ഓഗസ്റ്റ് മാസം ആഭരണപ്രേമികളെ സംന്ധിച്ചിടത്തോളം അത്ര നല്ല മാസമായിരുന്നില്ല. കാരണം സ്വർണവില ആർക്കും പിടികൊടുക്കാതെ ചാഞ്ചാടിക്കൊണ്ടിരുന്നു. അതുമാത്രമല്ല പവന്‍റെ വിലയിൽ ഏകദേശം 2000 രൂപയുടെ വർദ്ധവനും കഴിഞ്ഞ മാസമുണ്ടായി. ആ കുതിപ്പ് സെപ്തംബർ മാസവും ഉണ്ടാകുമോ എന്ന ആശങ്കയിലാണ് സ്വർണാഭരണം വാങ്ങുന്നവരുടെ മനസിലുള്ളത്. എന്നാൽ മാസത്തിന്‍റെ തുടക്കത്തിൽ എന്തായാലും നേരിയ ആശ്വാസം സ്വർണവിലയിലുണ്ട്. കാരണം പവന്‍റെ വില ഇന്ന് കുറഞ്ഞിട്ടുണ്ട്. എന്നാൽ വരും ദിവസങ്ങളിലും സ്വർണവില താഴേക്ക് ഇറങ്ങുമോ എന്ന് ഉറപ്പിച്ച് പറയാൻ സാധിക്കില്ല.
ഇന്നത്തെ സ്വർണവില
പവന് 53560 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. ഇന്ന് പവന്‍റെ വിലയിൽ 200 രൂപ കുറഞ്ഞു. 53,360 രൂപയാണ് ഒരു പവന്‍റെ വില. 6670 രൂപയാണ് ഗ്രാമിന്‍റെ വില.
ആഭരണം വാങ്ങാൻ
സ്വർണവില നേരിയ തോതിലെങ്കിലും കുറഞ്ഞത് വലിയ അളവിൽ സ്വർണാഭരണം വാങ്ങുന്നവർക്ക് ആശ്വാസമാണ്. ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ എത്ര രൂപ നൽകേണ്ടി വരും എന്ന് നോക്കാം. സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 57,000 രൂപ നൽകേണ്ടി വരും.

ആഗോള സ്വർണ്ണവില
അന്താരാഷ്ട്ര തലത്തിൽ, തിങ്കളാഴ്ച്ച രാവിലെ ചെറിയ നഷ്ടം നേരിടുന്നു. ട്രോയ് ഔൺസിന് 4.90 ഡോളർ (0.20%) താഴ്ന്ന് 2,4978.86 ഡോളർ എന്നതാണ് നിരക്ക്.
അഡ്വാന്‍സ് ബുക്കിംഗ് നല്ലതാണ്
നിലവിൽ സ്വർണ്ണ വില പൊതുവെ ഉയർന്നു നിൽക്കുന്നത് വിവാഹ പർച്ചേസുകൾക്ക് തിരിച്ചടിയാകുന്നുണ്ട്. ചിങ്ങമാസത്തിൽ നിരവധി വിവാഹങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. അതുകൊണ്ടു തന്നെ വരും ദിവസങ്ങളിൽ സ്വർണവില മുകളിലേക്ക് ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് പൊതുവിൽ വിലയിരുത്തുന്നത്. അങ്ങനെയെങ്കിൽ വലിയ അളവിൽ സ്വർണാഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. കാരണം പവന്‍റെ വിലയിൽ വർധനവുണ്ടായാൽ അതുവഴി ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാൻ അഡ്വാന്‍സ് ബുക്കിംഗ് സഹായിക്കും.

ചരിത്ര വില മെയ് മാസത്തിൽ
സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത് 2024 മെയ് 20-ആം തീയ്യതിയാണ്. മെയ് 20-ആം തീയ്യതി ഒരു പവൻ സ്വർണ്ണത്തിന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില.
കഴിഞ്ഞ നാല് വർഷം കൊണ്ട് 20,000 രൂപയ്ക്കടുത്താണ് സ്വർണവില വർധിച്ചത്. പവന്‍റെ വില 25,000 കടക്കുന്നത് 2019 ലാണ്. 2020 ൽ വില 30,000 രൂപയ്ക്ക് മുകളിലെത്തി. രണ്ട് വർഷത്തിന് ശേഷം പവന്‍റെ വില 40,000 രൂപ കടന്നു. 2023-ൽ 45,000 രൂപയും 2024 മാർച്ച് 29-ന് പവന്‍റെ വില അരലക്ഷം രൂപയും കടന്നു.
വില തീരുമാനിക്കുന്നത് ആര്..?
കേരളത്തിലെ സ്വർണ്ണവില തീരുമാനിക്കുന്നത് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻസ് അസോസിയേഷൻ ആണ്. ഓരോ ദിവസത്തെയും രൂപയുടെ വിനിമയ നിരക്ക്,അന്താരാഷ്ട്ര വിപണിയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ 24 കാരറ്റ് സ്വർണ്ണത്തിന്‍റെ ബാങ്ക് നിരക്ക്, ഡോളർ വില തുടങ്ങിയ ഘടകങ്ങളെല്ലാം അസോസിയേഷനുകൾ സ്വർണ്ണവില നിശ്ചയിക്കുന്നതിൽ കണക്കിലെടുക്കുന്നുണ്ട്. എല്ലാ ദിവസവും രാവിലെ 9.30-നാണ് പുതുക്കിയ സ്വർണവില പ്രഖ്യാപിക്കുക.


Click it and Unblock the Notifications