തുടർച്ചയായി മൂന്ന് ദിവസം മുകളിലേക്ക് ഉയർന്ന സ്വർണവില ഇന്നലെ ചെറുതായി കുറഞ്ഞിരുന്നു. അതോടെ ആഭരണ പ്രേമികൾ ആശ്വസിച്ചു. വരും ദിവസങ്ങളിലും വില കുറയുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. എന്നാൽ ആ പ്രതീക്ഷകൾ തെറ്റി. കാരണം ഇന്ന് സ്വർണവില കുറയുകയോ കൂടുകയോ ചെയ്തിട്ടില്ല. ഇന്നലത്തെ അതേ വിലയിൽ തന്നെയാണ് ഇന്നും സ്വർണം.
ഇന്നത്തെ വില
സംസ്ഥാനത്തെ സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. വ്യാഴാഴ്ച പവന് 53,360 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില. ഗ്രാമിന് 6,670 രൂപ. ഇന്നും ഇതേ വിലയിൽ തന്നെയാണ് സംസ്ഥാനത്തെ സ്വർണവ്യാപാരം. അതായത് പവന് 53,360 രൂപയും ഗ്രാമിന് 6,670 രൂപയും.
ഒരു പവൻ വാങ്ങാൻ 57,000 രൂപ നൽകണം
സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിങ് നിരക്കുക ള്‍എന്നിവയെല്ലാം ചേര്‍ത്ത് വലിയൊരു തുക നൽകേണ്ടി വരും. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടിയാൽ ഇന്നത്തെ വിലയിൽ 1 പവൻ സ്വർണാഭരണം വാങ്ങുമ്പോൾ ഏകദേശം 57,000 രൂപ നൽകേണ്ടി വരും.

ഏറ്റവും ഉയർന്ന വില 20ആം തീയ്യതി
ഈ മാസം 20-ആം തിയ്യതിയാണ് സ്വർണ്ണ വില സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയരത്തിലെത്തിയത്. ഒരു പവൻ സ്വർണ്ണത്തിന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില. മെയ് ഒന്നാം തിയ്യതിയാണ് ഈ മാസത്തെ കുറഞ്ഞ നിരക്കുകൾ രേഖപ്പെടുത്തിയത്. പവന് 52,440 രൂപയും, ഗ്രാമിന് 6,555 രൂപയുമായിരുന്നു അന്നത്തെ വില.
ആഗോള സ്വർണ്ണവില
അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണം, വെള്ളിയാഴ്ച്ച രാവിലെ ഫ്ലാറ്റ് നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 0.09 ഡോളർ (0.00%) താഴ്ന്ന് 2,343.84 ഡോളർ എന്നതാണ് നിലവാരം.
വില മുന്നോട്ട് കുതിക്കുമോ..?
മിഡിൽ ഈസ്റ്റിൽ അടക്കം നില നിൽക്കുന്ന സംഘർഷ സാഹചര്യങ്ങൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിന്റെ ഡിമാൻഡ് വർധിപ്പിക്കുകയും ചെയ്യുന്നു. ഈ വർഷം യു.എസിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ്, ഫെഡ് നയ തീരുമാനം എന്നിവയെല്ലാം സമീപ ഭാവിയിൽ സ്വർണ്ണവിലയുടെ ദിശ തീരുമാനിക്കാൻ പോകുന്ന പ്രധാന ഘടകങ്ങളാണ്.
ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ്
സ്വർണവില വരും ദിവസങ്ങളിൽ മുകളിലേക്ക് പോകാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. സ്വര്‍ണവില ഉയരുന്ന കാലത്ത് അധിക ഭാരം ഏറ്റെടുക്കാതെ സ്വര്‍ണം വാങ്ങാന്‍സാധാരണക്കാരെ സഹായിക്കുന്നൊരു മാര്‍ഗമാണ് ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ് പ്ലാന്‍. വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിൽ നിലവിലുള്ള വിലയില്‍സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്.

സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
4 വർഷം കൊണ്ട് കൂടിയത് 25,000 രൂപ
പവന്‍റെ വില 25,000 കടക്കുന്നത് 2019 ലാണ്. 2020 ൽ വില 30,000 രൂപയ്ക്ക് മുകളിലെത്തി. രണ്ട് വർഷത്തിന് ശേഷം പവന്‍റെ വില 40,000 രൂപ കടന്നു. 2023-ൽ 45,000 രൂപയും 2024 മാർച്ച് 29-ന് പവന്‍റെ വില അരലക്ഷം രൂപയും കടന്നു.
More From GoodReturns

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

മുംബൈ-ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പർ: യാത്ര ഇനി അതിവേഗം

ബെസ്കോം പവർകട്ട് ഇല്ല; ബംഗളൂരു നിവാസികൾക്ക് ഇന്ന് ആശ്വാസം

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ബംഗളൂരു മഴ: നഗരത്തെ കാത്തിരിക്കുന്നത് വലിയ ഗതാഗതക്കുരുക്കോ?

സ്വർണ നിക്ഷേപം: ലാഭം കൊയ്യാൻ ഈ വഴികൾ പരീക്ഷിക്കൂ

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ



Click it and Unblock the Notifications