വിവാഹത്തിനും മറ്റ് ആഘോഷ പരിപാടികൾക്കുമായി സ്വർണം വാങ്ങാനിരുന്നവരുടെ ഹൃദയം തകർത്താണ് സ്വർണ വില ഇന്നലെ പുതിയ ഉയരങ്ങൾ താണ്ടിയത്. പവന്റെ വില അരലക്ഷം രൂപ കടന്നു. കഴിഞ്ഞ 10 വർഷം കൊണ്ട് 30,000 രൂപയുടെ വർധനവാണ് സ്വർണ വിലയിലുണ്ടായത്. 2015ൽ കേരളത്തിൽ ശരാശരി 22,000 രൂപയായിരുന്നു സ്വർണ വില.
കുറയാനും അറിയാം
50,400 എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് വെള്ളിയാഴ്ച സംസ്ഥാനത്ത് സ്വർണ വ്യാപാരം നടന്നത്. ഗ്രാമിന് ഗ്രാമിന് 6,300 രൂപ.
ശനിയാഴ്ച സ്വർണ വിലയിൽ ചെറിയ കുറവുണ്ട്. പവന് 200 രൂപ കുറഞ്ഞു. 50,200 എന്ന നിരക്കിലാണ് ഇന്നത്തെ സ്വർണ വ്യാപാരം. ഗ്രാമിന് 25 രൂപ കുറഞ്ഞ് 6,257 രൂപ എന്ന നിലയിലാണ്. സ്വർണത്തിന് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ വിലയാണ് ഇന്നത്തേത്.

വർധനവിന് കാരണം
അമേരിക്ക സമീപഭാവിയിലെങ്ങും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കില്ലെന്ന വിലയിരുത്തലുകള്ശക്തമായതോടെ ഡോളറിന്റെ മൂല്യവും അമേരിക്കന്സര്ക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കും താഴുകയാണ്.
ഈ സാഹചര്യത്തില്സുരക്ഷിത നിക്ഷേപമായി കണ്ട്, നിക്ഷേപകര്ഡോളറില്നിന്നും ബോണ്ടില്‍നിന്നും നിക്ഷേപം പിന്‍വലിച്ച് സ്വര്‍ണത്തിലേക്ക് ഒഴുക്കുന്നതാണ് വില വര്‍ധന സൃഷ്ടിക്കുന്നത്. ഡിമാന്‍ഡ് കൂടിയതോടെ സ്വര്‍ണവില കത്തിക്കയറുകയായിരുന്നു.
വില വീണ്ടും കൂടുമോ..?
നിലവില്‍ രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 2,232 ഡോളറെന്ന റെക്കോഡ് നിലയില്‍ സ്ഥിരത തുടരുകയാണ്. സമീപഭാവിയില്‍ വില 2,150-2,250 ഡോളര്‍ നിരക്കില്‍ തുടരാനാണ് സാദ്ധ്യതയെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. അതായത്, കേരളത്തില്‍ 49,000-51,000 രൂപനിരക്കില്‍ പവന്‍വില വരുംദിവസങ്ങളില്‍ ചാഞ്ചാടാനുള്ള സാദ്ധ്യതയാണ് നിരീക്ഷകര്‍ കല്‍പ്പിക്കുന്നത്.
ഒരു പവൻ വാങ്ങാൻ എത്ര നൽകണം..?
സ്വർണ വിലയിൽ വലിയ കുതിപ്പുണ്ടായതോടെ ആഭരണ വ്യാപാരം കുറഞ്ഞെന്നാണ് ജ്വല്ലറി ഉടമകൾ പറയുന്നത്. നിലവിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 54,000 രൂപയ്ക്ക് മുകളിൽ നൽകേണ്ട സ്ഥിതിയാണ്. സ്വർണ വിലയ്ക്കൊപ്പം പണിക്കൂലിയും ജിഎസ്ടിയും നൽകുമ്പോഴാണ് വില 54,000 മുകളിലേക്ക് പോകുന്നത്.
ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടി നൽകണം. അതോടൊപ്പം ഹോൾമാർക്കിംഗ് ചാർജ് കൂടി നൽകുമ്പോൾ ആഭരണം വാങ്ങുന്ന സാധാരണക്കാരന്റെ കീശ കീറും.
റെക്കോർഡുകൾ തീർത്ത മാസം
ആദ്യമേ പറഞ്ഞത് പോലെ സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസമാണ് മാർച്ച്. 30 ദിവസത്തിനിടെ 4000 രൂപയുടെ വർധനവ് ഒരു പവൻ സ്വർണത്തിനുണ്ടായി. വരും ദിവസങ്ങളിലും വില കൂടുമോ എന്ന ആശങ്കയിലാണ് ആഭരണപ്രേമികൾ.

46,320 രൂപയായിരുന്നു മാർച്ച് 1-ലെ സ്വർണ വില. അഞ്ചാം തീയ്യതി ആകുമ്പോഴേക്കും സ്വർണ വില 47,560 രൂപയിലേക്കെത്തി. മാർച്ച് 7-നാണ് പവന്റെ വില 48,000 രൂപ എന്ന നാഴിക കല്ല് പിന്നിടുന്നത്. പിന്നീടുള്ള ദിവസങ്ങളിലും ഏറിയും കുറഞ്ഞും സ്വർണ മുന്നോട്ട് പോയി.
മാർച്ച് 10-ന് 48,600 രൂപ എന്ന നിരക്കിലാണ് സംസ്ഥാനത്ത് സ്വർണ വ്യാപാരം നടന്നത്. 15-ആം തീയ്യതി സ്വർണ വില 48480 രൂപയിലേക്ക് താഴ്ന്നു. 21-ആം തീയ്യതി വില 49,000 രൂപയ്ക്ക് മുകളിലേക്കെത്തി.
2024ലെ സ്വർണ വില
കഴിഞ്ഞ മൂന്ന് മാസത്തിനിടെ 3600 രൂപയുടെ വർധനവാണ് സ്വർണത്തിനുണ്ടായത്. പവന് 46,840 രൂപയുമായാണ് 2024 ആരംഭിച്ചത്. എന്നാൽ ജനുവരി 2 ന് വില 47000 തൊട്ടു. പിന്നീടുള്ള ദിവസങ്ങളിലും സ്വർണ വില ഏറിയും കുറഞ്ഞും മുന്നോട്ടു പോയി. 46,400 രൂപയിലാണ് ജനുവരി 31ന് സംസ്ഥാനത്ത് സ്വർണ വ്യാപാരം നടന്നത്.
ഫെബ്രുവരിയിലും സ്വർണ വിലയിൽ ചാഞ്ചാട്ടങ്ങളുണ്ടായി. രണ്ടാം തിയ്യതി രേഖപ്പെടുത്തിയ 46,640 രൂപയാണ് ഏറ്റവും ഉയർന്ന വില. 15 ആം തിയ്യതി രേഖപ്പെടുത്തിയ 45,220 രൂപയാണ് ഏറ്റവും കുറഞ്ഞത്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ



Click it and Unblock the Notifications
