കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആഭരണപ്രേമികൾ വലിയ സന്തോഷത്തിലായിരുന്നു. കാരണം റെക്കോർഡ് വിലയിലേക്ക് മുന്നേറിയ സ്വർണവില ശരവേഗത്തിലാണ് താഴോട്ടിറങ്ങിയത്. നാല് ദിവസം കൊണ്ട് 2000 രൂപയോളം പവന്‍റെ വില കുറഞ്ഞു. സമാന രീതിയിൽ ഇന്നും വില കുറയുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ അതുണ്ടായില്ല.
ഇന്നത്തെ സ്വർണവില
720 രൂപ കുറഞ്ഞ് 53,120 രൂപ എന്ന നിരക്കിലാണ് സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. ഗ്രാമിന് 6,640 രൂപ. എന്നാൽ ശനിയാഴ്ച വിലയിൽ മാറ്റമില്ല. അതായത് ഇന്നലത്തെ അതേ വിലയിൽ തന്നെയാണ് ഇന്നും. പവന് 53,120 രൂപ. ഗ്രാമിന് 6,640 രൂപ.
മെയ് 20-ആം തീയ്യതിയാണ് സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. 55,120 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വില താഴോട്ടിറങ്ങി. 21-ആം തീയ്യതി 54,640 രൂപയിലേക്കും 22-ആം തീയ്യതിവില 53,840 രൂപയിലേക്കുമെത്തി. അതായത് 4 ദിവസം കൊണ്ട് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത് 2000 രൂപയാണ്.

ഒരു പവൻ വാങ്ങാൻ എത്ര നൽകണം..?
സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിങ് നിരക്കുകള്‍എന്നിവയെല്ലാം ചേര്‍ത്ത് വലിയൊരു തുക നൽകേണ്ടി വരും. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടിയാൽ ഇന്നത്തെ വിലയിൽ 1 പവൻ സ്വർണാഭരണം വാങ്ങുമ്പോൾ ഏകദേശം 57,000 രൂപ നൽകേണ്ടി വരും.
വർധനവ് നേട്ടമാക്കാം
സ്വർണവില അരലക്ഷം രൂപയ്ക്ക് മുകളിൽ തുടരുന്നത് കൊണ്ട് തന്നെ പണം അത്യാവശ്യമുള്ളവർക്ക് സ്വർണപ്പണയത്തിലൂടെ നേട്ടമുണ്ടാക്കാം. പണയം വെച്ച സ്വർണത്തിൻ്റെ ശുദ്ധതയും തൂക്കവും അടിസ്ഥാനമാക്കിയാണ് വായ്പയുടെ മൂല്യം നിശ്ചയിക്കുന്നത്. ഈ ലോണുകൾ സാധാരണഗതിയിൽ വേഗത്തിലുള്ള വിതരണവും, കുറഞ്ഞ ഡോക്യുമെൻ്റേഷൻ ആവശ്യകതകളും, സുരക്ഷിതമല്ലാത്ത ലോണുകളെ അപേക്ഷിച്ച് കുറഞ്ഞ പലിശ നിരക്കുകളും വാഗ്ദാനം ചെയ്യുന്നു. പെട്ടെന്ന് തന്നെ ഉയർന്ന തുക കയ്യിൽ കിട്ടുമെന്നതാണ് സ്വർണപ്പണയത്തിന്‍റെ ഏറ്റവും വലിയ നേട്ടം.

സ്വർണത്തിലെ നിക്ഷേപം
പരമ്പരാഗത സ്വർണ്ണാഭരണങ്ങൾ, സ്വർണ്ണ നാണയങ്ങൾ എന്നിവ കൂടാതെ ഇന്ന് പലതരം നിക്ഷേപാവസരങ്ങൾ സ്വർണ്ണത്തിൽ ലഭ്യമാണ്. സോവറിൻ ഗോൾഡ് ബോണ്ടുകൾ, ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ അഥവാ ഇ.ടി.എഫ്, ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയവ ഉദാഹരണമാണ്.
1. സോവറിൻ ഗോൾഡ് ബോണ്ടുകൾ
ഒരു ഗ്രാം സ്വർണ്ണത്തിന്‍റെ യൂണിറ്റുകളടങ്ങിയ സർക്കാർ സെക്യൂരിറ്റിയാണ് സോവറിൻ ഗോൾഡ് ബോണ്ട് സ്കീം. നിക്ഷേപകർ ഇഷ്യൂ വില പണമായി നൽകണം, കാലാവധി പൂർത്തിയാകുമ്പോൾ ബോണ്ടുകൾ പണമായി റിഡീം ചെയ്യപ്പെടും.
2. ഗോൾഡ് ഇടിഎഫുകൾ
ആഭ്യന്തര വിപണിയിലെ സ്വർണ്ണത്തിന്‍റെ വിലയെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ള എക്‌സ്ചേഞ്ച് ട്രേഡ് ഫണ്ടാണ് ഇത്. ഈ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ വ്യക്തിഗത സ്റ്റോക്കുകൾ പോലെ പ്രവർത്തിക്കുകയും ഷെയറുകളുടേതിന് സമാനമായ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ട്രേഡ് ചെയ്യുകയും ചെയ്യുന്നു.
3. ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ
ഡീമാറ്റ് അക്കൗണ്ടില്ലാതെ ഡിജിറ്റലായി സ്വർണത്തിൽ നിക്ഷേപിക്കാനുള്ള മാർഗമാണ് ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ. സ്വർണ ഇടിഎഫുകളുടെ വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോയിലാണ് ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപിക്കുന്നത്.
ഇന്ത്യയിലുള്ള സ്വർണം
ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം കൈവശമുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്തെ മൊത്തം സ്വർണത്തിൽ 803.58 ടൺ ആർബിഐയുടെ കയ്യിലാണ്. ഇന്ത്യയിൽ ജനങ്ങളുടെ കൈവശം ഏകദേശം 25,000 ടൺ സ്വർണമുണ്ടെന്നുമാണ് കണക്ക്.
More From GoodReturns

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ!

യുഎഇയിൽ സ്വർണവില കുറവ്: നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുമ്പോൾ ഈ കസ്റ്റംസ് നിയമങ്ങൾ അറിഞ്ഞിരിക്കണം!

ദുബായിൽ സ്വർണം വാങ്ങാൻ സുവർണാവസരം: കേരളത്തേക്കാൾ 11,000 രൂപ ലാഭം, പ്രവാസികൾ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications