തിരിച്ചുകയറി സ്വർണവില, പവന്‍റെ വില വീണ്ടും 53,000 കടന്നു, അഡ്വാൻസ് ബുക്കിം​ഗ് നല്ലതാണ്

സ്വർണവിലയിൽ വലിയ ഇടിവാണ് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ സംസ്ഥാനത്തുണ്ടായത്. ഏകദേശം 1,500 രൂപ പവന് കുറഞ്ഞു. ചൊവ്വാഴ്ച മാത്രം 1120 രൂപയാണ് പവന്‍റെ വിലയിലുണ്ടായ ഇടിവ്. റെക്കോർഡ് വിലയിൽ നിന്നും സ്വർണം താഴേക്കിറങ്ങിയപ്പോൾ ആഭരണ പ്രേമികളും ആശ്വസിച്ചു. എന്നാൽ ആ ആശ്വാസം താൽക്കാലികം മാത്രമായിരുന്നു. ബുധനാഴ്ച സ്വർണവില മുന്നോട്ടാണ്.

വില വീണ്ടും 53,000 കടന്നു

സ്വർണവില ചൊവ്വാഴ്ച കുറഞ്ഞതോടെ പവന് 52,920 രൂപ എന്ന നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 6,615 രൂപ. എന്നാൽ ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോഴേക്കും പവന്‍റെ വില വീണ്ടും 53,000 കടന്നു. 360 രൂപയാണ് ഇന്ന് സ്വർണത്തിന് വർധിച്ചത്.

53,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില. ഗ്രാമിന് 6,660 രൂപ.

വെറുതെ കൊതിപ്പിച്ചതാ... സ്വർണവില വീണ്ടും കൂടി

ഒരു പവൻ വാങ്ങാൻ എത്ര നൽകണം..?

സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയ്ക്കൊപ്പം പണിക്കൂലിയും ജിഎസ്ടിയും നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടിയാൽ 1 പവൻ സ്വർണാഭരണം വാങ്ങുമ്പോൾ ഏകദേശം 56,500 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.

ആഗോള സ്വർണ്ണവില

അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണവില നേട്ടത്തിലാണ് ബുധനാഴ്ച്ച രാവിലെ വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 3.30 ഡോളർ (0.14%) വർധിച്ച് 2327.01 ഡോളർ എന്നതാണ് നിരക്ക്.

തിരിച്ചുകയറുന്ന സ്വർണവില

പശ്ചിമേഷ്യയിലെ യുദ്ധ ഭീതി താൽക്കാലികമായി ഒഴിഞ്ഞതോടെയാണ് സ്വർണവില കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞത്. അമേരിക്കയിൽ പലിശ കുറയാനുള്ള സാദ്ധ്യത മങ്ങിയതും ഗുണമായി. അതോടൊപ്പം വലിയ റാലിക്ക് ശേഷം നടന്ന ലാഭമെടുപ്പും ഇന്നലെ വില കുത്തനെ ഇടിയാൻ കാരണമായിരുന്നു. എന്നാൽ ഇതിന് ശേഷം സ്വർണ്ണം ഇപ്പോൾ തിരിച്ചു കയറുന്ന കാഴ്ച്ചയാണുള്ളത്. വരും ദിവസങ്ങളിലും വില മുന്നോട്ട് തന്നെ കുതിക്കുമോ എന്ന ആശങ്കയിലാണ് ആഭരണപ്രേമികൾ.

അഡ്വാൻസ് ബുക്കിം​ഗ്

എന്തായാലും സ്വർണവില വരും ദിവസങ്ങളിൽ കുറയുമോ കൂടുമോ എന്ന് വിലയിരുത്താൻ പറ്റാത്ത സാഹചര്യമാണുള്ളത്. അതുകൊണ്ടു തന്നെ സ്വർണാഭരണം വാങ്ങുന്നവർ അഡ്വാൻസ് ബുക്കിം​ഗ് നടത്തുന്നത് നല്ലതാണ്. ഇന്നത്തെ കുറഞ്ഞ വിലയിൽ സ്വർണം ബുക്ക് ചെയ്യാനും ആവശ്യ വില ഉയർന്നാൽ കുറഞ്ഞ വിലയിൽ വാങ്ങാനും അഡ്വാൻസ് ബുക്കിം​ഗ് ഉപകരിക്കും. അതുവഴി സ്വർണവില ഉയരുമ്പോഴുള്ള സാമ്പത്തിക നഷ്ടം ഒഴിവാക്കാം.

വെറുതെ കൊതിപ്പിച്ചതാ... സ്വർണവില വീണ്ടും കൂടി

വില തീരുമാനിക്കുന്നത് അസോസിയേഷൻ

കേരളത്തിലെ സ്വർണ്ണവില തീരുമാനിക്കുന്നത് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻസ് അസോസിയേഷൻ ആണ്. ഓരോ ദിവസത്തെയും രൂപയുടെ വിനിമയ നിരക്ക്,അന്താരാഷ്ട്ര വിപണിയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ 24 കാരറ്റ് സ്വർണ്ണത്തിന്റെ ബാങ്ക് നിരക്ക്, ഇതനുസരിച്ച് മുംബൈയിൽ ലഭ്യമാകുന്ന നിരക്കുകൾ ഡോളർ വില, ഈ ഘടകങ്ങളെല്ലാം അസോസിയേഷനുകൾ സ്വർണ്ണവില നിശ്ചയിക്കുന്നതിൽ കണക്കിലെടുക്കുന്നുണ്ട്.

ഏപ്രിൽ മാസം കൂടിയത് 2400 രൂപ

സ്വർണവില ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പ് നടത്തിയ മാസങ്ങളിലൊന്നാണ് ഏപ്രിൽ. 24 ദിവസത്തിനുള്ളിൽ ഒരു പവൻ സ്വർണത്തിന് കൂടിയത് 2400 രൂപയാണ്. 50,880 രൂപയായിരുന്നു ഏപ്രിൽ 1-ലെ സ്വർണവില. ആഞ്ചാം തീയ്യതി വില 51320 രൂപയിലേക്കെത്തി. പത്താം തീയ്യതി വില 52,880 രൂപയിലേക്കും 12-ആം തീയ്യതി വില 53760 രൂപയിലേക്കും കുതിച്ചു. ഏപ്രിൽ 19-ന് രേഖപ്പെടുത്തിയ 54,520 രൂപയാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X