പുതിയ കാലത്ത് ആളുകൾ കൂടുതലായി ഓഹരി വിപണിയിലും മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപത്തിന് തയ്യാറാകുന്നുണ്ട്. മികച്ച വരുമാനം നൽകാൻ ഈ രണ്ട് നിക്ഷേപ പദ്ധതികൾക്കും സാധിക്കുന്നുണ്ട് എന്നതാണ് വസ്തുത. അതേസമയം തന്നെ അപകട സാധ്യതകളുമുണ്ട് എന്നത് ഓർക്കണം. കോവിഡ് മഹാമാരിക്ക് ശേഷം ഇന്ത്യൻ ഓഹരി വിപണി വലിയ കുതിപ്പിനാണ് സാക്ഷ്യം വഹിച്ചത്. അതുകൊണ്ടു തന്നെ നിക്ഷേപകരുടെ സമ്പാദ്യത്തിലും വർധനവുണ്ടായി.
എന്നാൽ എല്ലാ കാലത്തും വിപണി മുന്നോട്ട് തന്നെ കുതിക്കണമെന്നില്ല. ചിലപ്പോൾ വിലിയ ഇടിവും സംഭവിക്കാം. അങ്ങനെയാണെങ്കിൽ നിക്ഷേപകർക്ക് നഷ്ടം സംഭവിക്കും. അതുകൊണ്ടാണ് നിക്ഷേപകർ അവരുടെ ദീർഘകാല പോർട്ട്‌ഫോളിയോയിൽ വ്യത്യസ്ത ആസ്തികൾ ചേർക്കണം എന്ന് പറയുന്നത്. റിട്ടയർമെൻ്റിനായി സമ്പാദിക്കാൻ ആഗ്രഹിക്കുന്ന ശമ്പളക്കാരായ ആളുകൾക്ക് പ്രൊവിഡൻ്റ് ഫണ്ടുകൾ, എൻപിഎസ് മുതലായവ ഉപയോഗിക്കാം. എസ്ഐപികൾ വഴി ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതും നല്ലതാണ്.
സ്വർണം/വെള്ളി നിക്ഷേപം
പോർട്ട്‌ഫോളിയോയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിന് വിലയേറിയ ലോഹങ്ങളെ പോർട്ട്‌ഫോളിയോയിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്. അതിൽ ഏറ്റവും മികച്ച നിക്ഷേപം സ്വർണ്ണവും ഒരു പരിധിവരെ വെള്ളിയുമാണ്. എന്നാൽ പൊതുവെ, സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും വില ലോഹത്തിൻ്റെ പ്രബലമായ ഡിമാൻഡ്-സപ്ലൈ സമവാക്യത്തെയും ആഗോള സമ്പദ്‌വ്യവസ്ഥയുടെ നിലവിലെ അവസ്ഥ, നിലവിലുള്ള ഭൗമരാഷ്ട്രീയ സംഭവങ്ങൾ മുതലായവയെ ആശ്രയിച്ചിരിക്കുന്നു. പണപ്പെരുപ്പത്തിനെതിരായ ഒരു നല്ല സംരക്ഷണം കൂടിയാണ് സ്വർണം.

വെളളി ആഭരണം മാത്രമല്ല
വെള്ളിയുടെ കാര്യത്തിൽ, ഇത് വിലയേറിയ ആഭണം മാത്രമല്ല, മറിച്ച് നിരവധി വ്യാവസായിക ഉപയോഗങ്ങളുമുണ്ട്. അതുകൊണ്ടു തന്നെ വെള്ളി വില സ്വർണ്ണത്തേക്കാൾ വളരെ അസ്ഥിരമായിരിക്കും. സാമ്പത്തിക അനിശ്ചിതത്വങ്ങളുടെ കാലഘട്ടത്തിൽ, സ്വർണ്ണത്തോടൊപ്പം വെള്ളിയും ഒരു സുരക്ഷിത നിക്ഷേപമായി പ്രവർത്തിക്കും. അതേസമയം വെള്ളി വില നിലവിലുള്ള അനിശ്ചിതത്വങ്ങളുമായി മാത്രമല്ല, ബന്ധപ്പെട്ട മേഖലകളിലെ/വ്യവസായങ്ങളിലെ ആഗോള സാമ്പത്തിക വളർച്ചയുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറയുന്നതിൽ തെറ്റില്ല.
നിക്ഷേപം എത്ര ശതമാനം..?
താരതമ്യേന വലിയ പോർട്ട്‌ഫോളിയോകളുള്ള മറ്റുള്ളവർക്ക്, വിലയേറിയ ലോഹങ്ങൾക്ക് 5-15% വിഹിതം നൽകുന്നത് പരിഗണിക്കാവുന്നതാണ്. 5%-ൽ താഴെയുള്ള ഒന്നും വലിയ നേട്ടം നൽകില്ല. അതുകൊണ്ടു തന്നെ സ്വർണ നിക്ഷേപം 5 മുതൽ 15 ശതമാനത്തിനുള്ളിൽ നിലനിർത്തുന്നതാണ് നല്ലത്. സ്വർണം, വെള്ളി വിലകൾ ദിർഘകാലങ്ങളിൽ അസ്ഥിരമായി തുടരുന്നത് കൊണ്ടു തന്നെ 15 ശതമാനത്തിന് മുകളിലുള്ള നിക്ഷേപം അപകടസാധ്യത വർധിപ്പിക്കും.

ഇതുവരെ സ്വർണത്തിൽ നിക്ഷേപമില്ലാത്തവർ
അത്തരക്കാർക്ക്, ഒന്നാമതായി സ്വർണ്ണ വിഹിതം ക്രമേണ 5% ആയി ഉയർത്താൻ ശ്രമിക്കുക. ആ നില കൈവരിച്ചുകഴിഞ്ഞാൽ, നിങ്ങൾ ഇത് 10-15% ആയി വർദ്ധിപ്പിക്കണോ വേണ്ടയോ എന്ന് പരിഗണിക്കുക.
സ്വർണത്തിലെ നിക്ഷേപം
പരമ്പരാഗത സ്വർണ്ണാഭരണങ്ങൾ, സ്വർണ്ണ നാണയങ്ങൾ എന്നിവ കൂടാതെ ഇന്ന് പലതരം നിക്ഷേപാവസരങ്ങൾ സ്വർണ്ണത്തിൽ ലഭ്യമാണ്.
1. സോവറിൻ ഗോൾഡ് ബോണ്ടുകൾ
ഒരു ഗ്രാം സ്വർണ്ണത്തിന്‍റെ യൂണിറ്റുകളടങ്ങിയ സർക്കാർ സെക്യൂരിറ്റിയാണ് സോവറിൻ ഗോൾഡ് ബോണ്ട് സ്കീം. നിക്ഷേപകർ ഇഷ്യൂ വില പണമായി നൽകണം, കാലാവധി പൂർത്തിയാകുമ്പോൾ ബോണ്ടുകൾ പണമായി റിഡീം ചെയ്യപ്പെടും.
2. ഗോൾഡ് ഇടിഎഫുകൾ
ആഭ്യന്തര വിപണിയിലെ സ്വർണ്ണത്തിന്‍റെ വിലയെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ള എക്‌സ്ചേഞ്ച് ട്രേഡ് ഫണ്ടാണ് ഇത്. ഈ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ വ്യക്തിഗത സ്റ്റോക്കുകൾ പോലെ പ്രവർത്തിക്കുകയും ഷെയറുകളുടേതിന് സമാനമായ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ട്രേഡ് ചെയ്യുകയും ചെയ്യുന്നു.
3. ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ
ഡീമാറ്റ് അക്കൗണ്ടില്ലാതെ ഡിജിറ്റലായി സ്വർണത്തിൽ നിക്ഷേപിക്കാനുള്ള മാർഗമാണ് ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ. സ്വർണ ഇടിഎഫുകളുടെ വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോയിലാണ് ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപിക്കുന്നത്.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications