വീണ്ടും താഴോട്ടിറങ്ങി സ്വർണവില, മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് 440 രൂപയോളം, ഇന്നത്തെ നിരക്കറിയാം

റെക്കോർഡ് കുതിപ്പിന് താൽക്കാലിക അവധി നൽകിയിരിക്കുകയാണ് സ്വർണം. അതോടെ പവന്‍റെ വിലയും കുറഞ്ഞു. കഴിഞ്ഞ 2 ദിവസത്തിനിടെ ഏകദേശം 440 രൂപയോളമാണ് പവന് കുറഞ്ഞത്. സ്വർണവിലയിലെ കുതിപ്പിൽ ഹൃദയം തകർന്ന ആഭരണ പ്രേമികൾക്ക് എന്തായാലും ആശ്വസിക്കാനുള്ള വകയുണ്ട് എന്നാണ് വിപണിയിൽ നിന്നും പുറത്ത് വരുന്ന വാർത്തകളിൽ നിന്നും മനസിലാക്കേണ്ടത്.

ആശ്വാസം 400 രൂപയുടേത്

പവന് 54,440 രൂപ എന്ന നിരക്കിലായിരുന്നു ഇന്നലെ സംസ്ഥാനത്ത് സ്വർണവ്യാപാരം നടന്നത്. ഗ്രാമിന് 6,805 രൂപ. എന്നാൽ തിങ്കളാഴ്ച സ്വർണവില വീണ്ടും കുറഞ്ഞു. പവന് 400 രൂപയാണ് പുതിയ ആഴ്ചയുടെ ആദ്യ ദിവസം തന്നെ കുറഞ്ഞത്.

54,040 എന്ന നിരക്കിലാണ് ഇന്നത്തെ സ്വർണ വ്യാപാരം. ഗ്രാമിന് 6,755 രൂപ.

സ്വർണം ഇപ്പോൾ വാങ്ങരുത്, വില ഇനിയും കുറയും

വില കുറവിന് കാരണം

പശ്ചിമേഷ്യയിലെ യുദ്ധ ഭീതി ഒഴിഞ്ഞതോടെയാണ് സ്വർണവില ഇടിയുന്നത്. ഇസ്രയേലിനെതിരെ തിരക്കിട്ട് സൈനിക നടപടികൾ നടത്തില്ലെന്ന ഇറാൻ നിലപാടെടുത്തതോടെയാണ് യുദ്ധ ഭീതി ഒരു പരിധിവരെ ഒഴിവായത്. ഇതോടൊപ്പം അമേരിക്കയിൽ പലിശ കുറയാനുള്ള സാദ്ധ്യത മങ്ങിയതിനാൽ വരും ദിവസങ്ങളിൽ സ്വർണ വില കുറയാൻ ഇടയാക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. പശ്ചിമേഷ്യയിൽ അപ്രതീക്ഷിതമായി വലിയ സംഭവ വികാസങ്ങൾ ഉണ്ടായില്ലെങ്കിൽ സ്വർണ വില വീണ്ടും 2,100 ഡോളറിലേക്ക് മൂക്ക്കുത്തിയേക്കും. അതിനാൽ വരും ആഴ്ചകളിൽ പവൻ വില 53,000 വരെ താഴാനും സാദ്ധ്യതയുണ്ടെന്ന് വ്യാപാരികൾ പറയുന്നു.

2024-ൽ ഇതുവരെ 7200 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർധിച്ചത്. 46,840 രൂപയായിരുന്നു 2024 ജനുവരി 1-ലെ സ്വർണവില. പിന്നീടുള്ള മാസങ്ങളിൽ സ്വർണവില ഏറിയും കുറഞ്ഞും മുന്നോട്ട് പോയി.

ആഗോള സ്വർണവില

അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണവില ഇടിവിലാണ് തിങ്കളാഴ്ച്ച രാവിലെ വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 14.23 ഡോളർ (0.60%) താഴ്ന്ന് 22372.51 ഡോളർ എന്നതാണ് നിരക്ക്.

ഒരു പവൻ വാങ്ങാൻ എത്ര നൽകണം..?

സ്വർണവില കുറഞ്ഞതോടെ കല്യാണം അടക്കമുള്ള ആഘോഷങ്ങൾക്കായി സ്വർണം വാങ്ങുന്നവർക്കാണ് ആശ്വാസം. കാരണം വലിയ അളവിൽ സ്വർണം വാങ്ങുമ്പോൾ ഉയർന്ന തുക ലാഭം നേടാം. സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയ്ക്കൊപ്പം പണിക്കൂലിയും ജിഎസ്ടിയും നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടിയാൽ 1 പവൻ സ്വർണാഭരണം വാങ്ങുമ്പോൾ ഏകദേശം 58,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.

അഡ്വാൻസ് ബുക്കിം​ഗ്

സ്വർണവില കുറഞ്ഞ സാഹചര്യത്തിൽ അഡ്വാൻസ് ബുക്കിം​ഗ് ഉപയോ​ഗപ്പെടുത്തുന്നത് നല്ലതാണ്. ഇന്നത്തെ കുറഞ്ഞ വിലയിൽ സ്വർണം ബുക്ക് ചെയ്യാനും ആവശ്യ വില ഉയർന്നാൽ കുറഞ്ഞ വിലയിൽ വാങ്ങാനും അഡ്വാൻസ് ബുക്കിം​ഗ് ഉപകരിക്കും.

സ്വർണം ഇപ്പോൾ വാങ്ങരുത്, വില ഇനിയും കുറയും

വില വർധനവിന്‍റെ ചരിത്രം

കഴിഞ്ഞ 2 പതിറ്റാണ്ടിനിടെ 45,000 രൂപയുടെ വർധനവാണ് സ്വർണ വിലയിലുണ്ടായത്. 2005 ഓക്ടോബർ മാസത്തെ പവന്‍റെ വില 5,040 രൂപയായിരുന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷം 2008 ഒക്ടോബർ മാസം സ്വർണ വില 10,000 കടന്നു. 2010-ൽ വില 15,000 രൂപയും 2011 ഓഗസ്റ്റ് മാസത്തിൽ വില 20,000 രൂപയും കടന്നു.

പവന്‍റെ വില 25,000 കടക്കുന്നത് 2019 ലാണ്. 2020 ൽ വില 30,000 രൂപയ്ക്ക് മുകളിലെത്തി. രണ്ട് വർഷത്തിന് ശേഷം പവന്‍റെ വില 40,000 രൂപ കടന്നു. 2023-ൽ 45,000 രൂപയും 2024 മാർച്ച് 29-ന് പവന്‍റെ വില അരലക്ഷം രൂപയും കടന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X