സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുകയാണ്. ഏറിയും കുറഞ്ഞും പവന്‍റെ വില മുന്നോട്ട് പോവുകയാണ്. കേരളത്തിൽ കല്യാണ സീസൺ ആരംഭിച്ച സാഹചര്യത്തിൽ സ്വർണവിൽപ്പനയിൽ വർധനവുണ്ടായിട്ടുണ്ടെന്നാണ് ജ്വല്ലറി ഉടമകൾ പറയുന്നത്. അതേസമയം വരും ദിവസങ്ങളിൽ വില മുകളിലേക്ക് ഉയരുമോ എന്ന ആശങ്കയിലാണ് ആഭരണപ്രേമികൾ.
ചെറുതായി കുറഞ്ഞു
പവന് 53,680 രൂപ എന്ന ഓഗസ്റ്റ് മാസത്തെ ഏറ്റവും ഉയർന്ന വിലയിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് വിലയിൽ നേരിയ കുറവുണ്ട്. ഇന്ന് പവന് 240 രൂപയും, ഗ്രാമിന് 30 രൂപയുമാണ് താഴ്ന്നത്. അതോടെ ഒരു പവന് 53,440 രൂപയും, ഗ്രാമിന് 6,680 രൂപയുമാണ് വില.
പവൻ വാങ്ങാൻ
സ്വർണവില നേരിയ തോതിൽ കുറഞ്ഞ സാഹചര്യത്തിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ എത്ര രൂപ നൽകേണ്ടി വരും എന്ന് പരിശോധിക്കാം. സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 57,000 രൂപ നൽകേണ്ടി വരും.
അഡ്വാന്‍സ് ബുക്കിംഗ് നല്ലതാണ്
സ്വർണവില തുടർച്ചയിലെ ചാഞ്ചാട്ടം വർധിക്കുന്ന സാഹചര്യത്തിൽ വലിയ അളവിൽ സ്വർണാഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. കാരണം പവന്‍റെ വിലയിൽ വർധനവുണ്ടായാൽ അതുവഴി ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാൻ അഡ്വാന്‍സ് ബുക്കിംഗ് സഹായിക്കും.

ആഗോള സ്വർണവില
അന്താരാഷ്ട്ര തലത്തിൽ, വ്യാഴാഴ്ച്ച രാവിലെ സ്വർണ്ണ വ്യാപാരം നഷ്ടത്തിലാണ് നടക്കുന്നത്. ട്രോയ് ഔൺസിന് 12.23 ഡോളർ (0.49%) താഴ്ന്ന് 2,500.65 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
അത്യാവശ്യത്തിന് പണം കണ്ടെത്താം
പവന്‍റെ വില അരലക്ഷം രൂപയ്ക്ക് മുകളിൽ തുടരുന്നത് കൊണ്ട് അടിയന്തര സാഹചര്യത്തിൽ പണം കണ്ടെത്താൻ സ്വർണപണയം നല്ല വഴിയാണ്. വിവിധ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വ്യത്യസ്ത പലിശ നിരക്കാണ് സ്വർണവായ്പയ്ക്ക് ഈടാക്കുന്നത്. അതുകൊണ്ടു തന്നെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് വാഗ്ധാനം ചെയ്യുന്ന ബാങ്ക് തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
വിവിധ ബാങ്കുകൾ സ്വർണവായ്പയ്ക്ക് ഈടാക്കുന്ന പലിശ നിരക്ക് എത്രയാണെന്ന് പരിശോധിക്കാം.
1. കൊട്ടക് മഹീന്ദ്ര ബാങ്ക് - 8.00% മുതൽ 24.00% വരെ
2. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ - 8.45% മുതൽ 8.55% വരെ
3. യൂക്കോ ബാങ്ക് - 8.50%
4. ഇന്ത്യൻ ബാങ്ക് - 8.65% മുതൽ 9.00% വരെ
5. യൂണിയൻ ബാങ്ക് - 8.65% മുതൽ 9.90% വരെ

6. എസ്.ബി.ഐ - 8.70%
7. പഞ്ചാബ് & സിന്ദ് ബാങ്ക് - 8.85%
8. പഞ്ചാബ് നാഷണൽ ബാങ്ക് - 9.25%
9. ബാങ്ക് ഓഫ് മഹാരാഷ്ട്ര - 9.30%
10. ഫെഡറൽ ബാങ്ക് - 9.49%
വായ്പ തുക
സ്വർണ്ണ വായ്പകൾ മറ്റ് വായ്പ തരങ്ങളെ അപേക്ഷിച്ച് ഉയർന്ന വായ്പ തുകയാണ് വാഗ്ദാനം ചെയ്യുന്നത്. പണയം വയ്ക്കുന്ന സ്വർണത്തിന്റെ വിപണി മൂല്യത്തെ അടിസ്ഥാനമാക്കിയാണല്ലോ വായ്പ തുക നിശ്ചയിക്കുന്നത്. കടം വാങ്ങുന്നവർക്ക് പരമാവധി വായ്പ തന്നെ സ്വർണത്തിലൂടെ ലഭിക്കും. പലപ്പോഴും സ്വർണ്ണത്തിന്റെ മൂല്യത്തിന്റെ 80 ശതമാനം വരെ നേടാൻ സാധിക്കും
More From GoodReturns

സ്വർണവിലയിൽ മാറ്റം! ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം, പുതിയ നിരക്കുകൾ അറിയാം

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
