ഒരു കയറ്റമുണ്ടെങ്കിൽ ഒരു ഇറക്കവുമുണ്ട് എന്ന് പറഞ്ഞത് പോലെയാണ് സംസ്ഥാനത്തെ സ്വർണവില. ഇന്ന് വില കൂടിയാൽ നാളെ വില കുറയും. നേരെ തിരിച്ചും സംഭവിക്കാം. ബുധനാഴ്ച 360 രൂപ ഒരു പവൻ സ്വർണത്തിന് വർധിച്ചിരുന്നു. അതോടെ വില 53,280 രൂപയിലേക്കെത്തി. ഗ്രാമിന് 6,660 രൂപ. എന്നാൽ വ്യാഴാഴ്ച സ്വർണവിലയിൽ നേരിയ കുറവുണ്ട്. വിലയിലെ ചാഞ്ചാട്ടം വരും ദിവസങ്ങളിലും തുടർന്നാൽ ആഭരണപ്രേമികളാണ് ആശയക്കുഴപ്പത്തിലാവുക.
ഇന്നത്തെ സ്വർണവില
തുടക്കത്തിൽ സൂചിപ്പിച്ചത് പോലെ 53,280 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ബുധനാഴ്ച സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് സ്വർണത്തിന് 280 രൂപ കുറഞ്ഞു. പവന് 53,000 രൂപ എന്നതാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 6,625 രൂപ.

ഒരു പവൻ വാങ്ങാം 57,000 നൽകണം
വിലയിൽ നേരിയ കുറവുണ്ടെങ്കിലും സ്വർണാഭരണം വാങ്ങുന്നവരുടെ കീശ കീറുമെന്ന കാര്യം ഉറപ്പാണ്. കാരണം ഒരു പവൻ സ്വർണാഭരണം വാങ്ങുമ്പോൾ ഏകദേശം 57,000 രൂപ നൽകേണ്ടി വരും. കാരണം സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയ്ക്കൊപ്പം പണിക്കൂലിയും ജിഎസ്ടിയും നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടിയാൽ 1 പവൻ സ്വർണാഭരണം വാങ്ങുമ്പോൾ ഏകദേശം 57,000 കളിൽ നൽകേണ്ടി വരും.
അഡ്വാൻസ് ബുക്കിംഗാണ് നല്ലത്
സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തിൽ കല്യാണം പോലുള്ള ആഘോഷങ്ങൾക്കായി സ്വർണം വാങ്ങുന്നവർ അഡ്വാൻസ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. ഇന്നത്തെ കുറഞ്ഞ വിലയിൽ സ്വർണം ബുക്ക് ചെയ്യാനും ആവശ്യ വില ഉയർന്നാൽ കുറഞ്ഞ വിലയിൽ വാങ്ങാനും അഡ്വാൻസ് ബുക്കിംഗ് ഉപകരിക്കും. അതുവഴി സ്വർണവില ഉയരുമ്പോഴുള്ള സാമ്പത്തിക നഷ്ടം ഒഴിവാക്കാം.
കുറയാൻ കാരണം ഇതാണ്
ഇറാൻ-ഇസ്രായേൽ യുദ്ധഭീതി ഒഴിഞ്ഞതാണ് ഇപ്പോൾ സ്വർണ്ണവില കുറയാൻ കാരണം. യുഎസ് ബോണ്ടുകളിൽ നിന്നുള്ള വരുമാനം വർധിച്ചതും വൻകിട നിക്ഷേപകർ സ്വർണ്ണത്തിൽ നിന്നുള്ള നിക്ഷേപം പിൻവലിക്കാൻ കാരണമായി. ഡോളറിന്‍റെ വിനിമയ നിരക്കും വില കുറച്ചു നിർത്തിയ മറ്റൊരു ഘടകമാണ്.
ആഗോള സ്വർണ്ണവില
അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണവില നേരിയ താഴ്ച്ചയിലാണ് വ്യാഴാഴ്ച്ച രാവിലെ വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 1.69 ഡോളർ (0.07%) കുറഞ്ഞ് 2314.41 ഡോളർ എന്നതാണ് വിലനിലവാരം.

റെക്കോർഡുകളുടെ ഏപ്രിൽ മാസം
സ്വർണവില പുതിയ റെക്കോർഡുകൾ തീർത്തമാസമാണ് ഏപ്രിൽ. വില റോക്കറ്റ് പോലെ മുന്നോട്ട് കുതിച്ചു. ഒരുവേള പവന്‍റെ വില 60,000 കടക്കുമോ എന്ന ചിന്തപോലും ഉണ്ടായിരുന്നു. ഏപ്രിൽ 19 വെള്ളിയാഴ്ച്ചയാണ് കേരളത്തിലെ സ്വർണ്ണവില ചരിത്രത്തിലെ സർവ്വകാല ഉയരത്തിലെത്തിയത്. അന്ന് പവന് 54520 രൂപയും, ഗ്രാമിന് 6815 രൂപയുമായിരുന്നു വിലനിലവാരം. രണ്ടാം തീയ്യതിയാണ് ഏപ്രിൽ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. പവന് 50680 രൂപയും, ഗ്രാമിന് 6335 രൂപയുമായിരുന്നു അന്നത്തെ നിരക്കുകൾ.
ഏറ്റവും കുറഞ്ഞ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഇതുവരെ 2320 രൂപയാണ് ഏപ്രിൽ മാസം ഒരു പവൻ സ്വർണത്തിന് കൂടിയത്.
വില തീരുമാനിക്കുന്നത് ഇവർ
കേരളത്തിലെ സ്വർണ്ണവില തീരുമാനിക്കുന്നത് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻസ് അസോസിയേഷൻ ആണ്. ഓരോ ദിവസത്തെയും രൂപയുടെ വിനിമയ നിരക്ക്,അന്താരാഷ്ട്ര വിപണിയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ 24 കാരറ്റ് സ്വർണ്ണത്തിന്റെ ബാങ്ക് നിരക്ക്, ഇതനുസരിച്ച് മുംബൈയിൽ ലഭ്യമാകുന്ന നിരക്കുകൾ ഡോളർ വില, ഈ ഘടകങ്ങളെല്ലാം അസോസിയേഷനുകൾ സ്വർണ്ണവില നിശ്ചയിക്കുന്നതിൽ കണക്കിലെടുക്കുന്നുണ്ട്.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications