയില്ലാത്ത വിലയിലേക്കാണ് സ്വർണം കുതിക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ 25,080 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത്. അതായത് ഏകദേശം 110 ശതമാനത്തിന്‍റെ വർദ്ധനവ്. 2020 ൽ പവന് 42000 രൂപയായിരുന്നു സ്വർണത്തിന്‍റെ വില.

ആഭരണം വാങ്ങാൻ അരലക്ഷം വേണം
സ്വർണാഭരണം വാങ്ങണമെങ്കിൽ ഉയർന്ന തുക കയ്യിൽ കരുതേണ്ടി വരും. കാരണം ആഭരണം വാങ്ങുമ്പോൾ പണിക്കൂലിയും ജിഎസ്ടിയും നൽകണം. അങ്ങനെ കണക്കാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ കുറഞ്ഞത് 54,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. കാരണം സ്വർണ വിലയുടെ 10 ശതമാനമാണ് സാധാരണ പണിക്കൂലിയായി കണക്കാക്കുന്നത്. 3 ശതമാനമാണ് ജിഎസ്ടി.
വിവാഹത്തിന് സ്വർണം വാങ്ങുമ്പോൾ
വിവാഹ ആവശ്യങ്ങൾ പോലെ വലിയ രീതിയിൽ സ്വർണം വാങ്ങുമ്പോൾ പാൻ കരുതേണ്ടതുണ്ട്. 1961ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 269എസ്‍ടി പ്രകാരം ദിവസത്തിൽ ഒരു വ്യക്തിക്ക് 2 ലക്ഷം രൂപയിൽ കൂടുതലുള്ള പണമിടപാടുകൾക്ക് പാൻ നൽകണം. ജുവലറികൾ പാൻ, ആധാർ രേഖകളില്ലാതെ 2 ലക്ഷത്തിൽ കൂടുതൽ തുക കറൻസിയായി സ്വീകരിക്കില്ല. 1961-ലെ ആദായനികുതി ചട്ടങ്ങളിലെ റൂൾ 114ബി പ്രകാരം 2 ലക്ഷം രൂപയ്ക്കും അതിന് മുകളിലും മൂല്യമുള്ള ഇടപാടുകളിലൂടെ സ്വർണം വാങ്ങുമ്പോൾ പാൻ വിവരങ്ങൾ നൽകേണ്ടത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications