സ്വർണവിലയിൽ 160 രൂപയുടെ കുറവുമായാണ് ജൂൺ മാസം ആരംഭിച്ചത്. ജൂൺ മൂന്നാം തീയ്യതി വീണ്ടും സ്വർണവില കുറഞ്ഞു. അതോടെ സ്വർണം വാങ്ങാനിരുന്നവർ വലിയ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. വരും ദിവസങ്ങളിലും സമാനമായ രീതിയിൽ സ്വർണവില കുറയുമെന്നായിരുന്നു അവരുടെ കണക്ക് കൂട്ടൽ. എന്നാൽ അതുണ്ടായില്ല. ആളിക്കത്തുന്നതിന് മുൻപുള്ള ആശ്വാസം മാത്രമായിരുന്നു വിലയിലെ കുറവ്. നാല് ദിവസങ്ങൾക്കുള്ളിൽ സ്വർണവില 54,000 രൂപയ്ക്ക് മുകളിലേക്ക് വീണ്ടുമെത്തി.
വില വീണ്ടും 54,000 കടന്നു
പവന് 53,840 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് വ്യാഴാഴ്ച സ്വർണവ്യാപാരം നടന്നത്. എന്നാൽ ഒരു രാത്രി പുലർന്നപ്പോൾ വില ഉയർന്നു. 240 രൂപയാണ് പവന് കൂടിയത്. അതോടെ വില 54,080 രൂപയിലേക്കെത്തി. ഗ്രാമിന് 6760 രൂപ.
ജൂൺ മാസം സ്വർണത്തിന് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണ് ഇന്നത്തേത്. ജൂൺ മൂന്നാം തീയ്യതിയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലേക്ക് സ്വർണമെത്തിയത്. അന്ന് 52,880 രൂപയായിരുന്നു ഒരു പവന്‍റെ വില. അതായത് 4 ദിവസത്തിനുള്ളിൽ പവന് കൂടിയത് 1200 രൂപ.

ആഭരണം വാങ്ങുമ്പോൾ കീശ കീറും
സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിങ് നിരക്കുക ള്‍എന്നിവയെല്ലാം ചേര്‍ത്ത് വലിയൊരു തുക നൽകേണ്ടി വരും. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടിയാൽ ഇന്നത്തെ വിലയിൽ 1 പവൻ സ്വർണാഭരണം വാങ്ങുമ്പോൾ ഏകദേശം 60,000 രൂപ നൽകേണ്ടി വരും.
ആഗോള സ്വർണവില
അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണം വെള്ളിയാഴ്ച്ച രാവിലെ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 6.03 ഡോളർ (0.25%) ഉയർന്ന് 2,383.02 ഡോളർ എന്നതാണ് നിലവാരം.
വില വീണ്ടും കൂടുമോ..?
ഈ വർഷം വരാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്, ഫെഡ് യോഗ തീരുമാനങ്ങൾ തുടങ്ങിയവ വരുന്ന മാസങ്ങളിൽ സ്വർണ്ണത്തിന്റെ ദിശ തീരുമാനിക്കുന്ന ഘടകങ്ങളായി മാറും. ആഗോള തലത്തിൽ ഒന്നിനു പുറകെ മറ്റൊന്നായി സംഘർഷ സാഹചര്യങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത് സ്വർണ്ണത്തിന്റെ ഡിമാൻഡ് നിലവിൽ ഉയർത്തി നിർത്തുന്ന പ്രധാന ഘടകമാണ്.
റെക്കോർഡ് വില കഴിഞ്ഞ മാസം
സംസ്ഥാനത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസം മെയ് ആണ്. മെയ് 20-ആം തീയ്യതി ഒരു പവൻ സ്വർണ്ണത്തിന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില. മെയ് ഒന്നാം തിയ്യതി പവന് 52,440 രൂപയും, ഗ്രാമിന് 6,555 രൂപയുമായിരുന്നു വില. 31-ആം തീയ്യതി 53,360 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില.

സ്വർണത്തിലെ നിക്ഷേപം
ഏതു വിലയായാലും സ്വർണം നിക്ഷേപമെന്ന നിലയിൽ സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ് കേരളത്തിനകത്തും പുറത്തുമുള്ളവർ. സ്വർണത്തിലെ നിക്ഷേപം സ്വർണാഭരണങ്ങളായും നാണയങ്ങൾ, ബിസ്‌ക്കറ്റുകൾ, ബാറുകൾ എന്നിവയുടെ രൂപത്തിലും ആകാം. ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ വഴിയോ ഗോൾഡ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ വഴിയോ ഇത് ചെയ്യാവുന്നതാണ്.
സാധാരണ സ്റ്റോക്ക് പോലെ തന്നെ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റുചെയ്യുകയും ട്രേഡ് ചെയ്യുകയും ചെയ്യുന്നവയാണ് സ്വർണ ഇടിഎഫുകൾ ( ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്). നിങ്ങളുടെ സാധാരണ ട്രേഡിംഗ് അക്കൗണ്ട് വഴി നിങ്ങൾക്ക് സ്വർണ ഇടിഎഫുകൾ വാങ്ങാനും വിൽക്കാനും നിങ്ങളുടെ ഡിമാറ്റ് അക്കൗണ്ടിൽ സ്വർണ ഇടിഎഫുകൾ സൂക്ഷിക്കാനും കഴിയും.
More From GoodReturns

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!



Click it and Unblock the Notifications
