കണക്ക് കൂട്ടലുകൾ തെറ്റിയില്ല, കഴിഞ്ഞ നാല് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്ന് മുകളിലേക്ക് ഉയർന്നു. അതോടെ ഓഗസ്റ്റ് മാസത്തെ ഏറ്റവും ഉയർന്ന വിലയിലേക്ക് എത്താനും മഞ്ഞ ലോഹത്തിന് സാധിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ആഗോള സ്വർണവിലയിൽ വർധനവ് ഉണ്ടായപ്പോഴും കേരളത്തിൽ സ്വർണവില ഉയർന്നിരുന്നില്ല.
ഇന്നത്തെ വില
പവന് 53,560 രൂപ എന്ന നിരക്കിലായിരുന്നു കഴിഞ്ഞ നാല് ദിവസമായി സംസ്ഥാനത്ത് സ്വർണവ്യാപാരം നടന്നത്. ഇന്ന് പവന് 160 രൂപ കൂടി. അതോടെ ഒരു പവന് 53,720 രൂപയും, ഗ്രാമിന് 6,715 രൂപയുമാണ് വില.
സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസം 2024 മെയ് ആണ്. മെയ് 20-ആം തീയ്യതി ഒരു പവൻ സ്വർണ്ണത്തിന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില.
ആഗോള സ്വർണ്ണവില
അന്താരാഷ്ട്ര തലത്തിൽ, ബുധനാഴ്ച്ച രാവിലെ നഷ്ടത്തിലാണ് സ്വർണ്ണ വ്യാപാരം നടക്കുന്നത്. ട്രോയ് ഔൺസിന് 10.80 ഡോളർ (0.43%) താഴ്ന്ന് 2,514.86 ഡോളർ എന്നതാണ് നിലവാരം.
1 പവൻ വാങ്ങാൻ
സ്വർണവില ഉയർന്ന സാഹചര്യത്തിൽ 1 പവൻ സ്വാർണാഭരണം വാങ്ങാൻ എത്ര പണം നൽകേണ്ടി വരും എന്ന് പരിശോധിക്കാം. സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 58,000 രൂപ നൽകേണ്ടി വരും.

ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ്
സ്വര്‍ണവില ഉയരുന്ന കാലത്ത് അധിക ഭാരം ഏറ്റെടുക്കാതെ സ്വര്‍ണം വാങ്ങാന്‍സാധാരണക്കാരെ സഹായിക്കുന്നൊരു മാര്‍ഗമാണ് ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ് പ്ലാന്‍. വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിൽ നിലവിലുള്ള വിലയില്‍സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്.
സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
സ്വർണം വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം..?
1. വാങ്ങുന്ന സ്വര്‍ണ്ണത്തിന്‍റെ പരിശുദ്ധി പരിശോധിച്ച് ഉറപ്പുവരുത്താന്‍മറക്കരുത്.
2. അംഗീകൃതവും വിശ്വസനീയവുമായ ജ്വല്ലറികളില്‍നിന്നാണ് സ്വര്‍ണം വാങ്ങുന്നതെന്ന് ഉറപ്പാക്കുക.
3. വ്യത്യസ്ത ജ്വല്ലറികള്‍ക്ക് വ്യത്യസ്ത മേക്കിംഗ് ചാര്‍ജുകള്‍ഉണ്ടായിരിക്കാം. അതിനാല്‍നഷ്ടം സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ഒന്നിലധികം ഉറവിടങ്ങളില്‍നിന്നുള്ള വിലകള്‍താരതമ്യം ചെയ്യുന്നത് നല്ലതാണ്.

വർധനവ് നേട്ടമാക്കാം
സ്വർണവില അരലക്ഷം രൂപയ്ക്ക് മുകളിൽ തുടരുന്നത് കൊണ്ട് തന്നെ പണം അത്യാവശ്യമുള്ളവർക്ക് സ്വർണപ്പണയത്തിലൂടെ നേട്ടമുണ്ടാക്കാം. പണയം വെച്ച സ്വർണത്തിൻ്റെ ശുദ്ധതയും തൂക്കവും അടിസ്ഥാനമാക്കിയാണ് വായ്പയുടെ മൂല്യം നിശ്ചയിക്കുന്നത്. ഈ ലോണുകൾ സാധാരണഗതിയിൽ വേഗത്തിലുള്ള വിതരണവും, കുറഞ്ഞ ഡോക്യുമെൻ്റേഷൻ ആവശ്യകതകളും, സുരക്ഷിതമല്ലാത്ത ലോണുകളെ അപേക്ഷിച്ച് കുറഞ്ഞ പലിശ നിരക്കുകളും വാഗ്ദാനം ചെയ്യുന്നു. പെട്ടെന്ന് തന്നെ ഉയർന്ന തുക കയ്യിൽ കിട്ടുമെന്നതാണ് സ്വർണപ്പണയത്തിന്‍റെ ഏറ്റവും വലിയ നേട്ടം.
വില തീരുമാനിക്കുന്നത് ആര്..?
കേരളത്തിലെ സ്വർണ്ണവില തീരുമാനിക്കുന്നത് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻസ് അസോസിയേഷൻ ആണ്. ഓരോ ദിവസത്തെയും രൂപയുടെ വിനിമയ നിരക്ക്,അന്താരാഷ്ട്ര വിപണിയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ 24 കാരറ്റ് സ്വർണ്ണത്തിന്‍റെ ബാങ്ക് നിരക്ക്, ഡോളർ വില തുടങ്ങിയ ഘടകങ്ങളെല്ലാം അസോസിയേഷനുകൾ സ്വർണ്ണവില നിശ്ചയിക്കുന്നതിൽ കണക്കിലെടുക്കുന്നുണ്ട്.


Click it and Unblock the Notifications