കഴിഞ്ഞ മൂന്ന് ദിവസം തുടർച്ചയായി മുകളിലേക്ക് പോയ സ്വർണവില ചെറുതായി താഴേക്ക് ഇറങ്ങിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പവന് 500 രൂപയിലധികം വർധിച്ചിരുന്നു. അതുകൊണ്ടു തന്നെ സ്വർണവില ഇടിഞ്ഞതോടെ ആഭരണ പ്രേമികൾ വീണ്ടും പ്രതീക്ഷയിലാണ്.
ഇന്നത്തെ സ്വർണവില
ബുധനാഴ്ച പവന് 53,680 രൂപയും, ഗ്രാമിന് 6,710 രൂപയുമായിരുന്നു വില. എന്നാൽ ഇന്ന് പവന് 320 രൂപയും, ഗ്രാമിന് 40 രൂപയും കുറഞ്ഞു. അതോടെ പവന്‍റെ വില 53,360 രൂപയും, ഗ്രാമിന് 6,670 രൂപയിലുമെത്തി.
ഈ മാസം 20ാം തിയ്യതിയാണ് സ്വർണ്ണ വില സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ സർവ്വകാല ഉയരത്തിലെത്തിയത്. ഒരു പവൻ സ്വർണ്ണത്തിന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില. മെയ് ഒന്നാം തിയ്യതിയാണ് ഈ മാസത്തെ കുറഞ്ഞ നിരക്കുകൾ രേഖപ്പെടുത്തിയത്. പവന് 52,440 രൂപയും, ഗ്രാമിന് 6,555 രൂപയുമായിരുന്നു അന്നത്തെ വില.

പവൻ വാങ്ങാൻ എത്രയാകും..?
സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിങ് നിരക്കുക ള്‍എന്നിവയെല്ലാം ചേര്‍ത്ത് വലിയൊരു തുക നൽകേണ്ടി വരും. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടിയാൽ ഇന്നത്തെ വിലയിൽ 1 പവൻ സ്വർണാഭരണം വാങ്ങുമ്പോൾ ഏകദേശം 57,000 രൂപ നൽകേണ്ടി വരും.
ആഗോള സ്വർണ്ണവില
അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണം, വ്യാഴാഴ്ച്ച രാവിലെ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 3.20 ഡോളർ (0.14%) താഴ്ന്ന് 2,333.70 ഡോളർ എന്നതാണ് നിലവാരം.
മിഡിൽ ഈസ്റ്റിൽ സംഘർഷം തുടർന്നാൽ അത് സ്വർണ്ണവില വർധിക്കാൻ കാരണമാകുമെന്ന് വിലയിരുത്തലുകളുണ്ട്.
ഇന്ന് സ്വർണം വാങ്ങുന്നുണ്ടോ, ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
1. വാങ്ങുന്ന സ്വര്‍ണ്ണത്തിന്‍റെ പരിശുദ്ധി പരിശോധിച്ച് ഉറപ്പുവരുത്താന്‍മറക്കരുത്.
2. അംഗീകൃതവും വിശ്വസനീയവുമായ ജ്വല്ലറികളില്‍നിന്നാണ് സ്വര്‍ണം വാങ്ങുന്നതെന്ന് ഉറപ്പാക്കുക.
3. വ്യത്യസ്ത ജ്വല്ലറികള്‍ക്ക് വ്യത്യസ്ത മേക്കിംഗ് ചാര്‍ജുകള്‍ഉണ്ടായിരിക്കാം.
ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ്
സ്വര്‍ണവില ഉയരുന്ന കാലത്ത് അധിക ഭാരം ഏറ്റെടുക്കാതെ സ്വര്‍ണം വാങ്ങാന്‍സാധാരണക്കാരെ സഹായിക്കുന്നൊരു മാര്‍ഗമാണ് ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ് പ്ലാന്‍. വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിൽ നിലവിലുള്ള വിലയില്‍സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്.
സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.

ആവശ്യം ഉയരുന്നു
വില കൂടുന്നുണ്ടെങ്കിലും രാജ്യത്ത് സ്വർണത്തിന്‍റെ ആവശ്യകതയിൽ കുറവ് വന്നിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. സ്വർണ്ണ ആവശ്യകതയിൽ 8% വാർഷിക വർദ്ധനവാണ് ഇന്ത്യയിലുണ്ടായിരിക്കുന്നത്. മാർച്ച് പാദത്തിൽ ഇന്ത്യയുടെ സ്വർണ ആവശ്യകത 136.6 ടണ്ണിലെത്തി. സ്വർണ്ണ വില റെക്കോർഡ് ഉയരത്തിൽ എത്തിയിട്ടും, ശക്തമായ സാമ്പത്തിക പശ്ചാത്തലാണ് ഈ വർധനവിന് കാരണമെന്നാണ് കണക്ക് വ്യക്തമാക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ ബി ഐ) സ്വർണം വാങ്ങൽ പ്രക്രിയയും ഈ കണക്കുകളില്‍സഹായകരമായിട്ടുണ്ട്.
ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം കൈവശമുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്തെ മൊത്തം സ്വർണത്തിൽ 803.58 ടൺ ആർബിഐയുടെ കയ്യിലാണ്. ഇന്ത്യയിൽ ജനങ്ങളുടെ കൈവശം ഏകദേശം 25,000 ടൺ സ്വർണമുണ്ടെന്നുമാണ് കണക്ക്.
More From GoodReturns

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!



Click it and Unblock the Notifications
