ഉയർന്ന വിലയിൽ തന്നെ തുടരുകയാണ് സംസ്ഥാനത്ത് സ്വർണം. മാർച്ച് മാസത്തിലെ ആദ്യ രണ്ടാഴ്ച പിന്നിടുമ്പോൾ ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന വിലയിലാണ് വ്യാപാരം നടക്കുന്നത്. മാർച്ച് 13-ന് സ്വർണ വിലയിൽ നേരിയ കുറവുണ്ടായിരുന്നു. എന്നാൽ 14-ആം തീയ്യതി വില വീണ്ടും വർധിച്ചു.
ഇന്നത്തെ സ്വർണ വില
പവന് 48,480 രൂപ എന്ന നിലയിലാണ് സംസ്ഥാനത്ത് സ്വർണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 6,060 രൂപ.

ആഗോള സ്വർണ വില
അന്താരാഷ്ട്ര വിപണിയിൽ ചെറിയ ഇടിവിലാണ് വ്യാപാരം ക്ലോസ് ചെയ്തിരിക്കുന്നത്. ട്രോയ് ഔൺസിന് 5.49 ഡോളർ (0.25%) താഴ്ന്ന് 2156.08 ഡോളർ എന്ന നിലവാരത്തിലാണ്.
ചരിത്രം രേഖപ്പെടുത്തിയ മാർച്ച്
47,000 രൂപയായിരുന്നു മാർച്ച് 2-ലെ സ്വർണ വില. അടുത്ത രണ്ട് ദിവസവും സ്വർണ വില മാറ്റമില്ലാതെ തുടർന്നു. എന്നാൽ മാർച്ച് 5-ന് സ്വർണ വില 47,560 രൂപയിലേക്ക് കുതിച്ചു. അതുവരെ പവന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയായിരുന്നു അത്. പിറ്റേ ദിവസവും സ്വർണ വില ഉയർന്നു. മാർച്ച് 7-ന് സംസ്ഥാനത്തെ സ്വർണ വില ആദ്യമായി 48,000 രൂപയ്ക്ക് മുകളിലെത്തി. 48,080 രൂപയായിരുന്നു അന്ന് സംസ്ഥാനത്തെ സ്വർണ വില. മാർച്ച് 9 വെള്ളിയാഴ്ചയാണ് വില 48,600 എന്ന ഏറ്റവും ഉയർന്ന വിലയിലെത്തിയത്.
ആഭരണം വാങ്ങാൻ അരലക്ഷം വേണം
സ്വർണ വിലയിൽ നേരിയ കുറവുണ്ടായെങ്കിലും സ്വർണാഭരണം വാങ്ങണമെങ്കിൽ ഉയർന്ന തുക കയ്യിൽ കരുതേണ്ടി വരും. കാരണം ആഭരണം വാങ്ങുമ്പോൾ പണിക്കൂലിയും ജിഎസ്ടിയും നൽകണം. അങ്ങനെ കണക്കാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ കുറഞ്ഞത് 54,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. കാരണം സ്വർണ വിലയുടെ 10 ശതമാനമാണ് സാധാരണ പണിക്കൂലിയായി കണക്കാക്കുന്നത്. 3 ശതമാനമാണ് ജിഎസ്ടി.
2024ലെ സ്വർണ വില
പവന് 46,840 രൂപയുമായാണ് 2024 ആരംഭിച്ചത്. 18 ആം തിയ്യതി സ്വർണ വില ജനുവരി മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. 45,920 രൂപയായിരുന്നു അന്നത്തെ വില. എന്നാൽ 19 ആം തിയ്യതി വീണ്ടും 46,000 മുകളിലേക്ക് തന്നെ ഉയർന്നു. 46,400 രൂപയിലാണ് ജനുവരി 31ന് സംസ്ഥാനത്ത് സ്വർണ വ്യാപാരം നടന്നത്.

ഫെബ്രുവരിയിലും സ്വർണ വിലയിൽ ചാഞ്ചാട്ടങ്ങളുണ്ടായി. രണ്ടാം തിയ്യതി രേഖപ്പെടുത്തിയ 46,640 രൂപയാണ് ഏറ്റവും ഉയർന്ന വില. 15 ആം തിയ്യതി രേഖപ്പെടുത്തിയ 45,220 രൂപയാണ് ഏറ്റവും കുറഞ്ഞത്.
വിവാഹത്തിന് സ്വർണം വാങ്ങുമ്പോൾ
വിവാഹ ആവശ്യങ്ങൾ പോലെ വലിയ രീതിയിൽ സ്വർണം വാങ്ങുമ്പോൾ പാൻ കരുതേണ്ടതുണ്ട്. 1961ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 269എസ്‍ടി പ്രകാരം ദിവസത്തിൽ ഒരു വ്യക്തിക്ക് 2 ലക്ഷം രൂപയിൽ കൂടുതലുള്ള പണമിടപാടുകൾക്ക് പാൻ നൽകണം. ജുവലറികൾ പാൻ, ആധാർ രേഖകളില്ലാതെ 2 ലക്ഷത്തിൽ കൂടുതൽ തുക കറൻസിയായി സ്വീകരിക്കില്ല. 1961-ലെ ആദായനികുതി ചട്ടങ്ങളിലെ റൂൾ 114ബി പ്രകാരം 2 ലക്ഷം രൂപയ്ക്കും അതിന് മുകളിലും മൂല്യമുള്ള ഇടപാടുകളിലൂടെ സ്വർണം വാങ്ങുമ്പോൾ പാൻ വിവരങ്ങൾ നൽകേണ്ടത് നിർബന്ധമാണ്.
ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ്
വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിൽ നിലവിലുള്ള വിലയില്‍സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗ്. സ്വര്‍ണ വിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
സ്വർണം വിൽക്കാൻ പറ്റിയ സമയം
സ്വർണ വില ഉയർന്ന വിലയിൽ തുടരുന്ന സാഹചര്യത്തിൽ സ്വർണം വിൽക്കാൻ തയ്യാറാകുന്നവർക്ക് വലിയ നേട്ടമാണ്. വർഷങ്ങൾക്ക് മുൻപ് വാങ്ങിയ സ്വർണമാണെങ്കിൽ ലാഭം ഉയരും. സാധാരണ സ്വർണം വിൽക്കുമ്പോൾ പവന്‍റെ വിലയിൽ നിന്നും 1000 രൂപ മുതൽ 1500 രൂപ വരെ കുറയും. അതായത് ഇന്ന് സ്വർണം വിൽക്കുകയാണെങ്കിൽ ഒരു പവന് 46,500 രൂപ മുതൽ 47,000 രൂപ വരെ ലഭിക്കാനുള്ള സാധ്യതയുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications