സംസ്ഥാനത്തെ സ്വർണവിലയ്ക്ക് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്. കാരണം കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുകയാണ് പവന്‍റെ വില. ഓണാഘോഷവും കല്യാണ സീസണും തുടങ്ങിയ സാഹചര്യത്തിൽ സ്വർണത്തിന്‍റെ ഈ അനങ്ങാപ്പാറ നയം ആഭരണപ്രേമികളിൽ അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്.
ഇന്നത്തെ സ്വർണവില
പവന് 53,440 രൂപ എന്ന നിരക്കിലായിരുന്നു ഇന്നലെ സംസ്ഥാനത്ത് സ്വർണവ്യാപാരം നടന്നത്. ഇന്നും അതേവിലയിൽ തന്നെയാണ് വ്യാപാരം. ഒരു പവന് 53,440 രൂപയും, ഗ്രാമിന് 6,680 രൂപയുമാണ് വില.
സെപ്തംബർ 6-ആം തിയ്യതി രേഖപ്പെടുത്തിയ 53,760 രൂപയാണ് സെപ്തംബർ മാസം സ്വർണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വില. 2-ആം തീയ്യതി രേഖപ്പെടുത്തിയ 53,360 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവില.
പവൻ വാങ്ങാൻ
സ്വർണവില മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ ഒരു പവൻ ആഭരണം വാങ്ങാൻ എത്ര രൂപ നൽകേണ്ടി വരും എന്ന് പരിശോധിക്കാം. സ്വർണാഭരണം വാങ്ങുമ്പോൾ പവന്റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 58,000 രൂപ നൽകേണ്ടി വരും.

ആഗോള സ്വർണ്ണവില
അന്താരാഷ്ട്ര തലത്തിൽ, തിങ്കളാഴ്ച്ച രാവിലെ ഫ്ലാറ്റ് നിലവാരത്തിലാണ് സ്വർണ്ണ വ്യാപാരം നടക്കുന്നത്. ട്രോയ് ഔൺസിന് 2.33 ഡോളർ (0.09%) ഉയർന്ന് 2,498.99 ഡോളർ എന്നതാണ് നിരക്ക്.
ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ്
സ്വർണവില ഇപ്പോൾ മാറ്റമില്ലാതെ തുടരുന്നുണ്ടെങ്കിലും വരും ദിവസങ്ങളിൽ മുകളിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ് നല്ലതാണ്. സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.

20 വർഷം കൂടിയത് അരലക്ഷം രൂപ
സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസം 2024 മെയ് ആണ്. മെയ് 20-ആം തീയ്യതി ഒരു പവൻ സ്വർണ്ണത്തിന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില.
കഴിഞ്ഞ 2 പതിറ്റാണ്ടിനിടെ 50,000 രൂപയുടെ വർധനവാണ് സ്വർണ വിലയിലുണ്ടായത്. 2005 ഓക്ടോബർ മാസത്തെ പവന്റെ വില 5,040 രൂപയായിരുന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷം 2008 ഒക്ടോബർ മാസം സ്വർണ വില 10,000 കടന്നു. 2010-ൽ വില 15,000 രൂപയും 2011 ഓഗസ്റ്റ് മാസത്തിൽ വില 20,000 രൂപയും കടന്നു.
പവന്റെ വില 25,000 കടക്കുന്നത് 2019 ലാണ്. 2020 ൽ വില 30,000 രൂപയ്ക്ക് മുകളിലെത്തി. രണ്ട് വർഷത്തിന് ശേഷം പവന്റെ വില 40,000 രൂപ കടന്നു. 2023-ൽ 45,000 രൂപയും 2024 മാർച്ച് 29-ന് പവന്റെ വില അരലക്ഷം രൂപയും കടന്നു.
നിക്ഷേപം
ഇന്ത്യയിൽ ആളുകൾക്ക് സ്വർണ്ണത്തിൽ നിക്ഷേപിക്കുന്ന ശീലമുണ്ട്. ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഒരു സ്വത്തായിട്ടാണ് സ്വർണ്ണത്തെ കാണുന്നത്. പുരാതന കാലം മുതൽ ഈ രീതിയുണ്ട്. നാം ഇന്ന് വാങ്ങുന്ന സ്വർണം തലമുറകളോളം നിലനിൽക്കും, അതിനാൽ ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്യുക എന്നത് പ്രാധാനപ്പെട്ട കാര്യമാണ്.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications